കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍ജെഡി ബന്ദിന് സിപിഎം പിന്തുണ; തിയ്യതി മാറ്റണമെന്ന് ആവശ്യം, 19ന് സംയുക്ത പ്രതിഷേധം

Google Oneindia Malayalam News

പട്‌ന: പൗരത്വ നിയമത്തിനെതിരെ ബിഹാറില്‍ ആര്‍ജെഡി പ്രഖ്യാപിച്ച ബന്ദിന് ഇടതുപാര്‍ട്ടികളുടെ പിന്തുണ. എന്നാല്‍ തിയ്യതി മാറ്റണമെന്ന് അവര്‍ ആര്‍ജെഡിയോട് ആവശ്യപ്പെട്ടു. ഈ മാസം 21നാണ് ബിഹാറില്‍ ആര്‍ജെഡി ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് 19ലേക്ക് മാറ്റണമെന്ന് ഇടതുപാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.

Left

19ന് ഇടതുപാര്‍ട്ടികള്‍ ദേശീയതലത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഈ വേളയില്‍ ആര്‍ജെഡിയുടെ സമരവും ബന്ദും ഒരുമിച്ച് നടത്താമെന്നാണ് അവരുടെ അഭ്യര്‍ഥന. സിപിഐ, സിപിഎം, സിപിഐ-എംഎല്‍, ഫോര്‍വേഡ് ബ്ലോക്ക്, ആര്‍എസ്പി എന്നിവരാണ് ആര്‍ജെഡി പ്രഖ്യാപിച്ച ബന്ദ് രണ്ടുദിവസം മുമ്പാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

രാജ്യത്തിന്റെ ജനാധിപത്യ അടിത്തറ തകര്‍ക്കുന്ന നിയമമാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നതെന്ന് ഇടതുപാര്‍ട്ടികളുടെ സംയുക്ത പ്രസ്താവനയില്‍ പറയുന്നു. ഇടതുപാര്‍ട്ടികളുടെ സംയുക്ത യോഗം പട്‌നയിലെ സിപിഐ ഓഫീസില്‍ നടന്നിരുന്നു. ഡിസംബര്‍ 19ന് പ്രതിഷേധം സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.

സ്വാതന്ത്ര്യ സമര സേനാനികളായ രാമ പ്രസാദ് ബിസ്മില്‍, അഷ്ഫാഖുല്ലാ ഖാന്‍, റോഷന്‍ സിങ് എന്നിവരെ ബ്രിട്ടീഷ് ഭരണകൂടം തൂക്കിലേറ്റിയത് 1927 ഡിസംബര്‍ 19നാണ്. ഇവരുടെ രക്തസാക്ഷി ദിന വാര്‍ഷികത്തില്‍ സംസ്ഥാന വ്യാപകമായി സമരം നടത്താനാണ് ഇടതുപാര്‍ട്ടികളുടെ തീരുമാനം. ഇതിനോട് ആര്‍ജെഡി നേതൃത്വം പ്രതികരിച്ചിട്ടില്ല. ആദ്യം ഡിസംബര്‍ 22നാണ് ബിഹാര്‍ ബന്ദ് ആര്‍ജെഡി പ്രഖ്യാപിച്ചത്. എന്നാല്‍ അന്ന് പോലീസ് റിക്രൂട്ട്‌മെന്റ് പരീക്ഷ നടക്കുന്നതിനാല്‍ 21ലേക്ക് മാറ്റുകയായിരുന്നു. ഇടതുപാര്‍ട്ടികളുടെ അഭ്യര്‍ഥന പരിഗണിച്ച് ഇനിയും തിയ്യതി മാറ്റുമോ എന്ന് വ്യക്തമല്ല.

English summary
Left Parties Appeal to RJD to Date change for Bihar Bandh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X