കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദയാവധം;അന്തിമ തീരുമാനം ഭരണഘടന ബഞ്ചിന്

  • By Meera Balan
Google Oneindia Malayalam News

Supreme Court
ദില്ലി: മെഡിക്കല്‍ ഉപകരണങ്ങളുടെ സഹായത്താല്‍ ജീവന്‍ നിലനിര്‍ത്തുന്നവര്‍ക്ക് ദയാവധം അനുവദിയ്ക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന് വിട്ടു. അഞ്ചംഗം ഭരണഘടചനാ ബഞ്ചാണ് ഗദയാവധം നിയമപരമാക്കുന്നതില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക.

പ്രശാന്ത് ഭൂഷന്റെ നേതൃത്വത്തിലുള്ള കോണ്‍കോസ് എന്ന സംഘടന നല്‍കിയ ഹര്‍ജിയിന്മേലാണ് കോതി നടപടി. ജീവിക്കാനുള്ള അവകാശം ഭരണഘാടനാ പരമാണ്. അതിനാല്‍ ഈ വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് ഭരണഘടന ഭഞ്ചാണെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

ഭരണഘടന ഉറപ്പുനല്‍കുന്ന ജീവിയ്ക്കാനുള്ള അവകാശത്തെപ്പോലെ മാന്യമായി മരിയ്ക്കാനുള്ള അവകാശവും ചില പ്രത്യേക സാഹചര്യങ്ങളില്‍ കണക്കാക്കണമെന്ന് ഹര്‍ജി ആവശ്യപ്പെടുന്നു. ദയാവധം നിയമപരമാക്കുന്നതിന് വിശദമായ മാര്‍ഗരേഖ കൊണ്ട് വരണമെന്നും ഹര്‍ജിയില്‍ പറയുന്നു.

ദയാവധം ആത്മഹത്യാപരമാണെന്നും ഇന്ത്യന്‍ സംസ്‌ക്കാരത്തിന് ചേര്‍ന്നതല്ലെന്നും അതിനാല്‍ ദയാവധം അനുവദിയ്ക്കരുതെന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്. ജീവന്‍ നിലനിര്‍ത്തുക ഡോക്ടര്‍മാരുടെ അവകാശമാണെന്നും അത് നഷ്ടമാക്കാന്‍ ആര്‍ക്കും തന്നെ അവകാശമില്ലെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.

English summary
The Supreme Court on Tuesday referred the issue of legalising euthanasia to a five-judge Constitution bench in response to a PIL on allowing a person not to continue with artificial medical support.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X