കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതിഹാസ സംഗീതജ്ഞന്‍ ഉസ്താദ് ഗുലാം മുസ്തഫ ഖാന്‍ അന്തരിച്ചു, അന്ത്യം 90ാം വയസ്സില്‍!!

Google Oneindia Malayalam News

മുംബൈ: ഇതിഹാസ സംഗീതജ്ഞന്‍ ഉസ്താദ് ഗുലാം മുസ്തഫ ഖാന്‍ അന്തരിച്ചു. സംഗീത ലോകത്തിന് തീരാനഷ്ടമാണ് ഈ വിയോഗം. അദ്ദേഹത്തിന് 90 വയസ്സായി. ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തിലെ പ്രതിഭയും പത്മശ്രീ ജേതാവുമായിരുന്നു അദ്ദേഹം. ഇന്ന് ഉച്ചയോടെ മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. മരുമകള്‍ നമ്രത ഗുപ്ത ഖാനാണ് മരണ വിവരം അറിയിച്ചത്. ഉച്ചയ്ക്ക് 12.37ന് ആണ് അദ്ദേഹം അന്ത്യശ്വാസം വലിച്ചത്. അപ്രതീക്ഷിതമായിരുന്നു അദ്ദേഹത്തിന്റെ മരണമെന്ന് നമ്രത പറഞ്ഞു.

1

ഇന്ന് രാവിലെ അദ്ദേഹം സുഖമായിരിക്കുകയായിരുന്നു. വീട്ടില്‍ അദ്ദേഹത്തെ പരിചരിക്കാന്‍ 24 മണിക്കൂറും ഒരു നഴ്‌സ് ഉണ്ടാവും. ഇന്ന് മസാജിനിടെ അദ്ദേഹം ഛര്‍ദിച്ചിരുന്നു. ഞാന്‍ പെട്ടെന്ന് തന്നെ എത്തി. അദ്ദേഹത്തിന്റെ കണ്ണുകള്‍ അടഞ്ഞിരുന്നു. ശ്വാസോച്ഛ്വാസം വളരെ പതുക്കെയായിരുന്നു. ഡോക്ടര്‍മാരെ ഞാന്‍ വിളിച്ചു. പക്ഷേ അവര്‍ വരുമ്പോഴേക്ക് അദ്ദേഹം മരിച്ചിരുന്നുവെന്ന് നമ്രത ഖാന്‍ പറഞ്ഞു. പത്മഭൂഷണ്‍, സംഗീത നാടക അക്കാദമി അവാര്‍ഡ്, പത്മവിഭൂഷണ്‍ എന്നിവ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

യുപിയിലെ ബദായൂനില്‍ സംഗീത കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. സംഗീത ലോകത്തെ നിരവധി പേര്‍ അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. ഉസ്താദ് ഗുലാം മുസ്തഫ ഖാന്‍ സാഹിബ് നമ്മെ വിട്ട് പോയിരിക്കുന്നു എന്ന ദു:ഖകരമായ വാര്‍ത്തയാണ് എനിക്ക് ഇപ്പോള്‍ അറിയാന്‍ കഴിഞ്ഞത്. ശരിക്കും ഇതെന്നെ വിഷമത്തിലാക്കുന്നു. നല്ലൊരു ഗായകന്‍ മാത്രല്ല, നല്ലൊരു മനുഷ്യന്‍ കൂടിയായിരുന്നു അദ്ദേഹമെന്ന് ലതാ മങ്കേഷ്‌കര്‍ കുറിച്ചു. ഞാനും എന്റെ ബന്ധുവും ആലാപനം പഠിച്ചത് മുസ്തഫ ഖാനില്‍ നിന്നാണെന്നും ലതാ മതേഷ്‌കര്‍ പറഞ്ഞു.

മറ്റൊരു നഷ്ടം കൂടി എന്നാണ് ഗായകനും സംഗീത സംവിധായകനുമായ വിശാല്‍ ദദ്‌ലാനി കുറിച്ചത്. അദ്ദേഹത്തിന്റെ കുടുംബത്തെ അനുശോചനം അറിയിക്കുന്നുവെന്നും ദദ്‌ലാനി പറഞ്ഞു. അധ്യാപകരില്‍ ഏറ്റവും മികച്ചത് എന്നാണ് എആര്‍ റഹ്മാന്‍ കുറിച്ചത്. അംജദ് അലി ഖാനും അനുശോചനം അറിയിച്ചു. രാജ്യത്തെ ഏറ്റവും മികച്ച സംഗീതജ്ഞന്‍മാരില്‍ ഒരാളെയാണ് നഷ്ടമായത്. എന്നാല്‍ അദ്ദേഹത്തിന്റെ ഇതിഹാസ സംഗീതം എക്കാലവും ജീവിക്കുമെന്ന് അംജദ് അലി ഖാന്‍ ട്വീറ്റ് കുറിച്ചു.

English summary
legendary classical singer ustad ghulam mustafa khan dies at 90
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X