കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ ഡ്രോണ്‍ ആക്രമണം? പൊലീസിന് ജാഗ്രത നിര്‍ദ്ദേശം

  • By Meera Balan
Google Oneindia Malayalam News

ദില്ലി: ദില്ലിയില്‍ തീവ്രവാദ സംഘടനകള്‍ ഡ്രോണ്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് ഇന്‍റലിജന്‍സ് ബ്യൂറോ മുന്നറിയിപ്പ് നല്‍കുന്നു. പാക് തീവ്രവാദ സംഘടനയായ ലഷ്‌കര്‍ ഇ ത്വയ്ബ, ജയ്ഷ് ഇ മൊഹമ്മദ് എന്നീ സംഘടനകളാണ് തലസ്ഥാന നഗരയില്‍ വ്യോമാക്രമണത്തിന് ലക്ഷ്യമിടുന്നത്. രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് ദില്ലിയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരിയ്ക്കുന്നത്.

തീവ്രവാദികളുടെ ഓരെ നീക്കവും ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ സസൂക്ഷ്മം നിരീക്ഷിയ്ക്കുകയാണ്. ജാഗ്രത നിര്‍ദ്ദേശത്തെ വളരെ ഗൗരവകരമായാണ് ദില്ലി പൊലീസ് കാണുന്നത്. ആളില്ലാത്ത ചെറു വിമാനങ്ങളാണ് ഡ്രോണുകള്‍. അമേരിയ്ക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ തീവ്രവാദികള്‍ക്ക് നേരെ ഡ്രോണ്‍ ഉപയോഗിച്ച് ആക്രമണം നടത്താറുണ്ട് .

Terrorist

ദില്ലിയിലെ ഡ്രോണ്‍ ഉടമകളില്‍ നിന്നും വിവരം ശേഖരിയ്ക്കാന്‍ ഡിസിപിമാരോട് കമ്മീഷണര്‍ ഉത്തരവിട്ടിട്ടുണ്ട്. ആരെങ്കിലും ഡ്രോണ്‍ വാടകയ്ക്ക് വാങ്ങുകയോ വിലയ്ക്ക് വാങ്ങുകയോ ചെയ്തിട്ടുണ്ടോ എന്ന കാര്യമാണ് പൊലീസ് പരിശോധിയ്ക്കുന്നത്. മുന്‍കൂര്‍ അനുമതിയില്ലാതെ ഡ്രോണുകള്‍ പറത്തുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങുകയാണ്.

മുംബൈ ആക്രമണത്തിന്റെ സൂത്രധാരന്‍ സാഖി ഉര്‍ റഹ്മാന്‍ ലഖ്വി ജയില്‍ മോചിതനായതിന് തൊട്ടുപിന്നാലെ ഇന്ത്യയില്‍ ആക്രമണ നടക്കുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു.മുംബൈ ആക്രമണത്തിന്റെ മാതൃകയില്‍ രാജ്യത്ത് പലയിടത്തും ആക്രമണം നടക്കുമെന്നായിരുന്നു മുന്നറിയിപ്പ്.

English summary
LeT, Jaish-e-Mohammed planning drone attack on Delhi, warns IB
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X