കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷക പ്രക്ഷോഭം;തീവ്ര ഇടത്‌ മാവോയിസ്‌റ്റ്‌ ശക്തികള്‍ സമരം അട്ടിമറിക്കുന്നതായി കേന്ദ്ര മന്ത്രി

Google Oneindia Malayalam News

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷകപ്രക്ഷോഭകര്‍ക്കിടയില്‍ തീവ്ര ഇടതുപക്ഷ, മാവോയിസ്‌റ്റ്‌ ശക്തികള്‍ നുഴഞ്ഞു കയറിയിട്ടുണ്ടെന്നാരോപിച്ച്‌ കേന്ദ്ര ഭക്ഷ്യ മന്ത്രി പീയുഷ്‌ ഗോയല്‍.ടൈംസ്‌‌ ഓഫ്‌ ഇന്ത്യക്ക്‌ നല്‍കിയ അഭിമുഖത്തിലായിരുന്നു പീയുഷ്‌ ഗോയലിന്റെ ആരോപണം. എപിഎസി (അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ്‌ മാര്‍ക്ക്‌ കമ്മിറ്റി) കര്‍ഷകരുടെ ഏക ആശ്രയമെങ്കില്‍ എന്തുകൊണ്ടാണ്‌ കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും എപിഎംസി നിയമം നടപ്പാക്കാത്തതെന്നും മന്ത്രി ചോദിച്ചു.

കര്‍ഷക സമരത്തെ അട്ടിമറിക്കാനും , ലഹളയുണ്ടാക്കാനുമാണ്‌ ഈ നുഴഞ്ഞു കയറ്റക്കാര്‍ ശ്രമിക്കുന്നത്‌. ഗുരുതരമായി കുറ്റാരോപണം നേരിടുന്ന കവികളേയും ബുദ്ധി ജീവികളേും മോചിപ്പിക്കണമെന്ന്‌ ചില നേതാക്കള്‍ ആവശ്യപ്പെട്ടതായി വാര്‍ത്തകള്‍ പുറത്ത്‌ വരുന്നുണ്ട്‌. ഇത്‌ തന്നെ നുഴഞ്ഞ്‌ കയറ്റത്തിന്റെ തെളിവാണെന്നും കേന്ദ്ര ഭക്ഷ്യ മന്ത്രി പറഞ്ഞു.
കര്‍ഷകര്‍ മാത്രമാണ്‌ സമരം ചെയ്‌തിരുന്നതെങ്കില്‍ സമവായത്തിനുള്ള വഴി നേരത്തെ തന്നെ തെളിയുമായിരുന്നു. ചര്‍ച്ചയിലൂടെ മാത്രമേ പരിഹാരം ഉണ്ടാക്കാന്‍ സാധിക്കു. കര്‍ഷകര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഗണിച്ച്‌ പല തരത്തിലുള്ള ഉറപ്പുകള്‍ കേന്ദ്രം നല്‍കിയിട്ടും പ്രതിഷേധം തുടരുന്നത്‌ ദൗര്‍ഭാഗ്യകരമാണെന്നും പീയുഷ്‌ ഗോയല്‍ പറഞ്ഞു.

piyush goyal

മിനിമം താങ്ങുവില നല്‍കുമെന്ന്‌ സര്‍ക്കാര്‍ അറിയിച്ചു. എംപിഎംസി മാര്‍ക്കറ്റുകളിലേതിന്‌ സമാനമായി സ്വകാര്യ മാര്‍ക്കറ്റില്‍ നിന്നും സര്‍ക്കാരിന്‌ നികുതി ഈടാക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്‌. വില്‍ക്കുന്ന വിലയില്‍ കര്‍ഷകനു തന്നെയാകും മേല്‍ക്കൈ എന്നും എല്ലാ വ്യാപാരികളേയും രജിസ്റ്റര്‍ ചെയ്യാമെന്നും പറഞ്ഞു. ഈ നിര്‍ദേശങ്ങളെല്ലാം വെച്ച്‌ രേഖാമൂലം ഉറപ്പു നല്‍കിയിട്ടും പ്രതിഷേധം തുടരുന്നത്‌ ദൗര്‍ഭാഗ്യകരമാണ്‌.

കര്‍ഷകരുടെ നന്‍മക്കു വേണ്ടിയുള്ള ഭേദഗതികളാണ്‌ നടപ്പാക്കിയത്‌. ഭാരത്‌ ബന്ദ്‌ ചിലയിടങ്ങളില്‍ മാത്രമാണ്‌ ചലനമുണ്ടാക്കിയത്‌. ട്രെയിനുകള്‍ പതിവ്‌ പോലെ സര്‍വീസ്‌ നടത്തി. രാജ്യത്തിന്റെ മറ്റിടങ്ങളിലുള്ള കര്‍ഷകര്‍ നിയമത്തില്‍ സംതൃപ്‌തരാണ്‌. എപിഎംസി നിയമം റദ്ദാക്കണമെന്നത്‌ കര്‍ഷകരുടെ ഏറെ നാളത്തെ ആവശ്യമാണെന്നും അതാണ്‌ മോദി സര്‍ക്കാര്‍ നടപ്പാക്കിയതെന്നും പീയുഷ്‌ ഗോയല്‍ പറഞ്ഞു.

Recommended Video

cmsvideo
Kerala Farmers send Banana to PM Modi, in solidarity with Farmer Protest

അതേ സമയം കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ രാജ്യത്തെ കര്‍ഷകര്‍ കേന്ദ്ര സര്‍ക്കാരിനെതിരായ സമരം തുടരുകയാണ്‌. വിവാദ കര്‍ഷക ബില്ലുകള്‍ പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന തീരുമാനത്തിലാണ്‌ കര്‍ഷകര്‍. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട്‌ വെച്ച അഞ്ചിന നിര്‍ദേശങ്ങളടക്കം കര്‍ഷകര്‍ തള്ളി. എന്നാല്‍ കര്‍ഷക ബില്ലുകള്‍ പിന്‍വലിക്കാന്‍ സാധിക്കില്ലെന്ന നിലപാടിലാണ്‌ കേന്ദ്ര സര്‍ക്കാര്‍. ബില്ലുകള്‍ പിന്‍വലിക്കാതെ മറ്റ്‌ ചര്‍ച്ചകള്‍ക്കൊന്നും ഇല്ലെന്ന്‌ കര്‍ഷ സംഘടനകള്‍ വ്യക്തമാക്കി കഴിഞ്ഞു.

English summary
left Maoist leaders highjack the farmers protest says central minister piyush goyal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X