പ്രശസ്ത പിന്നണിഗായകന്‍ മന്നാഡേ അന്തരിച്ചു
ബംഗലൂരു; പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ മന്നാഡേ എന്ന പ്രഭോദ് ചന്ദ്ര ഡേ അന്തരിച്ചു. 94 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മന്നാഡേ ബംഗലൂരുവിലെ ആശുപത്രിയില്‍ വച്ചാണ് അന്തരിച്ചത്. അസുഖം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
1919ല്‍ കല്‍ക്കട്ടയിലാണ് ജനനം. ഹിന്ദി, ബംഗാളി, ഗുജറാത്തി, മറാത്തി, മലയാളം തുടങ്ങി ഒമ്പത് ഭാഷകളിലായി നാലായിരത്തോളം ഗാനങ്ങള്‍ പാടിയിട്ടുണ്ട്. 1942ല്‍ തമന്ന എന്ന ചിത്രത്തിന് പാടിക്കൊണ്ടായിരുന്നു തുടക്കം. ഒടുവില്‍ നാനാപട്ക്കറിന്റെ പ്രഹര്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് പാടിയത്.

ചെമ്മീന്‍ എന്ന ചിത്രത്തിലെ മനാസമൈനേ വരൂ എന്ന ഗാനം പാടിക്കൊണ്ട് മലയാളത്തിലും സാന്നിധ്യം അറിയിച്ചു. 1971 ല്‍ പത്മശ്രീയും 2005ല്‍ പത്മഭൂഷനും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 2007ല്‍ ദാദാസാഹിബ് ഫല്‍ക്കേ പുരസ്‌കാരം ലഭിച്ചു












Click it and Unblock the Notifications