കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം മിഷന്‍ 20 തയ്യാറാക്കുന്നു, 3 സംസ്ഥാനങ്ങളില്‍ ലക്ഷ്യം ഇങ്ങനെ, കോണ്‍ഗ്രസിനെ പിന്തുണച്ചേക്കും

Google Oneindia Malayalam News

ദില്ലി: പ്രതിപക്ഷ മഹാസഖ്യത്തില്‍ നിര്‍ണായക സാന്നിധ്യമാകാന്‍ ഒരുങ്ങി സിപിഎം. കുറഞ്ഞ സീറ്റുകളിലാണ് മത്സരിക്കുന്നതെങ്കിലും ദേശീയ തലത്തില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിലും സിപിഎമ്മിന് വലിയ റോള്‍ നിര്‍വഹിക്കാനുണ്ടെന്നാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട്. അതേസമയം മമത ബാനര്‍ജിയുടെ സാന്നിധ്യം മാത്രമാണ് പാര്‍ട്ടിക്കുള്ള പ്രശ്‌നം.

ഇക്കാര്യത്തില്‍ ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്. എത്രയും പെട്ടെന്ന് തീരുമാനവുമുണ്ടാകും.മമത സഖ്യത്തില്‍ ഉണ്ടെങ്കില്‍ പുതിയ ബദല്‍ രീതി പരീക്ഷിക്കാന്‍ സിപിഎം നിര്‍ബന്ധിതമാകും. പ്രത്യേകിച്ച് പിന്തുണയുടെ കാര്യത്തില്‍ മാറ്റമുണ്ടാകും. അതേസമയം നിര്‍ണായകമായ മൂന്ന് സംസ്ഥാനങ്ങളാണ് സിപിഎം നേട്ടത്തിനായി ലക്ഷ്യമിടുന്നത്.

20 സീറ്റുകള്‍

20 സീറ്റുകള്‍

പാര്‍ട്ടി 20 സീറ്റുകളാണ് ലക്ഷ്യമിടുന്നത്. കേരളം, ബംഗാള്‍, ത്രിപുര, എന്നിവയാണ് ഈ സീറ്റുകള്‍ നേടാനായി ലക്ഷ്യമിടുന്നത്. ഇതിന് പുറമേ തമിഴ്്‌നാട്, രാജസ്ഥാന്‍, ബീഹാര്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് രണ്ട് സീറ്റുകള്‍ വീതം നേടാനാവുമെന്ന വിലയിരുത്തലിലാണ് സിപിഎം ദേശീയ നേതൃത്വം. അങ്ങനെ വന്നാല്‍ പ്രമുഖ കക്ഷികള്‍ക്കൊപ്പം പിടിച്ച് നില്‍ക്കാന്‍ സിപിഎമ്മിന് സാധിക്കും.

കോണ്‍ഗ്രസിനെ പിന്തുണയ്ക്കും

കോണ്‍ഗ്രസിനെ പിന്തുണയ്ക്കും

കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാവുകയും, എന്നാല്‍ ഭൂരിപക്ഷം ലഭിക്കാതെ വരികയും ചെയ്യുന്ന സാഹചര്യം സിപിഎം പിന്തുണയ്ക്കുമെന്നാണ് യെച്ചൂരിയുടെ നിലപാട്. ഇതിനെ ഇപ്പോള്‍ പ്രകാശ് കാരാട്ടിനെ അനുകൂലിക്കുന്നവര്‍ എതിര്‍ക്കുന്നില്ല. അതേസമയം ബിജെപിയെ പുറത്താക്കുകയാണ് പ്രധാന ലക്ഷ്യം. അതിനായി സംസ്ഥാന തല സഖ്യം വരെ സിപിഎം തയ്യാറാക്കിയിട്ടുണ്ട്.

മമതയെ പിന്തുണയ്ക്കുമോ?

മമതയെ പിന്തുണയ്ക്കുമോ?

മമത കോണ്‍ഗ്രസിനെ പിന്തുണച്ചാല്‍, മറ്റ് മാര്‍ഗങ്ങള്‍ യെച്ചൂരി നോക്കുന്നുണ്ട്. പ്രധാനമായും പ്രതിപക്ഷ സഖ്യം പുറത്ത് നിന്ന് പിന്തുണയ്ക്കുന്ന നീക്കമാണ് നടത്തുക. 2004ല്‍ യുപിഎ സര്‍ക്കാരിനെ നിയന്ത്രിച്ചത് പോലുള്ള പദ്ധതിയാണിത്. അതേസമയം അന്ന് സര്‍ക്കാര്‍ വിട്ടു പോന്നത് പോലുള്ള അബദ്ധങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്നാണ് നിര്‍ദേശം. ഇത് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തിയെന്നും യെച്ചൂരി പറയുന്നു.

മന്ത്രിസ്ഥാനത്തിനായി സമ്മര്‍ദം

മന്ത്രിസ്ഥാനത്തിനായി സമ്മര്‍ദം

മന്ത്രിസ്ഥാനം ഇത്തവണ സിപിഎം ലക്ഷ്യമിടുന്നുണ്ട്. ഇതിലൂടെ നഷ്ടപ്പെട്ട ശക്തി തിരിച്ചുപിടിക്കാനാവുമെന്നാണ് വിലയിരുത്തല്‍. കേരളത്തില്‍ നിന്ന് 18 സീറ്റുകള്‍ പാര്‍ട്ടി പ്രതീക്ഷിക്കുന്നുണ്ട്. ബംഗാൡ നിന്ന് രണ്ട് സീറ്റുകളും ത്രിപുരയില്‍ നിന്ന് അത്രയും സീറ്റുകളും സിപിഎം നേടുമെന്നാണ് വിലയിരുത്തല്‍. അതിന് പുറമേ രാജസ്ഥാനിലെയും മഹാരാഷ്ട്രയിലെയും കര്‍ഷക പ്രശ്‌നങ്ങള്‍ പാര്‍ട്ടിക്ക് നേട്ടമാകുമെന്നും പ്രതീക്ഷയുണ്ട്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

ശിവരാജ് സിംഗ് ചൗഹാന്‍ നുണയന്‍, കര്‍ഷക വായ്പ ചൗഹാന്റെ ബന്ധുക്കള്‍ക്കും ലഭിച്ചെന്ന് രാഹുല്‍!!ശിവരാജ് സിംഗ് ചൗഹാന്‍ നുണയന്‍, കര്‍ഷക വായ്പ ചൗഹാന്റെ ബന്ധുക്കള്‍ക്കും ലഭിച്ചെന്ന് രാഹുല്‍!!

English summary
left ready to support congress led coalition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X