ഗായിക ലത മങ്കേഷ്‌കറിന് കൊവിഡ്; തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
മുംബൈ: ഇന്ത്യയുടെ രാപ്പാടി എന്നറിയപ്പെടുന്ന ഗായിക ലത മങ്കേഷ്‌കറിന് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ (ഐസിയു) ചികിത്സയിലാണ്.

Recommended Video
കേരളത്തിൽ ലോക്ക്ഡൗൺ !വീണ ജോർജ് പറയുന്നു,ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും
1929 സെപ്തംബര്‍ 28-ന് ജനിച്ച ലതാ മങ്കേഷ്‌കറിന് ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡും ഫ്രാന്‍സിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓഫീസര്‍ ഓഫ് ദി ലീജിയന്‍ ഓഫ് ഓണറും കൂടാതെ നിരവധി ദേശീയ അന്തര്‍ദേശീയ അവാര്‍ഡുകളും ലഭിച്ചു. 1974ല്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സിലും ലതാ മങ്കേഷകര്‍ ഇടം നേടിയിരുന്നു. 1948 നും 1974 നും ഇടയില്‍ 25,000-ലധികം ഗാനങ്ങള്‍ അവര്‍ പാടിയിട്ടുണ്ട്. 2001ല്‍ ഇന്ത്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്നയ്ക്ക് അവര്‍ അര്‍ഹയായി.












Click it and Unblock the Notifications