കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലെനിന്‍റെ പ്രതിമ തകര്‍ത്തതിലൊക്കെ എന്തിരിക്കുന്നു.... കേള്‍ക്കൂ റഷ്യക്ക് പറയാന്‍ ഉള്ളത്

  • By Desk
Google Oneindia Malayalam News

ത്രിപുരയില്‍ 25 വര്‍ഷത്തെ സപിഎം ഭരണത്തിന് അന്ത്യം കുറിച്ച് ബിജെപി ഭരണത്തില്‍ ഏറിയത് മുതല്‍ സിപിഎമ്മുകാര്‍ക്ക് നേരെ വ്യാപക ആക്രമണമാണ് നടക്കുന്നത്. തിങ്കളാഴ്ച ബലോണിയയില്‍ കോളേജ് സ്ക്വയറില്‍ അഞ്ച് വര്‍ഷം മുന്‍പ് സ്ഥാപിച്ചിരുന്ന ലെനിന്‍റെ പ്രതിമ തകര്‍ത്തുകൊണ്ടായിരുന്നു ബിജെപി ശുദ്ധികലശം തുടങ്ങിയത്. തുടര്‍ന്ന് സിപിഎമ്മിന്‍റെ എല്ലാ അവശേഷിപ്പുകളും തുടച്ചു നീക്കുക എന്ന ലക്ഷ്യത്തിന്‍റെ ഭാഗമായി സിപിഎമ്മുകാരെ തിരഞ്ഞുപിടിച്ച് ആക്രമിക്കാന്‍ തുടങ്ങി. ലെനിന്‍റെ പ്രതിമകള്‍ മാത്രമല്ല തമിഴ്നാട്ടില്‍ പെരിയാറിന്‍റെ പ്രതിമയും സംഘപരിവാറിന്‍റെ നേതൃത്വത്തില്‍ തകര്‍ത്തു. കേന്ദ്രവും ബിജെപി നേതൃത്വവും ഈ പ്രവൃത്തികളൊക്കെ ന്യായീകരിച്ചെത്തിയപ്പോള്‍ ലെനിന്‍റെ പ്രതിമ തകര്‍ക്കുന്നതിലൊക്കെ എന്തിരിക്കുന്നു എന്നാണ് റഷ്യക്ക് പറയാനുള്ളത്.

പ്രതിഷേധത്തിന്‍റെ അടയാളം

പ്രതിഷേധത്തിന്‍റെ അടയാളം

ഇടതുഭരണത്തില്‍ അടിച്ചമര്‍ത്തപ്പെട്ട ജനങ്ങളാണ് ലെനിന്‍ പ്രതിമ തകര്‍ത്തത് എന്നാണ് ബിജെപി നേതാക്കള്‍ പ്രതിമ തകര്‍ത്ത സംഭവത്തിനെതിരെ പ്രതികരിച്ചത്.എന്നാല്‍ സിപിഎം ഭരണത്തിന്റെ എല്ലാ ശേഷിപ്പുകളും ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സിപിഎം കുറ്റപ്പെടുത്തി.

കമ്മ്യൂണിസം ഫോബിയ

കമ്മ്യൂണിസം ഫോബിയ

വിദേശിയായ ഒരു നേതാവിന്റെ പ്രതിമയാണ് തകര്‍ത്തത്. മുന്‍ മുഖ്യമന്ത്രി നൃപന്‍ ചക്രവര്‍ത്തിയുടെ പ്രതിമായണെങ്കില്‍ ആരും തൊടില്ലായിരുന്നുവെന്നും ബിജെപി പ്രതികരിച്ചു. അതേസമയം ബിജെപി ദേശീയ നേതൃത്വവും ആക്രമത്തെ ന്യായീകരിക്കുന്ന സമീപനമായിരുന്നു സ്വീകരിച്ചത്. രവീന്ദ്രനാഥ ടാഗോര്‍, സ്വാമി വിവേകാനന്ദന്‍, വിദ്യാസാഗര്‍, കബി നസ്രുല്‍ എന്നിവരുടേതടക്കം പലരുടേയും പ്രതിമകള്‍ ഉണ്ടെന്നിരിക്കെ ലെനിന്‍റെ മാത്രം തകര്‍ത്തത് കമ്മ്യൂണിസം ഫോബിയ ആണെന്നും സിപിഎം നേതാക്കള്‍ പറഞ്ഞു.

ഇതൊക്കെ എന്ത്

ഇതൊക്കെ എന്ത്

എന്നാല്‍ ലെനിന്‍റെ പ്രതിമ തകര്‍ക്കപ്പെടുന്നത് റഷ്യയില്‍ പതിവ് സംഭവമാണെന്ന് റഷ്യന്‍ എ​എംബസി പ്രതിനിധികള്‍ പറയുന്നു. പ്രതിമ വേണോ വേണ്ടയോ എന്ന് തിരുമാനിക്കുന്നത് അതത് പ്രദേശത്തെ ജനങ്ങളാണ്.

റഷ്യയില്‍ ഇതൊക്കെ സാധാരണ സംഭവം

റഷ്യയില്‍ ഇതൊക്കെ സാധാരണ സംഭവം

സോവിയേറ്റ് യൂണിയന്‍റെ തകര്‍ച്ചയ്ക്ക് ശേഷം റഷ്യയില്‍ പലയിടത്തും ലെനിന്‍റെ പ്രതിമകള്‍ തകര്‍ക്കപ്പെട്ടിരുന്നു. ഇത് റഷ്യയിലെ സാധാരണ സംഭവം മാത്രമാണെന്നും റഷ്യന്‍ എംബസി പ്രതിനിധികള്‍ വ്യക്തമാക്കുന്നു.

ഇന്ത്യ റഷ്യ ബന്ധത്ത ബാധിക്കില്ല

ഇന്ത്യ റഷ്യ ബന്ധത്ത ബാധിക്കില്ല

അതേസമയം ലെനിന്‍റെ പ്രതിമ തകര്‍ത്ത സംഭവം ഒരു രീതിയിലും ഇന്ത്യ റഷ്യ ബന്ധത്തെ ബാധിക്കില്ല. പ്രതിമ തകര്‍ത്ത പ്രദേശത്തെ ജനങ്ങളുടെ വികാരത്തെ മാനിക്കുന്നെന്നും ഇവര്‍ വ്യക്തമാക്കുന്നു.

English summary
lenin statue vandalization responds from russian embassy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X