കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈദ്യുത ലൈനിൽ തൂങ്ങിയ നിലയിൽ പുലിയുടെ ജഡം!! എങ്ങനെ സംഭവിച്ചു? ദുരൂഹത!!

തിങ്കളാഴ്ച രാവിലെ പത്ത് അരയോടെ നാട്ടുകാരാണ് പുലിയുടെ ജഡം കണ്ടത്. ഉടൻ തന്നെ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.

  • By Gowthamy
Google Oneindia Malayalam News

ഹൈദരാഹാദ്: വൈദ്യുത ലൈനിൽ‌ തുങ്ങിയ നിലയിൽ പുള്ളിപ്പുലിയുടെ മൃതദേഹം. തെലങ്കാനയിലെ നിസാമാബാദിലാണ് സംഭവം. നാല് വയസ് പ്രായമുള്ള ആൺ പുലിയുടെ ജഡമാണ് കണ്ടെത്തിയത്. മുപ്പത് അടി ഉയരമുള്ള വൈദ്യുത ലൈനിലാണ് പുലിയുടെ ജഡം കണ്ടെത്തിയത്. അതേസമയം എങ്ങനെ പുലി ഇവിടെ എത്തി എന്ന കാര്യത്തിൽ ദുരൂഹത ഏറുകയാണ്.

തിങ്കളാഴ്ച രാവിലെ പത്ത് അരയോടെ നാട്ടുകാരാണ് പുലിയുടെ ജഡം കണ്ടത്. ഉടൻ തന്നെ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. മനുഷ്യ വാസമോ മറ്റ് ജീവികളോ വരാൻ സാധ്യത ഇല്ലാത്ത പ്രദേശത്ത് പുലി എങ്ങനെ എത്തിയെന്നാണ് എല്ലാവരുടെയും സംശയം. പുലിയുടെ ജഡം പോസ്റ്റ് മോർട്ടത്തിന് വിധേയമാക്കി.

leopard

അബദ്ധത്തിൽ ലൈൻ കമ്പിയിൽ കടിച്ചതായിരിക്കും ചത്തതിന് കാരണം എന്നാണ് സൂചന. പുലിയെ കൊന്നു എന്ന് പറയുന്ന സാധ്യതകൾ വനം വകുപ്പ് ഉദ്യോഗസ്ഥർ തള്ളി. ഞായറാഴ്ചയാണ് പുലി ചത്തതെന്നു പരിശോധനയിൽ വ്യക്തമായി. പാടശേഖരത്തിന് സമീപമായിരുന്നു വൈദ്യുതി പോസ്റ്റ് ഉണ്ടായിരുന്നത്. അടുത്ത് മരങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇര പിടിക്കുന്നതിന് പരിസര പ്രദേശങ്ങൾ വ്യക്തമായി കാണുന്നതിന് പുലി ഉയരമുള്ള സ്ഥലത്ത് കയറാറുണ്ടെന്നും അത്തരത്തിൽ കയറിയാതായിരിക്കുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

English summary
Leopard hangs from electric pole, autopsy rules out poacher's hand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X