കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴിമതിയും തീവ്രവാദവും ദാരിദ്ര്യവും 'കടക്കു പുറത്ത്'!!! 2022 ല്‍ പുതിയ ഇന്ത്യ!!!

  • By Anoopa
Google Oneindia Malayalam News

ദില്ലി: ദാരിദ്ര്യവും അഴിമതിയുമില്ലാത്ത ഇന്ത്യ, വര്‍ഗ്ഗീയ കലാപവും ജാതി വിവേചനവും ഇല്ലാത്ത ഇന്ത്യ, തീവ്രവാദമില്ലാത്ത ഇന്ത്യ, സ്ത്രീകളെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഇന്ത്യ. അതാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വപ്‌നം കാണുന്ന ഇന്ത്യ. 2022 ഓടു കൂടി താന്‍ സ്വപ്‌നം കാണുന്നത് പുതിയൊരു ഇന്ത്യയാണെന്ന് ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിന്റെ 75-ാം വാര്‍ഷികത്തില്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തു സംസാരിച്ചു കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യ സമര സേനാനികളുടെ മാതൃക പിന്തുടര്‍ന്നു കൊണ്ട് ഈയൊരു ലക്ഷ്യത്തിനായി പരിശ്രമിക്കുകയാണ് സര്‍ക്കാര്‍. 2017 മുതല്‍ 2022 വരെ അതിനായുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കും. ജിഎസ്ടി വിഷയത്തില്‍ തീരുമാനമെടുക്കാമെങ്കില്‍ അതിനും അപ്പുറമുള്ള കാര്യങ്ങള്‍ തങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുമെന്നും മോദി പറഞ്ഞു. ജിഎസ്ടി സര്‍ക്കാരിന്റെയോ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടേയോ നേട്ടമല്ല, മറിച്ച് രാജ്യത്തിന്റെ മുഴുവന്‍ വിജയമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

narendra-modi

നിയമം മറികടക്കാതെ തന്നെ ചെറിയ കാര്യങ്ങള്‍ ചെയ്തു കൊണ്ട് രാജ്യത്തിന് ഈ നേട്ടം കൈവരിക്കാന്‍ സാധിക്കും. അഴമതി വര്‍ദ്ധിച്ചത് രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായിട്ടുണ്ട്. ക്രിയാത്മകമായ ഒരു മാറ്റമാണ് കൊണ്ടുവരേണ്ടത്. ദാരിദ്ര്യവംു നിരക്ഷരതയും പോഷകാഹാരക്കുറവും രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങള്‍ തന്നെയാണ്. സ്ത്രീകള്‍ രാജ്യത്തിന്റെ വളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിക്കുന്നവരാണ്. അവരെ പ്രോത്സാഹിപ്പിക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

English summary
:Let's build a new India, free of corruption, terrorism and poverty,says Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X