കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ ഫലിക്കുന്നു? വിമതരെ മത്സരിപ്പിക്കില്ലെന്ന് ബിജെപി നേതാവ്, അതൃപ്തി

Google Oneindia Malayalam News

ബെംഗളൂരു: സഖ്യസര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ച് രാജിവെച്ച 15 എംഎല്‍എമാരുടെ മണ്ഡലങ്ങളിലേക്ക് ഒക്ടോബര്‍ 21 നായിരുന്നു ആദ്യം ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. എന്നാല്‍ അയോഗ്യത സംബന്ധിച്ചുള്ള ഇവരുടെ ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ ഡിസംബര്‍ 15 ലേക്ക് ഉപതിരഞ്ഞെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. അയോഗ്യരാക്കപ്പെട്ട മുന്‍ എംഎല്‍എമാര്‍ മത്സരിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും കമ്മീഷന്‍ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്.വിമതര്‍ക്ക് ആശ്വസിക്കാന്‍ വക നല്‍കുന്നതാണ് കമ്മീഷന്‍റെ തിരുമാനം.

ഈ സാഹചര്യത്തില്‍ കോടതിയില്‍ നിന്നും അനുകൂല വിധിയുണ്ടായാല്‍ വീണ്ടും മത്സരിക്കാന്‍ അരയും തലയും മുറുക്കിയിരിക്കുകയാണ് നേതാക്കള്‍. എന്നാല്‍ വിമതരെ ഉപതിരഞ്ഞെടുപ്പില്‍ പരിഗണിക്കില്ലെന്നാണ് ഇപ്പോള്‍ ബിജെപി നേതാവ് വ്യക്തമാക്കിയിരിക്കുന്നത്.

 നിയമ പോരാട്ടം

നിയമ പോരാട്ടം

എച്ച്ഡി കുമാരസ്വാമി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച 15 എംഎല്‍എമാരുടേയും രാജി സ്വീകരിക്കാതെ സ്പീക്കര്‍ രമേഷ് കുമാര്‍ ഇവരെ അയോഗ്യരാക്കിയാതാണ് കര്‍ണാടകത്തിലെ ഇപ്പോഴത്തെ നിയമപോരാട്ടങ്ങള്‍ക്ക് വഴിവെച്ചത്. സ്പീക്കറുടെ നടപടി റദ്ദ് ചെയ്യാന്‍ ആവശ്യപ്പെട്ടാണ് വിമതര്‍ സുപ്രീം കോടതിയെ സമീപിച്ചത്. കോടതിയില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടാവുന്നതോടെ 15 ഇടത്തും വിമതരെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു ബിജെപി നേതൃത്വത്തിന്‍റെ തീരുമാനം.

 മറ്റ് വഴി തേടട്ടെ

മറ്റ് വഴി തേടട്ടെ

ഉപതിരഞ്ഞെടുപ്പില്‍ വിമതര്‍ക്ക് സീറ്റ് നല്‍കുമെന്നും പന്ത്രണ്ടോളം പേര്‍ക്ക് മന്ത്രിസ്ഥാനം നല്‍കുമെന്നും ബിജെപി നേരത്തെ വാഗ്ദാനം നല്‍കിയിരുന്നു. ഇത് മുന്‍കൂട്ടി കണ്ട് സ്വന്തം മണ്ഡലങ്ങളില്‍ വീണ്ടും സ്ഥാനാര്‍ത്ഥികളായി മന്ത്രിമാരാകാമെന്ന കണക്ക് കൂട്ടലിലായിരുന്നു നേതാക്കള്‍. എന്നാല്‍ വിമതരെ മത്സരിപ്പിക്കില്ലെന്നാണ് ഇപ്പോള്‍ ബിജെപി നേതാവ് വ്യക്തമാക്കിയിരിക്കുന്നത്. അവര്‍ മറ്റ് വഴികള്‍ തേടട്ടേയെന്നാണ് വിമതരുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മുതിര്‍ന്ന ബിജെപി നേതാവും എംഎല്‍എയുമായ ഉമേഷ് കട്ടി പറഞ്ഞത്.

 രമേശ് ജാര്‍ഖിഹോളിക്കും സീറ്റില്ല

രമേശ് ജാര്‍ഖിഹോളിക്കും സീറ്റില്ല

ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സവാദി, അശോക് പൂജാരി, രാജു ഗാഗേ എന്നിവരാകും ഇത്തവണ അതാനി, ഗോകക്, കഗ്വാദ് എന്നിവിടങ്ങളില്‍ മത്സരിക്കുക. ഇവര്‍ തന്‍റെ അടുത്ത സുഹൃത്തുക്കളാണ്. ഇവരെ മത്സരിപ്പിക്കാന്‍ താന്‍ പാര്‍ട്ടിയോട് ആവശ്യപ്പെടുമെന്നും കട്ടീല്‍ പറഞ്ഞു. മുന്‍ കോണ്‍ഗ്രസ് എംഎല്‍എമാരും അയോഗാര്യക്കപ്പെട്ട നേതാക്കളുമായ മഹേഷ് കുമ്മത്തള്ളി, രമേശ് ജാര്‍ഖിഹോളി, ശ്രീമന്ത പാട്ടീല്‍ എന്നിവരുടെ മണ്ഡലങ്ങളാണ് ഇവ മൂന്നും.

 കടുത്ത അതൃപ്തി

കടുത്ത അതൃപ്തി

ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കിയില്ലേങ്കില്‍ ഗാഗേ മറ്റ് വഴികള്‍ തേടുമെന്നും പാട്ടീല്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇവര്‍ മൂന്നും മത്സരിച്ചാല്‍ വിജയം സുനിശ്ചിതമാണ്. വിമതര്‍ മറ്റ് വഴികള്‍ തേടട്ടേയെന്നും ഉമേഷ് കട്ടീല്‍ പറഞ്ഞു. കാട്ടീലിന്‍റെ പ്രതികരണം വിമതര്‍ക്കിടയില്‍ വലിയ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. അതേസമയം കട്ടീലിന്‍റെ പ്രസ്താവനയില്‍ പ്രതികരണവുമായി ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സവാദി രംഗത്തെത്തി.

 മറക്കരുതെന്ന് മുന്നറിയിപ്പ്

മറക്കരുതെന്ന് മുന്നറിയിപ്പ്

ഉമേഷ് കാട്ടീല്‍ അല്ല സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് തിരുമാനം കൈക്കൊള്ളേണ്ടത്. പാര്‍ട്ടി ഹൈക്കമാന്‍റാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുകയെന്നും സവാദി പറഞ്ഞു.
അതേസമയം വിമതര്‍ ബിജെപിയില്‍ ചേരുമോയെന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അരവിന്ദ് ലിമ്പവല്ലി പ്രതികരിച്ചു. എന്നാല്‍ നിലവിലെ സാഹചര്യങ്ങള്‍ എത്രമാത്രം നിര്‍ണായകമാണെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും അറിയാം. കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരുടെ സഹായത്തോടെയാണ് ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചതെന്ന കാര്യം മറന്ന് പ്രവര്‍ത്തിക്കാനാകില്ലെന്നും ലിമ്പവല്ലി വ്യക്തമാക്കി.

 നിര്‍ണായകം

നിര്‍ണായകം

ബിജെപിയെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ് വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ്. 15 മണ്ഡലങ്ങളില്‍ ഏറ്റവും കുറഞ്ഞത് 6 ഇടത്തെങ്കിലും വിജയിക്കാനായില്ലേങ്കില്‍ കര്‍ണാടകത്തില്‍ ബിജെപിക്ക് ഭരണം നഷ്ടമാകാന്‍ തന്നെ കാരണമായേക്കും. വിമതരെ തന്നെ ഈ മണ്ഡലങ്ങളില്‍ മത്സരിപ്പിച്ചാല്‍ പ്രാദേശിക ബിജെപി നേതാക്കള്‍ക്കിയിലെ ഭിന്നത തിരിച്ചടിയാകുമോയെന്ന ആശങ്ക പാര്‍ട്ടി നേതൃത്വത്തിന് ഉണ്ട്.

 വിമതരെ പിണക്കിയാല്‍

വിമതരെ പിണക്കിയാല്‍

പാര്‍ട്ടി നേതാക്കളുടെ ആവശ്യം പരിഗണിച്ച് വിമതരെ പിണക്കിയാല്‍ അതും തിരിച്ചടിയാവും. വിമതര്‍ ഏത് നിമിഷവും കോണ്‍ഗ്രസിലേക്ക് മറുകണ്ടം ചാടുമോയെന്ന ആശങ്കയും ബിജെപിക്കുള്ളില്‍ ഉണ്ട്. സുരക്ഷിതമായ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ പാര്‍ട്ടിക്ക് ശക്തമായ തീരുമാനം എടുക്കാന്‍ കഴിഞ്ഞില്ലേങ്കില്‍ മുന്നോട്ടുള്ള ഭരണം ബിജെപിക്ക് ഏറെ പ്രയാസകരമാകും.

English summary
Let them find their way says BJP leader about rebel leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X