കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകന്റെ അന്ത്യകര്‍മങ്ങള്‍ക്ക് കാശില്ല ആരും സഹായിച്ചുമില്ല, നെഞ്ച് തകര്‍ന്ന് അമ്മ ചെയ്‌തത് ഇങ്ങനെ?

ആശുപത്രിയില്‍ നിന്നുള്ള ആംബുലന്‍സിന് നല്‍കാനുള്ള പണം തങ്ങളുടെ കൈയ്യിലില്ലെന്ന് ബാമന്റെ അമ്മ പറഞ്ഞു

Google Oneindia Malayalam News

ഛത്തീസ്ഗഡ്: കുറച്ചു നാള്‍ മുന്‍പ് ഭാര്യയുടെ മൃതദേഹം കൊണ്ടുവരാന്‍ ആംബുലന്‍സിന് പണം നല്‍കാനില്ലാത്തതിനാല്‍ തോളിലേറ്റി കൊണ്ടുവന്ന ദാനി മാജിയുടെ വാര്‍ത്ത രാജ്യത്ത് വലിയ കോളിളക്കമുണ്ടായിരുന്നു. ഇപ്പോഴിതാ അത്തരത്തിലൊരു സംഭവം വീണ്ടും നാടിനെ നാണക്കേടിലാക്കിയിരിക്കുകയാണ്. ഛത്തീസ്ഗഡില്‍ അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ കാശില്ലാത്തതിനാല്‍ സ്വന്തം അമ്മ മകന്റെ മൃതദേഹം മെഡിക്കല്‍കോളേജ് ആശുപത്രിക്ക് സംഭാവന ചെയ്തിരിക്കുകയാണ്.

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട, 30 കോടിയുടെ ലഹരിവസ്തു പിടിച്ചെടുത്തു രണ്ട് പേര്‍ പിടിയില്‍കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട, 30 കോടിയുടെ ലഹരിവസ്തു പിടിച്ചെടുത്തു രണ്ട് പേര്‍ പിടിയില്‍

സൗദിയിലേക്ക് പാകിസ്താന്‍ പട്ടാളം; ഗള്‍ഫില്‍ വിചിത്ര നീക്കം!! മന്ത്രിയെ വിളിപ്പിച്ചു, വാക്ക് ലംഘിച്ചുസൗദിയിലേക്ക് പാകിസ്താന്‍ പട്ടാളം; ഗള്‍ഫില്‍ വിചിത്ര നീക്കം!! മന്ത്രിയെ വിളിപ്പിച്ചു, വാക്ക് ലംഘിച്ചു

ഒരാള്‍ പോലും തന്നെ സഹായിക്കാന്‍ ഇല്ലായിരുന്നെന്ന് ഈ അമ്മ പറയുന്നു. കണ്ണീരോടെയാണ് അവര്‍ ആശുപത്രിയില്‍ നിന്ന് മടങ്ങിയത്. ഒരമ്മയ്ക്കും ഈ ഗതി വരുത്തരുതേ എന്ന് ആലോചിച്ച് കൊണ്ട്. അതേസമയം സംഭവത്തില്‍ സര്‍ക്കാരിനെതിരെയും ആശുപത്രി അധികൃതര്‍ക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്ന് വരുന്നത്.

ആദിവാസി യുവാവ്

ആദിവാസി യുവാവ്

നക്‌സല്‍ ബാധിത പ്രദേശമായ ബസ്തര്‍ ജില്ലയില്‍ നിന്നുള്ള ആദിവാസി യുവാവായ ബാമന്‍ കഴിഞ്ഞ ദിവസം വാഹനം തട്ടിയാണ് മരിച്ചത്. വീട്ടിലേക്ക് വരവേയായിരുന്നു ബാമന് ദുരന്തം ഏറ്റുവാങ്ങേണ്ടി വന്നത്. ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ന്ന് ആശുപത്രി ഇയാളുടെ മൃതദേഹം കൊണ്ടുപോകണമെന്ന് ഇവരുടെ അമ്മയോട് ആവശ്യപ്പെടുകയായിരുന്നു.

ആരും തിരിഞ്ഞുനോക്കിയില്ല

ആരും തിരിഞ്ഞുനോക്കിയില്ല

ആശുപത്രിയില്‍ നിന്നുള്ള ആംബുലന്‍സിന് നല്‍കാനുള്ള പണം തങ്ങളുടെ കൈയ്യിലില്ലെന്ന് ബാമന്റെ അമ്മ പറഞ്ഞു. എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുകയായിരുന്നു ഞങ്ങള്‍. എന്നാല്‍ ആരും ഞങ്ങളെ സഹായിക്കാന്‍ വന്നില്ലെന്ന് ബാമന്റെ സഹോദരന്റെ ഭാര്യ പറഞ്ഞു. ഈ സാഹചര്യത്തില്‍ ബാമന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാന്‍ സാധിക്കുമായിരുന്നില്ലെന്നും അവര്‍ പറയുന്നു.

ഒടുവില്‍ ആശുപത്രിക്ക് നല്‍കി

ഒടുവില്‍ ആശുപത്രിക്ക് നല്‍കി

മൃതദേഹം കൊണ്ടുപോകാന്‍ സാധിക്കാതായതോടെ ബാമന്റെ കുടുംബം അങ്ങേയറ്റം വിഷമയത്തിലായി. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ഇവരോട് മൃതദേഹം ദാനം ചെയ്യാന്‍ സാധിക്കുമോ എന്ന് ചോദിക്കുകയായിരുന്നു. ഇതിനായി ജഗദല്‍പൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയുടെ മംഗള്‍ സിങ്ങ് പിന്തുണയ്ക്കുകയും ചെയ്തതോടെ കാര്യങ്ങള്‍ എളുപ്പമായി. ഇവരുടെ സാമ്പത്തിക നിലയെ കുറിച്ച് ബോധ്യമുണ്ടെന്നും അതുകൊണ്ടാണ് തനിക്ക് സഹായം ചെയ്ത് കൊടുത്തതെന്നും മംഗള്‍ സിങ്ങ് പറഞ്ഞു.

സര്‍ക്കാരിന് വിമര്‍ശനം

സര്‍ക്കാരിന് വിമര്‍ശനം

നേരത്തെ തന്നെയുള്ള ആരോപണങ്ങളില്‍ പ്രതിരോധത്തിലാണ് ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിങ്ങ്. ഈ വിവാദം കൂടി വന്നതോടെ പ്രതിപക്ഷ കക്ഷികള്‍ രൂക്ഷ വിമര്‍നവുമായി രംഗത്തെത്തിയിട്ടുണ്ട്. മനുഷ്യത്വമില്ലാത്ത കാര്യങ്ങളാണ് സംഭവിച്ചതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. സാധാരണക്കാരന് ആശുപത്രി സേവനങ്ങള്‍ സൗജന്യമായി ലഭിക്കുന്നില്ലെങ്കില്‍ പിന്നെന്തിനാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു. അതേസമയം വിഷയത്തില്‍ രമണ്‍ സിങ്ങ് നിലപാട് വ്യക്തമാക്കിയിട്ടില്ല.

English summary
left with no money mother donates sons body to medical college
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X