'സണ്ണിലിയോണിന് വൃത്തിയില്ല; വീട് തിരികെ എടുത്തത് പൂട്ടുപൊളിച്ച്'
മുംബൈ: പോണ്‍താരമായിരുന്ന സണ്ണി ലിയോണിനും ഭര്‍ത്താവിനും വിട് വാടകയ്ക്ക് കൊടുത്ത് പുലിവാല് പിടിച്ചവരാണ് മോഡലും നടിയുമായ സെലീന ജെയ്റ്റ്‌ലി. സണ്ണിക്കെതിരെ പുതിയ ആരോപണങ്ങളുമായി സെലീന വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. സണ്ണിക്കും ഭര്‍ത്താവിനും വൃത്തിയില്ലെന്നും തന്റെ വീട് തിരിച്ചെടുക്കാന്‍ പൂട്ടു പൊളിക്കേണ്ടിവന്നു എന്നൊക്കെയാണ് സെലീനയുടെ ആരോപണം.
പോണ്‍ സിനിമകളില്‍ താരമായിരുന്ന സണ്ണിക്ക് ദയ തോന്നിയാണ് വീടു നല്‍കിയത്. എന്നാല്‍, അവര്‍ തന്നോട് കാട്ടിയത് ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു. വീട് അലങ്കോലമാക്കിയെന്നു മാത്രമല്ല, വീട് ഒഴിഞ്ഞുതരാനും തയ്യാറായില്ല. ഹോട്ടല്‍ മുറിയില്‍ താന്‍ കുട്ടികളുമായി താമസിക്കുമ്പോള്‍ പോലും അവര്‍ വീട് ഒഴിഞ്ഞു തന്നില്ലെന്ന് സെലീന പറഞ്ഞു.

വീട് ഭംഗിയായി സൂക്ഷിക്കണമെന്ന് ഇരുവരോടും ആദ്യം തന്നെ പറഞ്ഞിരുന്നു. എന്നാല്‍ സുനാമി കയറിയതുപോലെ അലങ്കോലമായിരുന്നു വീടിന് ഉള്‍വശം. തന്റെ പുരാവസ്തുക്കള്‍ അവര്‍ നശിപ്പിച്ചു. തേക്കിന്റെ അലമാരയും വലിച്ചിട്ടു. മുറിയിലെ പല അവശ്യസാധനങ്ങളും അവര്‍ ടെറസില്‍ കൊണ്ടുപോയി നിക്ഷേപിക്കുകയായിരുന്നെന്നും സെലീന പറഞ്ഞു.
വൃത്തിയുടെ കാര്യത്തില്‍ സണ്ണിയും ഭര്‍ത്താവും വളരെ മോശമാണെന്ന് പറയേണ്ടിവരും. മനോഹരമായ എന്റെ മുറി മുഴുവന്‍ അവര്‍ ചീത്തയാക്കി. വീട്ടിലെ റെഫ്‌റിഡ്ജറേറ്ററും, വാഷിംഗ് മെഷീനും നശിപ്പിച്ചു. ഒരു മുറി മാത്രം ഉപയോഗിച്ച അവര്‍ വീടു മുഴുവന്‍ അലങ്കോലമാക്കി. ഇത്തരക്കാര്‍ക്ക് ഇനി വീടു നല്‍കില്ലെന്നും സെലീന പറഞ്ഞു.












Click it and Unblock the Notifications