അടുക്കളയില്‍ കയറിയ പുള്ളിപ്പുലി ആളുകളെ വെള്ളം കുടിപ്പിച്ചത് നാലുമണിക്കൂറിലധികം
കാമ്പസിന്റെ ഒന്നാം നിലയിലെ അടുക്കളയില്‍ ജോലിക്കാരനാണ് പുലിയെ ആദ്യം കണ്ടത്.
പൂനെ: കോളേജ് കാമ്പസിന്റെ അടുക്കളയില്‍ കയറി വിലസിയ പുള്ളിപ്പുലി നാലു മണിക്കൂറിലധികം ആളുകളെ പരിഭ്രാന്തരാക്കി. പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിയൂട്ട് ഓഫ് ബാങ്കിങ് മാനേജ്‌മെന്റ് കാമ്പസിലെ അടുക്കളയിലാണ് കഴിഞ്ഞ ദിവസം രാവിലെ 8.30 ഓടെ പുള്ളിപ്പുലി കയറിയത്.
കാമ്പസിന്റെ ഒന്നാം നിലയിലെ അടുക്കളയില്‍ ജോലിക്കാരനാണ് പുലിയെ ആദ്യം കണ്ടത്. പരിഭ്രാന്തരായ വിദ്യാര്‍ത്ഥികളും മറ്റു ജീവനക്കാരും ചേര്‍ന്ന് പുറത്തേക്കുള്ള വാതിലടക്കുകയും മഹാരാഷ്ട്ര വനം വകുപ്പ് അധികൃതരെ വിവരമറിയിക്കുകയുമായിരുന്നു.

ഒടുവില്‍ അടുക്കളയുടെ ചില്ല് ഗ്ലാസ് തകര്‍ത്ത് പുലിയെ മയക്കുവെടി വെയ്ക്കുകയായിരുന്നു. നാലു മണിക്കൂര്‍ പരിശ്രമത്തിനൊടുവില്‍ പിടികൂടിയ പുലിയെ കത്രജിലെ രാജീവ് ഗാന്ധി സുവോളജിക്കല്‍ പാര്‍ക്കിനു കൈമാറി.












Click it and Unblock the Notifications