കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്നാട്ടില്‍ 4 സീറ്റുകളില്‍ വിജയിച്ച് ഇടത് പാര്‍ട്ടികള്‍: കോണ്‍ഗ്രസ് വിജയം 17 സീറ്റില്‍

Google Oneindia Malayalam News

ചെന്നൈ: തമിഴ്നാട്ടില്‍ മികച്ച ഭൂരിപക്ഷം നേടി ഡിഎംകെ അധികാരം പിടിച്ചപ്പോള്‍ ശ്രദ്ധേയ വിജയം നേടി ഇടത് പാര്‍ട്ടികളും. ആറ് വീതം സീറ്റുകളില്‍ മത്സരിച്ച സിപിഐയും സിപിഎമ്മും രണ്ട് വീതം സീറ്റുകളില്‍ വിജയിച്ചു. കഴിഞ്ഞ തവണ മൂന്നാം മുന്നണിയുടെ ഭാഗമായി മത്സരിച്ച ഇടതുപാര്‍ട്ടികള്‍ക്ക് തമിഴ്നാട് നിയമസഭയില്‍ ഒരിടത്തും വിജയിക്കാന്‍ സാധിച്ചില്ല. എന്നാല്‍ ഡിഎംകെ സഖ്യത്തിന്‍റെ ഭാഗമായുള്ള ഈ വിജയം ഇടത് പാര്‍ട്ടികള്‍ക്ക് ദേശീയ തലത്തില്‍ നേട്ടമായി. ഇരുപാര്‍ട്ടികള്‍ക്കും ഒരു സംസ്ഥാന നിയമസഭയില്‍ കൂടി അംഗങ്ങളെ ലഭിച്ചു.

എം ചിന്നദുര, വി പി നാഗൈമാലി എന്നിവരാണ് ഉജ്വല വിജയം നേടിയ സിപിഎം സ്ഥാനാര്‍ത്ഥികള്‍. 13,592 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സംവരണ മണ്ഡലമായ ഗന്ധര്‍വക്കോട്ടൈയ്യില്‍ നിന്നാണ് ചിന്നദുര വിജയിച്ചത്. സംവരണ മണ്ഡലമായ കീഴ് വേളൂരില്‍ നിന്നാണ് വി പി നാഗൈമാലി(പി മഹാലിംഗം) വിജയിച്ച് കയറിയത് 17,234 വോട്ടുകളുടെ ലീഡാണ് ഇവിടെ മുന്നണിക്കുള്ളത്. 44 ദളിതരെ 1968ല്‍ തീവെച്ച് കൊലപ്പെടുത്തിയ കീഴ് വെണ്മണി ഉള്‍പ്പെട്ട മണ്ഡലമാണ് കീഴ്‌വേളൂര്‍. 2011 ലെ തിരഞ്ഞെടുപ്പില്‍ ഇവിടെ നിന്നും വി പി നാഗൈമാലി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

cpmrallydd

മാരി മുത്തു, രാമചന്ദ്രന്‍ ടി എന്നിവരാണ് വിജയിച്ച സിപിഐ സ്ഥാനാര്‍ത്ഥികള്‍. അതേസമയം, തമിഴ്നാട്ടില്‍ മികച്ചവിജയമാണ് ഡിഎംകെ സഖ്യം സ്വന്തമാക്കിയത്. ഡിഎംകെയ്ക്ക് തനിച്ച് കേവല ഭൂരിപക്ഷത്തിന് മുകളില്‍ സീറ്റുകള്‍ ലഭിച്ചു. 132 മണ്ഡലങ്ങളിലാണ് അവര്‍ വിജയിച്ചത്. മുന്നണിയിലെ മറ്റൊരു പ്രധാന ഘടകക്ഷിയായ കോണ്‍ഗ്രസ് 17 സീറ്റിലും വിജയിച്ചു.

Recommended Video

cmsvideo
BJP യെ കണ്ടംവഴി ഓടിച്ച പിണറായിയെ പൊക്കി പ്രകാശ് രാജ്..മാസ്സ് ഡയലോഗ്

English summary
Left parties win 4 seats in Tamil Nadu: Congress wins 17 seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X