കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആശുപത്രിയില്‍ പുലി, സൈന്യം രംഗത്ത്

Google Oneindia Malayalam News

മീററ്റ്: ആശുപത്രിയില്‍ പുലിയിറങ്ങിയാല്‍ എങ്ങനെയിരിക്കും. മീററ്റിലെ കന്റോണ്‍മെന്റ് ആശുപത്രിയിലെ രോഗികളും ജീവനക്കാരുമാണ് പുള്ളിപ്പുലിയുടെ വരവ് കൊണ്ട് വലഞ്ഞത്. പരിഭ്രാന്തരായ ജനങ്ങളെ സമാധാനപ്പെടുത്തുന്നതിന് സൈന്യത്തെയും വനംവകുപ്പ് ജീവനക്കാരെയും വിളിച്ചിരിക്കുകയാണ്.

വിറകുപുരയ്ക്കടുത്തുവെച്ച് മരവ്യാപാരിയായ ഗൗരവാണ് പുലിയെ ആദ്യം കണ്ടത്. ഭയന്നോടിയ ഇയാള്‍ ഉടന്‍ പോലിസിനെ വിവരം അറിയിച്ചു. പ്രദേശം വളഞ്ഞ പോലിസ് പുലിക്ക് വേണ്ടി തിരച്ചില്‍ തുടങ്ങിയെങ്കിലും കണ്ടെത്താനായില്ല.

Leopard

തിരച്ചില്‍ അവസാനിപ്പിച്ച് മടങ്ങുന്ന വഴിക്ക് ഒരാള്‍ വെറുതെ ഒരു മരത്തടി മറിച്ചു നോക്കിയപ്പോള്‍ അതിനുള്ളില്‍ നിന്നും പുലി ചാടിയിറങ്ങി അയാളെ ആക്രമിച്ചു. പോലിസ് രണ്ടു തവണ ആകാശത്തേക്ക് നിറയൊഴിച്ചപ്പോള്‍ പുലി പേടിച്ചോടിയെങ്കിലും ഓടി കയറിയത് ആശുപത്രി കെട്ടിടത്തിലേക്കാണ്.

മെയില്‍ വാര്‍ഡിനടുത്തുവെച്ച് ഒരു കെയര്‍ ടേക്കറാണ് പുലിയെ ആദ്യം കണ്ടത്. വാര്‍ഡിനുള്ളില്‍ കുടുങ്ങിയ ജീവിയുടെ ഫോട്ടോയെടുക്കാന്‍ ചിലര്‍ നടത്തിയ ശ്രമവും പരാജയപ്പെട്ടു. ഇവര്‍ എത്തി നോക്കിയ ജനവാതിലിന്റെ ചില്ലുകള്‍ പുലി അടിച്ചു തകര്‍ത്തു.
ആശുപത്രിയില്‍ ഏഴോളം പേര്‍ ചികിത്സയിലുണ്ടായിരുന്നു. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് റസിഡന്റ് മെഡിക്കല്‍ ഓഫിസര്‍ ആരാധന പഥക് അറിയിച്ചു.

നഗരത്തിലൂടെ ഒഴുകുന്ന നദിയിലൂടെയായിരിക്കും പുലിയെത്തിയതെന്ന് സംശയിക്കുന്നു.

English summary
A leopard entered the Meerut Cantonment Hospital on Sunday, sparking panic among patients and hospital staff.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X