• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആദ്യം വിദേശത്ത് നടപ്പിലാക്കട്ടെ: ഹൈപ്പർലൂപ്പ് പദ്ധതിയിൽ അജിത് പവാർ, സർക്കാർ പിന്മാറുന്നു!!

പൂനെ: മഹാരാഷ്ട്രയിൽ അതിവേഗ ഗതാഗത സംവിധാനമായ ഹൈപ്പർലൂപ്പ് പദ്ധതി ഉടൻ നടപ്പിലാക്കില്ലെന്ന സൂചന നൽകി സർക്കാർ. ഹൈപ്പർ ലൂപ്പ് പദ്ധതി നടപ്പിലാക്കുന്നത് സർക്കാർ പരിഗണിക്കുന്നുണ്ട്. എന്നാൽ അത് വിദേശ രാജ്യങ്ങളിൽ നടപ്പിലാക്കിയ ശേഷം മാത്രമായിരിക്കുമെന്നാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വ്യക്തമാക്കിയത്. ഉദ്യോസ്ഥരുമായുള്ള യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിഎഎ: വിദ്യാർത്ഥിനികളോട് പാകിസ്താനിൽ പോകാൻ ആവശ്യപ്പെട്ടു, കൊടുങ്ങല്ലൂരിൽ അധ്യാപകന് സസ്പെൻഷൻ!!

പൂനെയ്ക്കും മുംബൈയ്ക്കും ഇടയിലുള്ള യാത്രാ സമയം കുറക്കുന്നതിനായി മഹാരാഷ്ട്രയിൽ ഹൈപ്പർലൂപ്പ് സംവിധാനം ആരംഭിക്കുമെന്ന് ബിജെപി സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോഴാണ് അജിത് പവാറിന്റെ പ്രതികരണം. ലോകത്ത് എവിടെയും ഹൈപ്പർലൂപ്പ് നടപ്പിലാക്കിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇത്തരത്തിലുള്ള ലോകത്തെ ആദ്യത്തെ പദ്ധതി ആയതിനാൽ ഈ ഘട്ടത്തിൽ ഹൈപ്പർലൂപ്പ് ഏറ്റെടുക്കുന്നത് അപകടകമാണെന്നാണ് മഹാരാഷ്ട്ര സർക്കാരിന്റെ നിലപാട്.

ഹൈപ്പർലൂപ്പ് ലോകത്ത് മറ്റെവിടെയും ഇതുവരെയും നിർമിച്ചിട്ടില്ല. മറ്റെവിടെയെങ്കിലും നടപ്പിലാക്കട്ടെ. വിദേശത്ത് 10 കിലോമീറ്ററെങ്കിലും വിജയകരമായി നടപ്പിലാക്കട്ടെയെന്നും അപ്പോൾ പദ്ധതിമായി മുന്നോട്ട് പോകാമെന്നും പവാർ കൂട്ടിച്ചേർത്തു. എന്നാൽ ഹൈപ്പർലൂപ്പ് സംബന്ധിച്ചുള്ള തന്റെ അഭിപ്രായം പദ്ധതി ഉപേക്ഷിച്ചതായി വ്യാഖ്യാനിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. മറിച്ച് ഹൈപ്പർലൂപ്പ് സാങ്കേതിക വിദ്യയിൽ പരീക്ഷണം നടത്താനുള്ള ശേഷി ഇല്ലെന്ന് മാത്രമാണ് പറഞ്ഞത്.

അതിവേഗ ഗതാഗതത്തിന് ബദൽ സംവിധാനങ്ങൾ ആലോചിക്കുമെന്ന് അറിയിച്ച അദ്ദേഹം വിദേശത്ത് പദ്ധതി പരീക്ഷിച്ച് വിജയിച്ചാൽ നടപ്പിലാക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം വ്യക്താമാക്കി. റിച്ചാർഡ് ബ്രാൻഡന്റെ വിർജിൻ ഗ്രൂപ്പാണ് 10 ബില്യൺ ഡോളറിന് ഹൈപ്പർലൂപ്പ് പദ്ധതി മുന്നോട്ടുവെച്ചത്. പദ്ധതിയുമായി ബന്ധപ്പെട്ട് നേരത്തെ വിർജിൻ ഹൈപ്പർലൂപ്പ് മഹാരാഷ്ട്ര സർക്കാരുമായി ധാരണാപത്രത്തിൽ ഒപ്പുവെക്കുകയും ചെയ്തിരുന്നു. എന്നാൽ മഹാരാഷ്ട്രയിൽ പുതിയ സർക്കാർ അധികാരത്തിലെത്തിയതോടെ പദ്ധതി അനിശ്ചിതത്വത്തിലായെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇത് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സർക്കാരുമായും റിച്ചാർഡ് ബ്രാൻസൺ ചർച്ച നടത്തിയിരുന്നു.

നേരത്തെ അഹമ്മദാബാദ്- മുംബൈ ബുള്ളറ്റ് ട്രെയിൻ പദ്ധതി മഹാരാഷ്ട്രയിൽ അധികാരത്തിലെത്തിയ എൻസിപി- കോൺഗ്രസ്- ശിവസേന സർക്കാർ ഉപേക്ഷിച്ചിരുന്നു. മുംബൈയിൽ നിന്ന് പൂനെയിലേക്കുള്ള യാത്രാ സമയം 25 മിനിറ്റായി ചുരുക്കുന്നതിന് വേണ്ടിയായിരുന്നു ബുള്ളറ്റ് ട്രെയിൻ പദ്ധതി മുന്നോട്ടുവെച്ചത്. ഭൂമിയിൽ വായുമർദ്ദം കുറഞ്ഞ ട്യൂബിലൂടെ അതിവേഗത്തിൽ സഞ്ചരിക്കാനുള്ള സംവിധാനമാണ് ഹൈപ്പർലൂപ്പ് എന്നറിയപ്പെടുന്നത്. 2012ൽ എലൻ മസ്കാണ് ഹൈപ്പർ ലൂപ്പ് എന്ന സംവിധാനത്തെക്കുറിച്ച് പരാമർശിക്കുന്നത്.

English summary
Let Hyperloop Be Implemented Abroad First, Says Ajit Pawar on Proposed Project in Maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X