കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോളിവുഡിന് തീരാ നഷ്ടം: മുഹമ്മദ് സഹൂർ ഖയ്യാം ഹാഷ്മി വിടപറഞ്ഞു, അന്ത്യം മുംബൈയിലെ ആശുപത്രിയിൽ!!

Google Oneindia Malayalam News

മുംബൈ: പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകൻ മുഹമ്മദ് സഹൂർ ഖയാം ഹാഷ്മി (92) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ മുംബൈയിൽ വെച്ചാണ് അന്ത്യം. തിങ്കളാഴ്ച രാത്രി 9.30ഓടെയാണ് മരണം സ്ഥിരീകരിച്ചത്. ഹൃദയാഘാതമായിരുന്നു മരണകാരണം. പത്മഭൂഷൺ ജേതാവായ ഖയാമിനെ ശ്വാസകോശത്തിൽ അണുബാധയുണ്ടായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പുൽവാമ ആക്രമണത്തിന് ശേഷം പാകിസ്താനുമായി ഇന്ത്യ യുദ്ധത്തിന് ഒരുക്കമായിരുന്നുവെന്ന് റിപ്പോർട്ട്പുൽവാമ ആക്രമണത്തിന് ശേഷം പാകിസ്താനുമായി ഇന്ത്യ യുദ്ധത്തിന് ഒരുക്കമായിരുന്നുവെന്ന് റിപ്പോർട്ട്


ഖയ്യാമിന്റെ ആരോഗ്യനില മോശയമായതോടെ ഗസൽ ഗായകൻ തലാട്ട് അസീസാണ് ഖയ്യാമിന്റെയും ഭാര്യ ജഗ്ജിത് ക റിന്റെയും കാര്യങ്ങൾ നോക്കി നടത്തിയിരുന്നത്. ഇദ്ദേഹമാണ് ഖയ്യാമിന്റെ മരണ വാർത്ത മാധ്യമങ്ങളെ അറിയിച്ചത്. അദ്ദേഹം വെന്റിലേറ്ററിൽ ആയിരുന്നുവെന്നും തിങ്കളാഴ്ച രാത്രിയോടെ മൃതദേഹം വീട്ടിലെത്തിക്കുമെന്നും ചൊവ്വാഴ്ച മരണാനന്തര ചടങ്ങുകൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

khayyam-1566

ബോളിവുഡിനെ ഇളക്കിമറിച്ച 'കഭി കഭി മേരേ ദിൽമേം' എന്ന ഗാനത്തിന് പുറമേ ത്രിശൂൽ, ഉമറാവോ ജാൻ എന്നീ ചിത്രങ്ങളിലെ ഗാനങ്ങളും ഏറെ പ്രശസ്തമാണ്. സഹീർ ലുധിയാൻവിയുട വരികളാണ് പിൽക്കാലത്ത് ഇന്ത്യക്കാരുടെ ഹൃദയത്തിൽ മുഴങ്ങിക്കേട്ടത്. ഉമറാവോ ജാനിലെ സംഗീതത്തിന് ഖയ്യാമിന് ദേശീയ പുരസ്കാരവും ഫിലിം ഫെയർ പുരസ്കാരവും ലഭിച്ചിരുന്നു. പദ്മഭൂഷണ് പുറമേ സംഗീത നാടക അക്കാദമി അവാർഡും ലഭിച്ചിട്ടുണ്ട്.

English summary
Legendary music composer Khayyam passes away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X