കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എബിവിപി വട്ടപ്പൂജ്യം; ജാദവ്പൂര്‍ സര്‍വ്വകലാശാലയില്‍ ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് വന്‍ വിജയം

  • By Desk
Google Oneindia Malayalam News

കൊല്‍ക്കത്ത: കൊല്‍ക്കത്തിയിലെ ജാദവ്പൂര്‍ സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സംഘടനകള്‍ക്ക് വന്‍ വിജയം. 12 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റില്‍ ഇടത് സംഘടനകള്‍ വിജയം നേടി. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയനിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്.

ആർട്സ് ഫാക്കൽറ്റി സ്റ്റുഡന്റ്‌സ് യൂണിയൻ, ഫാക്കൽറ്റി ഓഫ് എന്‍ജിനീയറിങ് ആൻഡ് ടെക്‌നോളജി സ്റ്റുഡന്റ്‌സ് യൂണിയൻ, സയൻസ് ഫാക്കൽറ്റി സ്റ്റുഡന്റ്‌സ് യൂണിയൻ. എന്നീ മൂന്ന് യൂണിയനുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

നാല് സീറ്റുകളിലും എസ്എഫ്ഐ

നാല് സീറ്റുകളിലും എസ്എഫ്ഐ

വാശിയേറിയ മത്സരം നടന്ന ആര്‍ട്സി ഫാക്കല്‍റ്റ് സ്റ്റുഡന്‍റ്റ് യൂണിയിനിലെ നാല് സീറ്റുകളിലും എസ്എഫ്ഐ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. തീവ്ര ഇടതു പക്ഷ വിദ്യാര്‍ത്ഥി സംഘടനയായ ഡിഎസ്എ ആണ് ഇവിടെ രണ്ടാംസ്ഥാനത്ത് എത്തിയത്.

സയന്‍സ് ഫാക്കല്‍റ്റിയില്‍

സയന്‍സ് ഫാക്കല്‍റ്റിയില്‍

ആദ്യമായി ഫലം പ്രഖ്യപിച്ച സയന്‍സ് ഫാക്കല്‍റ്റി യൂണിയനില്‍ സ്വതന്ത്ര്യ സംഘടനയായ വി ദ ഇന്‍ഡിപെന്‍ഡന്റ് (ഡബ്ല്യൂ.ടി.ഐ) നാല് സീറ്റുകളും നേടി. സയന്‍സ് ഫാക്കല്‍റ്റിയില്‍ കഴിഞ്ഞ തവണയും വി ദ ഇന്‍ഡിപെന്‍ഡിറ്റാനിയിരുന്നു മുന്‍തൂക്കം. എസ്എഫ്ഐ രണ്ടാംസ്ഥാനത്ത് എത്തി.

എന്‍ജിനീയറിങ് ഫാക്കൽറ്റി

എന്‍ജിനീയറിങ് ഫാക്കൽറ്റി

എന്‍ജിനീയറിങ് ഫാക്കൽറ്റി ഫലങ്ങളിൽ ഡി‌എസ്‌എഫ് നാല് സീറ്റുകളും വൻ ഭൂരിപക്ഷത്തില്‍ സ്വന്തമാക്കി. എബിവിപി സ്ഥാനാര്‍ത്ഥികളാണ് ഇവിടെ രണ്ടാംസ്ഥാനത്ത് എത്തിയത്. എബിവിപിക്ക് രണ്ടാമത് എത്താന്‍ കഴിഞ്ഞെങ്കിലും നാല് സീറ്റുകളിലും ഡിഎസ്എഫ് സ്ഥാനാര്‍ത്ഥികളുടെ ഭൂരിപക്ഷം 2500 ന് മുകളിലായിരുന്നു.

എബിവിപിക്ക്

എബിവിപിക്ക്

ആകെയുള്ള 12 സീറ്റുകളില്‍ ഒമ്പതിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയ എബിവിപിക്ക് ഒരിടത്തും പോലും വിജയിക്കാനായില്ല. ജാദവ്പൂര്‍ സര്‍വ്വകലാശാലയുടെ ചരിത്രത്തില്‍ ആദ്യമായാണ് എബിവിപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നത്.

വലിയ പ്രചാരണം

വലിയ പ്രചാരണം

തിരഞ്ഞെടുപ്പിന് മുന്നോടിയായി വലിയ പ്രചാരണ പ്രവര്‍ത്തനങ്ങളായിരുന്ന സംഘടന ക്യാമ്പസില്‍ നടത്തിയത്. എന്നാല്‍ ഒരു സീറ്റുപോലും നേടാന്‍ കഴിയാത്തത് എബിവിപിക്ക് വലിയ നാണക്കേടാണ് സൃഷ്ടിച്ചിരിക്കുന്നത്. തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താന്‍ മറ്റ് സംഘടനകള്‍ തമ്മില്‍ ധാരണയിലെത്തിയെന്നാണ് എബിവിപി ആരോപിക്കുന്നത്.

2016 ല്‍

2016 ല്‍

2016 ല്‍ നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ക്യാമ്പസില്‍ വലിയ തോതിലുള്ള അക്രമ സംഭവങ്ങള്‍ അരങ്ങേറിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത മുഴുവന്‍ സര്‍വകലാശാലകളിലേയും വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പ് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നിരോധിച്ചിരുന്നു.

ടിഎംസിപി

ടിഎംസിപി

തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ ടിഎംസിപി മത്സരരംഗത്ത് ഉണ്ടായിരുന്നെങ്കിലും കാര്യമായ ചലനം സൃഷ്ടിക്കാന്‍ സാധിച്ചിട്ടില്ല. മത്സരിച്ച ഭൂരിപക്ഷം സീറ്റുകളിലും നാലാം സ്ഥാനത്ത് മാത്രമാണ് ടിഎംസിപി സ്ഥാനാര്‍ത്ഥികള്‍ക്ക് എത്താന്‍ കഴിഞ്ഞത്.

കേന്ദ്ര മന്ത്രിയെ

കേന്ദ്ര മന്ത്രിയെ

നേരത്തെ എബിവിപി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയെ ഇടതുവിദ്യാര്‍ത്ഥി സംഘടനകള്‍ ക്യാംമ്പസില്‍ തടഞ്ഞു വെച്ചിരുന്നു. മന്ത്രിയെ സഹായിക്കാനെത്തിയ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറിനെയും വിദ്യാര്‍ത്ഥികള്‍ തടഞ്ഞുവെച്ചിരുന്നു.

 ബിജെപിക്ക് തിരിച്ചടി, രാധാകൃഷ്ണ പാട്ടീല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങുന്നു; ഓഫീസ് തുറന്നതിന് പിന്നാലെ.. ബിജെപിക്ക് തിരിച്ചടി, രാധാകൃഷ്ണ പാട്ടീല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങുന്നു; ഓഫീസ് തുറന്നതിന് പിന്നാലെ..

 രണ്ടായി പിളര്‍ന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം; പിജെ ജോസഫുമായി ലയനം പ്രഖ്യാപിച്ച് ജോണി നെല്ലൂര്‍ രണ്ടായി പിളര്‍ന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം; പിജെ ജോസഫുമായി ലയനം പ്രഖ്യാപിച്ച് ജോണി നെല്ലൂര്‍

English summary
Left organisations wins in JU students polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X