കേരളത്തിൽ ഇടതുപക്ഷം അധികാരത്തിലെത്തും, ബിജെപി നാല് സംസ്ഥാനത്തും തോൽക്കുമെന്ന് ശരദ് പവാർ
മുംബൈ: വരാനിരിക്കുന്ന അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ നാലെണ്ണത്തിലും ബിജെപി പരാജയപ്പെടുമെന്ന് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍. അസം നിയമസഭാ തിരഞ്ഞെടുപ്പില്‍ മാത്രമേ ബിജെപി വിജയിക്കുകയുളളൂ. നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ഈ ട്രെന്‍ഡ് രാജ്യത്തിന് പുതിയ ദിശാബോധം നല്‍കും എന്നും ശരദ് പവാര്‍ വ്യക്തമാക്കി. ബാരാമതിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലേയും ഫലത്തെ കുറിച്ച് ഇപ്പോള്‍ സംസാരിക്കുന്നത് ശരിയല്ല. അവിടുടെ ജനങ്ങളാണ് അക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്. കേരളത്തെ സംബന്ധിച്ച് പറയുകയാണ് എങ്കില്‍ ഇടത് പാര്‍ട്ടികളും എന്‍സിപിയും ഒരുമിച്ചാണ് പോരാടുന്നത്. ഉറച്ച ഭൂരിപക്ഷം തങ്ങള്‍ക്ക് തിരഞ്ഞെടുപ്പില്‍ ലഭിക്കും എന്ന വിശ്വാസമുണ്ടെന്നും ശരദ് പവാര്‍ പ്രതികരിച്ചു.
മഹാരാഷ്ട്രയില്‍ രണ്ടാംഘട്ട ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം
Recommended Video

തമിഴ്‌നാട്ടില്‍ വോട്ടര്‍മാര്‍ ഡിഎംകെയേയും അതിന്റെ തലവന്‍ എംകെ സ്റ്റാലിനേയും പിന്തുണയ്ക്കും. തിരഞ്ഞെടുപ്പിന് ശേഷം തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യം അധികാരത്തില്‍ എത്തുമെന്നും ശരദ് പവാര്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മറ്റൊരു സംസ്ഥാനമായ പശ്ചിമ ബംഗാളില്‍ ബിജെപിയും കേന്ദ്ര സര്‍ക്കാരും അധികാരം ദുരുപയോഗം ചെയ്യുകയാണെന്ന് ശരദ് പവാര്‍ ആരോപിച്ചു. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വേണ്ടി പൊരുതുന്ന സഹോദരിയെ ആക്രമിക്കാന്‍ സ്രമിക്കുകയാണ് എന്നും മമത ബാനര്‍ജിക്ക് നേരെ നടന്ന ആക്രമണത്തെ സൂചിപ്പിച്ച് ശരദ് പവാര്‍ പറഞ്ഞു.
മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തുമെന്ന കാര്യത്തില്‍ തനിക്ക് സംശയമില്ല. അസാമിലെ സ്ഥിതിയെ കുറിച്ച് പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും അറിയുന്നത് ഭരണകക്ഷിയായ ബിജെപിക്ക് സുരക്ഷിതമായ നിലയാണ് എന്നാണെന്നും പവാര്‍ പറഞ്ഞു. അസാമില്‍ ബിജെപിക്ക് ഭരണത്തുടര്‍ച്ച ഉണ്ടാകും. എന്നാല്‍ മറ്റിടങ്ങളില്‍ ബിജെപിക്ക് അടിപതറും. ഈ പുതിയ ട്രെന്‍ഡ് രാജ്യത്തിന് ഒരു പുതിയ ദിശ നല്‍കും എന്നാണ് താന്‍ പ്രതീക്ഷിക്കുന്നത് എന്നും ശരദ് പവാര്‍ വ്യക്തമാക്കി.
കാനന മനോഹാരിതയ്‌ക്കൊപ്പം അതിഥി ബാലന്‍: ചിത്രങ്ങള്‍












Click it and Unblock the Notifications