കുതിച്ചുയരുന്ന ഇന്ധന വില: തിങ്കളാഴ്ച രാജ്യവ്യാപക ഹർത്താലെന്ന് ഇടത് സംഘടനകൾ; കോൺഗ്രസിന്റെ ഭാരത് ബന്ദ്
Recommended Video

ദില്ലി: രാജ്യത്ത് കുതിച്ചുയരുന്ന ഇന്ധനവിലയിൽ പ്രതിഷേധിച്ച് സെപ്റ്റംബർ പത്ത് തിങ്കളാഴ്ച രാജ്യവ്യാപകമായി ഹർത്താൽ നടത്തുമെന്ന് ഇടതുസംഘടനകൾ. സിപിഎം, സിപിഐ(എം എൽ), എസ് യു സി ഐ( കമ്മ്യൂണിസ്റ്റ്), ആർ എസ് പി തുടങ്ങിയ പാർട്ടികളാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
രാജ്യത്ത് കർഷകർ ദുരിതത്തിലാണ്. രൂപയുടെ മൂല്യം ദിനംപ്രതി താഴേക്ക് പോകുന്നു, തൊഴിലില്ലായ്മ, കുതിച്ചുയരുന്ന ഇന്ധനവില അങ്ങനെ രാജ്യം അതിരൂക്ഷമായ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. മോദി സർക്കാരിന്റെ തെറ്റായ നയങ്ങളാണ് ഇതിന് കാരണമെന്നും സംയുക്ത പ്രസ്താവനയിൽ ഇടതുപാർട്ടികൾ ചൂണ്ടിക്കാട്ടി.

അതേസമയം ഇന്ധനവിലയിൽ പ്രതിഷേധിച്ച് കോൺഗ്രസും തിങ്കളാഴ്ച ഭാരത് ബന്ധിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് മൂന്നര വരെയാണ് ബന്ദ്. ഇതേ ദിവസം പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ച് ധർണ നടത്താനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് പരമാവധി ഒഴിവാക്കാനാണ് സമയക്രമീകരണം. പ്രതിപക്ഷ പാര്‍ട്ടികളും സംഘടനകളും പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് വ്യക്തമാക്കി.
ഇന്ധന വില വർദ്ധനവിലൂടെ മോദി സർക്കാർ 11 ലക്ഷം കോടിയുടെ അഴിമതി നടത്തിയെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല ആരോപിക്കുന്നു. പെട്രോളിന്റെയും ഡീസലിന്റെയും വില ജിഎസ്ടിയുടെ പരിധിയിലാക്കണം. ഇല്ലെങ്കില്‍ സര്‍ക്കാരിന് ഇഷ്ടപ്രകാരം വിലനിര്ണയിക്കുന്നതിലേക്ക് നീങ്ങുമെന്നും സുർജേവാല പറഞ്ഞു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications