Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം പിളരുന്നു; ആവശ്യം കാരാട്ടിന്റെ രാജി

കൊല്‍ക്കത്ത: ലോക്‌സഭ തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്ക് പിന്നാലെ പശ്ചിമ ബംഗാളില്‍ സി പി എം പിളര്‍പ്പിലേക്ക്. അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ ചോരയ്ക്ക് വേണ്ടിയാണ് പാര്‍ട്ടിയില്‍ മുറവിളി ഉയരുന്നത്. സി പി എമ്മിന്റെ അഭിമാനമായിരുന്ന ബംഗാളിലാണ് ദേശീയ സെക്രട്ടറിയെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടക്കുന്നത്.

അലിമുദ്ദീന്‍ സ്ട്രീറ്റിലെ പാര്‍ട്ടി ഓഫീസിലേക്കാണ് സി പി എം പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്. പ്രകാശ് കാരാട്ടിന്റെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രകടനം. സി പി എമ്മിന്റെ സമീപകാല ചരിത്രത്തിലൊന്നും ബംഗാളില്‍ ഇത്തരം ഒരു സംഭവം ഉണ്ടായിട്ടില്ല. തിരഞ്ഞെടുപ്പില്‍ തോറ്റ് തുന്നം പാടിയ പാര്‍ട്ടി പിളര്‍പ്പിലേക്ക് എന്ന സൂചനയാണ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

cpm

പശ്ചിമ ബംഗാളില്‍ സി പി എമ്മിന് കേവലം രണ്ട് സീറ്റുകള്‍ മാത്രമാണ് കിട്ടിയത്. 42 സീറ്റുകളുള്ള പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് 34 സീറ്റുകളും കോണ്‍ഗ്രസ് നാല് സീറ്റുകളും നേടി. ബാക്കിയുള്ള രണ്ട് സീറ്റുകള്‍ ബി ജെ പിക്കാണ്. ദേശീയ തലത്തില്‍ ത്രിപുരയിലും കേരളത്തിലുമല്ലാതെ സി പി എമ്മിന് അക്കൗണ്ട് തുറക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. ആകെ കിട്ടിയ സീറ്റുകള്‍ 9.

സി പി എം വിമത നേതാവും സിറ്റിംഗ് എം എല്‍ എയുമായ അബ്ദുള്‍ റസാഖാണ് പ്രകടനത്തിന് നേതൃത്വം നല്‍കിയത്. പാര്‍ട്ടി പിളര്‍ത്താനോ പ്രതിസന്ധിയുണ്ടാക്കാനോ അല്ല തങ്ങളുടെ ഉദ്ദേശം. ഇടതുപക്ഷ പ്രസ്ഥാനത്തെ ശക്തമാക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നത്. ഇതിന് പാര്‍ട്ടി നേതൃത്വം തയ്യാറാകണം. മറ്റൊരു വിമത നേതാവായ സുഭാനില്‍ ചൗധരിയും പ്രകടനത്തില്‍ പങ്കെടുത്തു. എന്നാല്‍ പ്രകടനക്കാരുടെ ആവശ്യം പരിഗണിക്കാന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിമല്‍ ബോസ് തയ്യാറായില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+