കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലെനിന്റെ പ്രതിമ തകര്‍ത്തതല്ല സ്ഥാപിച്ചവര്‍ എടുത്തുമാറ്റി, അതിന് ബിജെപിയെ കുറ്റംപറയേണ്ടെന്ന് രാംമാധവ്

ലെനിന്റെ പ്രതിമ തകര്‍ത്തു എന്നൊക്കെ പറയുന്നത് ശുദ്ധ അസംബന്ധമാണ് എന്ന് രാം മാധവ് പറഞ്ഞു

Google Oneindia Malayalam News

ദില്ലി: ത്രിപുരയിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വമ്പന്‍ ജയം നേടിയതിന് പിന്നാലെ ബിജെപി സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയും അവരുടെ പാര്‍ട്ടി ഓഫീസുകള്‍ക്കെതിരെയും വ്യാപക അക്രമം നടത്തിയിരുന്നു. ഇതിനിടെയാണ് കമ്മ്യൂണിസ്റ്റ് ആചാര്യനായ ലെനിന്റെ പ്രതിമ അവിടെ തകര്‍ക്കപ്പെട്ടത്. പിന്നീട് പല സംസ്ഥാനങ്ങളിലും ഇത്തരത്തില്‍ പ്രമുഖരുടെ പ്രതിമ തകര്‍ക്കപ്പെട്ടു.

ഇതിലെല്ലാം പേര് വന്ന ബിജെപിയായിരുന്നു. ത്രിപുരയില്‍ അക്രമത്തെ പ്രധാനമന്ത്രി തള്ളി കളഞ്ഞെങ്കിലും പാര്‍ട്ടി നിരവധി പേര്‍ പ്രതിമ തകര്‍ത്തതിനെ പിന്തുണയ്ക്കുകയാണ് ചെയ്തത്. എന്നാല്‍ ഇപ്പോഴിതാ സംഭവത്തില്‍ പുതിയ ന്യായീകരണവുമായി എത്തിയിരിക്കുകയാണ് ബിജെപി. അതും ദേശീയ നേതാവായ രാം മാധവിലൂടെ. പ്രതിമ തകര്‍ത്തതല്ലെന്നാണ് അദ്ദേഹത്തിന്റെ വാദം.

എടുത്ത് മാറ്റി

എടുത്ത് മാറ്റി

ലെനിന്റെ പ്രതിമ തകര്‍ത്തു എന്നൊക്കെ പറയുന്നത് ശുദ്ധ അസംബന്ധമാണ്. അങ്ങനെയൊരു സംഭവം നടന്നിട്ടില്ല. മറിച്ച് അത് സ്ഥാപിച്ചവര്‍ തന്നെ അതെടുത്ത് മാറ്റുകയാണ് ചെയ്തിരിക്കുന്നതെന്നാണ് രാം മാധവ് പറയുന്നത്. സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ പോലും ഈ പ്രസ്താവയില്‍ ഞെട്ടിയിരിക്കുകയാണ്.

മാധ്യമവാര്‍ത്തകള്‍

മാധ്യമവാര്‍ത്തകള്‍

പലരും പ്രതിമ തകര്‍ത്തു എന്ന് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. അതൊക്കെ വിശ്വസിക്കാതിരിക്കുന്നതാണ് നല്ലത്. വെറും തെറ്റായ പ്രചാരണമാണത്. ലെനിന്റെ പ്രതിമ നിന്നിരുന്നത് സ്വകാര്യ ഭൂമിയിലാണ്. അത് സ്ഥാപിച്ചവര്‍ക്ക് അതെടുത്ത് മാറ്റണമെന്ന് തോന്നിയതാണെന്നും രാം മാധവ് പറഞ്ഞു.

വിമര്‍ശിച്ചവര്‍ക്ക് മറുപടി

വിമര്‍ശിച്ചവര്‍ക്ക് മറുപടി

പ്രതിമ തകര്‍ത്തത് ബിജെപിയുടെ തലയിലിടാനാണ് ചിലര്‍ക്ക് താല്‍പര്യം. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ബിജെപിയെയും ആര്‍എസ്എസിനെയും അനാവശ്യമായി വിമര്‍ശിക്കുകയാണ്. ബംഗാളിലും പ്രതിമ തകര്‍ക്കപ്പെടുന്നുണ്ട്. ആ പ്രശ്‌നം പരിഹരിച്ച ശേഷം മതി മറ്റ് സംസ്ഥാനങ്ങളുടെ കാര്യം നോക്കുന്നതെന്നും രാം മാധവ് പരിഹസിച്ചു.

സിപിഎമ്മിന്റെ തന്ത്രങ്ങള്‍

സിപിഎമ്മിന്റെ തന്ത്രങ്ങള്‍

പ്രതിമ തകര്‍ത്തു എന്ന പ്രചാരണം സിപിഎമ്മിന്റേതാണ്. ത്രിപുരയിലെ തോല്‍വി മറയ്ക്കാന്‍ വേണ്ടിയാണ് അവര്‍ ഇതൊക്കെ ചെയ്യുന്നത്. തങ്ങള്‍ ഇരയാക്കപ്പെടുന്നു എന്ന തോന്നലുണ്ടാനാണ് അവര്‍ ഇതൊക്കെ ചെയ്യുന്നത്. ത്രിപുരയിലെ മാധ്യമങ്ങളില്‍ ഇതൊന്നും വാര്‍ത്തയല്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ്

പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ്

യാതൊരു വിധ അക്രമങ്ങളും നടത്തരുതെന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സിപിഎമ്മിന്റെ പ്രകോപനത്തില്‍ വീണ് പോവരുതെന്നും പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യം മുതലെടുക്കാന്‍ കോണ്‍ഗ്രസും ഇറങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ത്രിപുരയെ അപമാനിക്കാന്‍

ത്രിപുരയെ അപമാനിക്കാന്‍

ഇപ്പോഴത്തെ ശ്രമങ്ങള്‍ ത്രിപുരയെ അപമാനിക്കാനുള്ള ശ്രമങ്ങളാണ്. സിപിഎമ്മിന്റെ 543 പ്രവര്‍ത്തകര്‍ക്ക് ബിജെപിയുടെ ആക്രമണത്തില്‍ പരിക്കേറ്റെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ ഒരാളെ പോലും ഇത്തരത്തില്‍ ചൂണ്ടിക്കാണിക്കാന്‍ സിപിഎമ്മിന് സാധിക്കുന്നില്ല. എല്ലാം നുണയാണെന്നും രാം മാധവ് പറഞ്ഞു.

സിപിഎം നേതാക്കള്‍ കണ്ടുപഠിക്കണം; മണിക് സര്‍ക്കാരിന് വീടില്ല, ഭാര്യക്കൊപ്പം താമസം പാര്‍ട്ടി ഓഫീസില്‍സിപിഎം നേതാക്കള്‍ കണ്ടുപഠിക്കണം; മണിക് സര്‍ക്കാരിന് വീടില്ല, ഭാര്യക്കൊപ്പം താമസം പാര്‍ട്ടി ഓഫീസില്‍

ത്രിപുരയില്‍ അക്രമം കമ്യൂണിസ്റ്റുകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്‍ക്കും നേരെ, പിന്നില്‍ അമേരിക്കയും: സിപിഎംത്രിപുരയില്‍ അക്രമം കമ്യൂണിസ്റ്റുകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്‍ക്കും നേരെ, പിന്നില്‍ അമേരിക്കയും: സിപിഎം

ഖത്തര്‍ എയര്‍വെയ്‌സ് തകരുന്നു; സമ്മതിച്ച് സിഇഒ!! നഷ്ടം 18 നഗരങ്ങള്‍, ഫണ്ടില്ലെങ്കില്‍ നശിക്കുംഖത്തര്‍ എയര്‍വെയ്‌സ് തകരുന്നു; സമ്മതിച്ച് സിഇഒ!! നഷ്ടം 18 നഗരങ്ങള്‍, ഫണ്ടില്ലെങ്കില്‍ നശിക്കും

English summary
lenin statue removed by people who put it says ram madhav
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X