ബംഗാളി ഇതിഹാസ നടന്‍ സൗമിത്ര ചാറ്റര്‍ജി അന്തരിച്ചു
കൊല്‍ക്കത്ത: ബംഗാള്‍ സിനിമയിലെ ഇതിഹാസ നടന്‍ സൗമിത്ര ചാറ്റര്‍ജി (85) അന്തരിച്ചു. കൊവിഡ് ബാധയെ തുടര്‍ന്ന് അദ്ദേഹം കുറച്ച് ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. കൊവിഡ് നെഗറ്റീവായതിന് പിന്നാലെ ആരോഗ്യനില മെച്ചപ്പെട്ടെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസത്തോടെ നില വീണ്ടും വഷളാവുകയായിരുന്നു.

സത്യജിത്ത് റായിയുടെ അനശ്വര കഥാപാത്രങ്ങളെ അവതരിപ്പിച്ച സൗമിത്യ ചാറ്റര്‍ജിയെ തേടി പത്മഭൂഷണും രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ദാദ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരവും എത്തിയിരുന്നു. അഞ്ച് പതിറ്റാണ്ടു കാലമായി ബംഗാളി സിനിമ ലോകത്ത് സജീവമായിരുന്നു സൗമിത്ര ചാറ്റര്‍ജി. ഫ്രഞ്ച് സര്‍ക്കാര്‍ കലാകാരന്മാര്‍ക്ക് നല്‍കുന്ന പരമോന്നത ബഹുമതിയും സൗമിത്ര ചാറ്റര്‍ജിയെ തേടിയെത്തിയിരുന്നു.












Click it and Unblock the Notifications