ബിഹാര്‍ 'പൊള്ളി': ബംഗാളില്‍ മോദി മാത്രമാവില്ല ബിജെപിയുടെ മുഖം
ദില്ലി: ബിഹാര്‍ തിരഞ്ഞെടുപ്പ് കേന്ദ്ര സര്‍ക്കാരിനും ബിജെപിയ്ക്കും വലിയ തിരിച്ചടിയാണ് നല്‍കിയത്. നരേന്ദ്ര മോദിയെ മുഖ്യ പ്രചാരകനാക്കി ബിഹാര്‍ പിടിയ്ക്കാനിറങ്ങിയ ബിജെപിയ്ക്ക് ശരിയ്ക്കും പൊള്ളി. ഇതോടെ വരാനിരിയ്ക്കുന്ന തിരഞ്ഞെടുപ്പുകളില്‍ മോദിയെ മാത്രം ആശ്രയിച്ചുള്ള പ്രചാരണ പരിപാടികളില്‍ നിന്ന് ബിജെപി പിന്മാറുകയാണെന്നാണ് റിപ്പോര്‍ട്ട്.
പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പാണ് ഇനി ബിജെപി പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്. എന്നാല്‍ ബംഗാളില്‍ മോദിയെ അധികം 'ഉപയോഗിയ്ക്കേണ്ട' എന്ന നിലപാടിലാണ് ബിജെപി നേതൃത്വം.

ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മിക്കവാറും എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നുണ്ട്. എന്നാല്‍ പ്രചാരണത്തിന്റെ തുടക്കം മുതല്‍ മോദിയെ ഉപയോഗിയ്ക്കില്ല. എന്നാല്‍ പ്രചാരണം അതിന്റെ ഏറ്റവും അവസാന ഘട്ടത്തില്‍ എത്തുമ്പോള്‍ മോദിയെ കൊണ്ടുവരികയും ചെയ്യും.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ അക്ഷരാര്ത്ഥത്തില്മോദി തരംഗത്തിനാണ് ഇന്ത്യ സാക്ഷ്യം വഹിച്ചത്. അതിന് ശേഷം നടന്ന ചില നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ആ തരംഗം തുടരാന്‍ ബിജെപിയ്ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ ബിഹാര്‍ തിരഞ്ഞെടുപ്പോടെ 'മോദി തരംഗത്തിന്' വലിയ തിരിച്ചടിയാണ് നേരിട്ടത്.
പശ്ചിമ ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇത്തവണ തീ പാറുന്ന പോരാട്ടമാകുമെന്ന് ഉറപ്പാണ്. മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്സിനെ ഏത് വിധേനയും അധികാരത്തില്‍ നിന്ന് താഴെയിറക്കാനുളള പുറപ്പാടിലാണ് സിപിഎം. കോണ്‍ഗ്രസ്സിനും സംസ്ഥാനത്ത് അത്യാവശ്യം സ്വാധീനമുണ്ട്.
-
ബംഗാൾ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയത് 91 ലക്ഷം പേരെ! മമതയ്ക്ക് തിരിച്ചടിയോ? -
ടിഎന്‍ പ്രതാപന് അറസ്റ്റില്‍; നടന് ദേവനെ കസ്റ്റഡിയില്‍ എടുത്തില്ല, അടങ്ങാതെ കിറ്റ് വിവാദം -
പിടി തരാതെ തെക്കൻ കാറ്റ്- യുഡിഎഫിന് ആത്മവിശ്വാസം, അടിത്തറ ഇളകില്ലെന്ന് ഇടത് -
അവസാന ലാപ്പിലും തരംഗ സൂചനയില്ല; മധ്യകേരളത്തിൽ യുഡിഎഫ് നില മെച്ചപ്പെടുത്തും -
കാറ്റ് വലത്തോട്ട്-യുഡിഎഫ് വടക്കൻ വീരഗാഥ രചിച്ചേക്കും; മലപ്പുറം ‘ക്ലീൻ സ്വീപ്പി’ലേക്കോ? -
കേരളം പോളിംഗ് ബൂത്തിലേക്ക്; നാളെ കൊട്ടിക്കലാശം! വോട്ടുറപ്പിക്കാൻ തീപാറുന്ന പോരാട്ടം -
'വീട്ടിലേക്ക് എത്തിയത് ചായ കുടിക്കാന്‍, കിറ്റുമായി ബിജെപിക്ക് ഒരു ബന്ധവുമില്ല';ദേവൻ -
നോട്ടുകെട്ടുകള്‍ ആംബുലന്‍സില്‍ വരുന്നു; ഇന്നലെ സാരി, ഇന്ന് കിറ്റ്, പിടിക്കാന്‍ യുഡിഎഫ് സ്ക്വാഡ് -
ഖത്തറിനെ ഇന്ത്യ കൈവിട്ടു; പകരം നേട്ടം കൊയ്ത് ഒമാന്‍, എല്‍എന്‍ജി ഇറക്കുമതിയിലെ പുതിയ വിവരം -
സ്വര്‍ണം വാങ്ങിവെച്ചോ.. ചതിക്കില്ല! ഗ്രാം സ്വര്‍ണം 18000 കടക്കും, പവന് 1.44 ലക്ഷവും!! -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സ്വർണ വില താഴേക്കല്ല; 1.60 ലക്ഷത്തിലേക്കാണ്, പവൻ വിലയിൽ 35 ശതമാനം വർധനവ്..വിദഗ്ധർ പറയുന്നു












Click it and Unblock the Notifications