കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാര്‍ 'പൊള്ളി': ബംഗാളില്‍ മോദി മാത്രമാവില്ല ബിജെപിയുടെ മുഖം

Google Oneindia Malayalam News

ദില്ലി: ബിഹാര്‍ തിരഞ്ഞെടുപ്പ് കേന്ദ്ര സര്‍ക്കാരിനും ബിജെപിയ്ക്കും വലിയ തിരിച്ചടിയാണ് നല്‍കിയത്. നരേന്ദ്ര മോദിയെ മുഖ്യ പ്രചാരകനാക്കി ബിഹാര്‍ പിടിയ്ക്കാനിറങ്ങിയ ബിജെപിയ്ക്ക് ശരിയ്ക്കും പൊള്ളി. ഇതോടെ വരാനിരിയ്ക്കുന്ന തിരഞ്ഞെടുപ്പുകളില്‍ മോദിയെ മാത്രം ആശ്രയിച്ചുള്ള പ്രചാരണ പരിപാടികളില്‍ നിന്ന് ബിജെപി പിന്‍മാറുകയാണെന്നാണ് റിപ്പോര്‍ട്ട്.

പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പാണ് ഇനി ബിജെപി പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്. എന്നാല്‍ ബംഗാളില്‍ മോദിയെ അധികം 'ഉപയോഗിയ്‌ക്കേണ്ട' എന്ന നിലപാടിലാണ് ബിജെപി നേതൃത്വം.

Narendra Modi

ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മിക്കവാറും എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നുണ്ട്. എന്നാല്‍ പ്രചാരണത്തിന്റെ തുടക്കം മുതല്‍ മോദിയെ ഉപയോഗിയ്ക്കില്ല. എന്നാല്‍ പ്രചാരണം അതിന്റെ ഏറ്റവും അവസാന ഘട്ടത്തില്‍ എത്തുമ്പോള്‍ മോദിയെ കൊണ്ടുവരികയും ചെയ്യും.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അക്ഷരാര്‍ത്ഥത്തില്‍മോദി തരംഗത്തിനാണ് ഇന്ത്യ സാക്ഷ്യം വഹിച്ചത്. അതിന് ശേഷം നടന്ന ചില നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ആ തരംഗം തുടരാന്‍ ബിജെപിയ്ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ ബിഹാര്‍ തിരഞ്ഞെടുപ്പോടെ 'മോദി തരംഗത്തിന്' വലിയ തിരിച്ചടിയാണ് നേരിട്ടത്.

പശ്ചിമ ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇത്തവണ തീ പാറുന്ന പോരാട്ടമാകുമെന്ന് ഉറപ്പാണ്. മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്സിനെ ഏത് വിധേനയും അധികാരത്തില്‍ നിന്ന് താഴെയിറക്കാനുളള പുറപ്പാടിലാണ് സിപിഎം. കോണ്‍ഗ്രസ്സിനും സംസ്ഥാനത്ത് അത്യാവശ്യം സ്വാധീനമുണ്ട്.

English summary
Having learnt its lessons from the recent defeat in Bihar, BJP has decided against using too much of Prime Minister Narendra Modi as a campaigner for the West Bengal assembly polls.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X