സംഘം ചേരലുകള്‍ ഒഴിവാക്കാം, കൊറോണ വൈറസിനെ പ്രതിരോധിക്കാം
ദില്ലി: കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വിവിധ നിര്‍ദ്ദേശങ്ങളാണ് ഓരോ സംസ്ഥാനങ്ങള്‍ക്കും നല്‍കിയിരിക്കുന്നത്. അതില്‍ ഏറ്റവും പ്രധാപ്പെട്ട ഒന്നാണ് ആളുകള്‍ സംഘം ചേരുന്നത് ഒഴിവാക്കുനുള്ള നടപടികള്‍ സ്വീകരിക്കുക എന്നുള്ളത്. ആളുകള്‍ സംഘം ചേരുന്നത് ഒഴിവാക്കുന്നതിലൂടെ വൈറസ് ബാധയെ വലിയൊരളവില്‍ നിയന്ത്രിക്കാന്‍ കഴിയുമെന്ന് ലോകത്തെമ്പാടുമുള്ള വിദഗ്ധര്‍ ഇതിനോടകം തന്നെ അംഗീകരിച്ച വസ്തുതയാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ മെമ്മോറാണ്ടത്തില്‍ വ്യക്തമാക്കുന്നു.
ഏതെങ്കിലും സാഹചര്യത്തില്‍ ആളുകള്‍ ഒത്തുകൂടാന്‍ ഇടയായാല്‍ സംഘാടകരുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിക്കുന്നു.

കൊറോണ വൈറസ് ബാധ പ്രതിരോധിക്കുന്നതിനുള്ള മറ്റ് പൊതു നിര്‍ദ്ദേശങ്ങള്‍
1.കൊറോണ അണുബാധ സ്ഥിരീകരിക്കെപ്പട്ട രാജ്യങ്ങളില്‍ നിന്നും
കേരളത്തിൽ എത്തിയവർ അടുത്ത 28 ദിവസം
നിർബന്ധമായും വീടുകൾക്ക് ഉള്ളിൽ തന്നെ കഴിയേണ്ടതാണ്. വൈദ്യസഹായത്തിനു വേണ്ടി മാത്രേമ വീട് വിട്ട് പുറത്ത് പോകാൻ പാടുള്ളൂ. ഇതിനു വേണ്ടിയും ദിശ നമ്പറിൽ വിളിച്ച് (04712552056) നിർദ്ദേശങ്ങൾ ലഭിച്ചതിനു ശേഷംഷം മാത്രേമ പുറെപ്പടാവൂ.
2.വായു സഞ്ചാരമുള്ള , ബാത്ത് റൂം സൗകര്യമുള്ള ഒരു മുറി ആണ് നല്ലത്.
3.സന്ദർശകരെ യാതൊരു കാരണ വശാലും അനുവദിക്കരുത്
4.വീട്ടിൽ ഉള്ള അംഗങ്ങളുമായി പരമാവധി സമ്പർക്കം ഒഴിവാക്കുക. സംസാരിക്കുന്ന ആളുമായി ഒരു മീറ്റർ എങ്കിലും അകലം പാലിക്കുക .
5. പാത്രങ്ങൾ, കപ്പ്, ബെഡ് ഷീറ്റ്, തുടങ്ങിയവ മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്.തോര്‍ത്ത്, വസ്ത്രങ്ങള്‍, കിടക്കവിരി മുതലായവ ബ്‌ളീച്ചിംഗ് ലായനി(1 ലിറ്റര്‍ വെള്ളത്തില്‍ 3 ടിസ്പൂണ്‍ ബ്‌ളീച്ചിംഗ് പൌഡര്‍ ) ഉപയോഗിച്ച് പ്രത്യേകം കഴുകി വെയിലത്ത് ഉണക്കി ഉപയോഗിക്കേണ്ടതാണ്
6.തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോൾ തൂവാലയോ ടിഷ്യൂ പേപ്പറോ ഉപയോഗിച്ച് മൂക്കും വായും മൂടണം.ടിഷ്യൂ പേപ്പർ അടപ്പുള്ള വെയ്സ്റ്റ് ബിന്നിൽ നിക്ഷേപിക്കണം.
7.ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് 20 സെക്കന്റ് എങ്കിലും കഴുകണം
8.പനി, തുമ്മൽ, ചുമ, തൊണ്ട വേദന, ശ്വാസം മുട്ടൽ തുടങ്ങിയ രോഗ ലക്ഷണങ്ങൾ ഉള്ളവർ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലോ, കൺട്രോൾ റൂമിലോ വിളിച്ചറിയിച്ചു ശേഷം അവരുടെ നിർദേശ പ്രകാരം മാത്രം ആശുപത്രിയിൽ പോകുക .രോഗി നേരിട്ട് ആശുപത്രിയിലേയ്ക്ക് പോകരുത്.












Click it and Unblock the Notifications