കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഎൻയുവിൽ ഇടതു പാനലിന് അട്ടിമറി ജയം: 13 വർഷത്തിന് ശേഷം എസ്എഫ്ഐക്ക് പ്രസിഡന്റ് തസ്തിക, നാല് പോസ്റ്റുക

ജെഎൻയുവിൽ ഇടതു പാനലിന് അട്ടിമറി ജയം: 13 വർഷത്തിന് ശേഷം എസ്എഫ്ഐക്ക് പ്രസിഡന്റ് തസ്തിക, നാല് പോസ്റ്റുകളും ഇടത് പാനലിന്!!

Google Oneindia Malayalam News

ദില്ലി: ജവഹർലാൽ നെഹ്രു സർവ്വകലാശാല തിരഞ്ഞെടുപ്പിൽ യുണൈറ്റഡ് ലെഫ്റ്റ് പാനലിന് വിജയം. എസ്എഫ്ഐ, ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് ഫെഡറേഷൻ, ആൾ ഇന്ത്യ സ്റ്റുഡന്റ്സ് ഫെഡറേഷൻ, ആൾ ഇന്ത്യ സ്റ്റുഡന്റ് അസോസിയേഷൻ എന്നിവയുൾപ്പെട്ട പാനലാണ് അട്ടിമറി വിജയം നേടിയിട്ടുള്ളത്. 13 വർഷത്തിന് ശേഷമാണ് ജവഹർലാൽ നെഹ്രു സർവ്വകലാശാലയിൽ എസ്എഫ്ഐ പ്രസിഡന്റ് പദവി തിരിച്ച് പിടിക്കുന്നത്. നാല് കേന്ദ്ര പോസ്റ്റുകളും യുണൈറ്റഡ് ലെഫ്റ്റ് പാനൽ നേടിയിട്ടുണ്ട്.

ട് ഫ്ലാറ്റ്: സർക്കാരിനെതിരെ കാനം രാജേന്ദ്രൻ, ഉമടകളോട് അനുഭാവ സമീപനമെന്ന് മുഖ്യമന്ത്രിട് ഫ്ലാറ്റ്: സർക്കാരിനെതിരെ കാനം രാജേന്ദ്രൻ, ഉമടകളോട് അനുഭാവ സമീപനമെന്ന് മുഖ്യമന്ത്രി

2,313 വോട്ടുകൾ നേടിയാണ് എസ്എഫ്ഐയുടെ ഐഷെ ഘോഷ് എസ്എഫ്ഐക്ക് വേണ്ടി പ്രസിഡന്റ് പദവി തിരിച്ച് പിടിച്ചത്. 1,128 വോട്ട് നേടിയ എബിവിപിയുടെ മനീഷ് ജംഗീതിനെയാണ് എസ്എഫ്ഐ സ്ഥാനാർത്ഥി പരാജയപ്പെടുത്തിയത്. ഐസയുടെ സതീഷ് ചന്ദ്രയാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഡിഎസ്എഫിന്റെ സാകേത് മൂണാണ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ജോയിന്റ് സെക്രട്ടറി തസ്തികയിലേക്ക് എഐഎസ്എഫിന്റെ മുഹമ്മദ് ഡാനിഷുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. 2016ന് ശേഷം ആദ്യമായാണ് ഇടതുപക്ഷം നാല് സീറ്റുകളിലും വിജയിക്കുന്നത്.

jnu-students-elections-

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ആഘോഷമാക്കിയ എബിവിപി തിരഞ്ഞെടുപ്പിൽ വിജയം നേടാനാവുമെന്നും പ്രതീക്ഷിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലും എബിവിപി ഇക്കാര്യം പരാമർശിക്കുകയും ചെയ്തിരുന്നു. കോൺഗ്രസിന്റെ വിദ്യാർത്ഥി പ്രസ്താനങ്ങളായ യൂണിയൻ ഓഫ് ഇന്ത്യ, ഛത്ര രാഷ്ട്രീയ ജനതാ ദൾ എന്നീ പാർട്ടികളും വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. എൻഎസ് യുഐയും പ്രസിഡന്റ് തസ്തികയിലേക്ക് സ്ഥാനാർത്ഥിയെ നിർത്തിയിരുന്നു.

വെള്ളിയാഴ്ച നടന്ന ജെഎൻയു തിരഞ്ഞെടുപ്പിൽ 67.9 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഏഴ് വർഷത്തിനിടെയുള്ള റെക്കോർഡ് പോളിംഗാണ് ഇത്. 5,700 നടുത്ത് വിദ്യാർത്ഥികളാണ് വോട്ട് രേഖപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് ഫലം സെപ്തംബർ എട്ടിന് തന്നെ പ്രഖ്യാപിക്കേണ്ടതായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് കൌൺസിൽ തങ്ങളുടെ നോമിനേഷൻ അനധികൃതമായി തള്ളിയെന്ന് കാണിച്ച് രണ്ട് വിദ്യാർത്ഥികൾ ദില്ലി ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് കോടതി ഇടപെട്ട് ഫലം തടഞ്ഞുവെക്കുകയായിരുന്നു.

സെപ്തംബർ 17 വരെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കരുതെന്നാണ് കോടതി നിർദേശിച്ചത്. സർവ്വകലാശാലയ്ക്ക് മുമ്പാകെ തിരഞ്ഞെടുപ്പ് ഫലം പ്രസിദ്ധീകരിക്കാനും ജെഎൻയു സ്റ്റാൻഡിംഗ് കൌൺസൽ മോണിക്ക അറോറയോടും അഭിഭാഷകൻ ഹർഷ് അഹൂജയോടും കോടതി നിർദേശിച്ചിട്ടുണ്ട്. ഇത് സർവ്വകലാശാല അംഗീകരിച്ച ശേഷം മാത്രം പുതിയതായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി പ്രതിനിധികൾ ചുമതല ഏറ്റെടുത്താൽ മതിയെന്നും കോടതി കൂട്ടിച്ചേർത്തു. സെൻട്രൽ പാനലിലേക്കുള്ള അവസാനത്തെ 150 വോട്ടുകളുടെ ഫലം പ്രഖ്യാപിക്കരുതെന്ന് ശനിയാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷനും നിർദേശിച്ചിരുന്നു. അതേ സമയം ഹൈക്കോടതി ഉത്തരവ് ലംഘിക്കരുതെന്നും നിർദേശിച്ചിരുന്നു. പോൾ ചെയ്ത 5,762 വോട്ടുകളിൽ 700 വോട്ടുകളുടെ ഫലം തടഞ്ഞുവെക്കണമെന്ന് ഞായറാഴ്ചയാണ് കമ്മീഷൻ നിർദേശിക്കുന്നത്.

English summary
Left panel sweeps JNU student union polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X