കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രത്തില്‍ മൂന്നാം മുന്നണി വരുമോ

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസോ ബിജെപിയോ ഇല്ലാത്ത ഒരു കേന്ദ്ര സര്‍ക്കാര്‍ ഇനി ഉണ്ടാകുമോ? ഇല്ല എന്ന് ഉറപ്പിച്ച് പറയാറായിട്ടില്ല. ചെറുപാര്‍ട്ടികളാവും അടുത്ത സര്‍ക്കാര്‍ ആര് നയിക്കണം എന്ന് തീരുമാനിക്കുക എന്ന് ഇപ്പോഴേ ശ്രുതിയുണ്ട്. ചെറിയ കക്ഷികള്‍ ഒന്നിച്ച് നിന്ന ഒരു മുന്നണി ഉണ്ടാക്കുകയാണെങ്കില്‍ ചിലപ്പോള്‍ കോണ്‍ഗ്രസോ ബിജെപിയോ ഇല്ലാത്ത ഒരു സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നേക്കാം.

മുഖ്യധാരാ കമ്യൂണിസ്റ്റ് പാര്‍ട്ടികളും സമാജ് വാദി പാര്‍ട്ടിയും ജനത ദള്‍ യുണൈറ്റഡും ചേര്‍ന്ന് ഒരു പൊതു പ്ലാറ്റ്‌ഫോം ഉണ്ടാക്കുകയാണ് ഇപ്പോള്‍. ഒരു മൂന്നാം മുന്നണിക്കുള്ള സാധ്യത തന്നെയാണ് ഇത് തെളിയിക്കുന്നത്.

Third Front

വര്‍ഗ്ഗീയതക്കെതിരായ നാല് പാര്‍ട്ടികളും ചേര്‍ന്ന് 2013 ഒക്ടോബര്‍ 30 ന് ഒരു കണ്‍വെന്‍ഷന്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.കോണ്‍ഗ്രസ് ഇതര, ബിജെപി ഇതര മുന്നണിക്ക് ഒരു പൊതു വേദിയായിരിക്കും ഇത്. എന്നാല്‍ ഒരു മുന്നാം മുന്നണി ഉണ്ടാക്കുന്നതിനെ കുറിച്ച് തങ്ങള്‍ ചിന്തിക്കുന്നേ ഇല്ല എന്നാണ് മുതിര്‍ന്ന നേതാക്കള്‍ പുറയുന്നത്. 2009 ലെ പൊതു തിരഞ്ഞെടുപ്പിന് ശേഷം മൂന്നാം മുന്നണി ശിഥിലമായതിന്റെ ഓര്‍മകള്‍ ഇപ്പോഴും ഇട്ത പാര്‍ട്ടികള്‍ക്കുള്ളില്‍ ഉണ്ടാകും.

എന്തായാലും വര്‍ഗ്ഗീയതക്കെതിരെ ഒക്ടോബര്‍ 30 ന് നടത്താനിരിക്കുന്ന കണ്‍വെന്‍ഷന്‍ വന്‍ വിജയമാക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍. ബിജെപിയോടോ കോണ്‍ഗ്രസിനോടോ പ്രതിപത്തിയില്ലാത്ത കൂടുതല്‍ പ്രാദേശിക കക്ഷികളെ ഒരുമിച്ച് നിര്‍ത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

ബിജു ജനതാദളിനേയും, ജയലളിത നയിക്കുന്ന എഐഎഡിഎംകെയേയും ആന്ധ്രയിലെ ജഗന്‍മോഹന്റെ വൈഎസ്ആര്‍ കോണ്‍ഗ്രസിനേയും കൂടെ കൂട്ടുന്നതിനെ കുറിച്ച് ആലോചനയുണ്ട്.

വര്‍ഗ്ഗീയ വിരുദ്ധ കണ്ടവെന്‍ഷന്റെ ചര്‍ച്ചക്കായി സിപിഎം നേതാവ് സീതാറാം യെച്ചൂരി, ജനത ദള്‍ യുണൈറ്റഡ് നേതാവ് കെ സി ത്യാഗി, സിപിഐ നേതാവ് അമരീത് കൗര്‍ സമാജ് വാദി പാര്‍ട്ടി നേതാവ് രാം ഗോപാല്‍ യാദവ് എന്നിവര്‍ കൂടിക്കാഴ്ച നടത്തി.

ഈ നാല് പാര്‍ട്ടികള്‍ മാത്രം ഒരുമിച്ച് നിന്നാല്‍ പോലും ഏതാണ് 100 ഓളും സീറ്റുകള്‍ ലഭിക്കും. ഇന്നത്തെ സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ ഈ കക്ഷികളുടെ നിലപാട് നിര്‍ണായകം തന്നെ ആയിരിക്കും.

English summary
The two Communist parties, Samajwadi Party and JD(U) announced their plans on Thursday to hold a convention against communalism on October 30 in what was seen as the start of a new initiative to try erecting a new non-Congress, anti-BJP platform.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X