കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിസ കഴിച്ചോ, ബര്‍ഗ്ഗറോ, പാക് ചാരന്മാരുടെ കോഡുകള്‍ രസകരം

മുനവ്വര്‍ സലീമിന്റെ സഹായി ഫര്‍ഹാത്ത് ഖാന്‍ അറസ്റ്റിലായതോടെയാണ് ഇത്തരം നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തുവരുന്നത്

Google Oneindia Malayalam News

ദില്ലി: ചാരപ്രവര്‍ത്തനത്തിന് ഇന്ത്യയില്‍ അറസ്റ്റിലായവര്‍ പരസ്പരം ആശയവിനിമയത്തിന് ഉപയോഗിച്ചിരുന്നത് രസകരമായ കോഡുകള്‍. കൂടിക്കാഴ്ച നടത്തേണ്ട സ്ഥലങ്ങളുടെ പേരുകള്‍ക്ക് പകരമായി പിസ കഴിച്ചോ ബര്‍ഗ്ഗര്‍ കഴിച്ചോ എന്നിങ്ങനെയുള്ള കോഡുകളാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. സമാജ് വാദി പാര്‍ട്ടി നേതാവ് മുനവ്വര്‍ സലീമിന്റെ സഹായി ഫര്‍ഹാത്ത് ഖാന്‍ അറസ്റ്റിലായതോടെയാണ് ഇത്തരം നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തുവരുന്നത്. കഴിഞ്ഞ 20 വര്‍ഷമായി ഐഎസ്‌ഐയ്ക്ക് വേണ്ടി ചാരപ്പണി നടത്തി വരികയാണ് ഫര്‍ഹാത്ത് ഖാനെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരമൊരു കണ്ടെത്തല്‍.

പിസ കഴിച്ചോ ചോദ്യം ദില്ലിയിലെ അന്‍സാര്‍ പ്ലാസ അംഫി തിയറ്ററില്‍ വച്ച് കാണാമെന്നും ബര്‍ഗര്‍ കഴിച്ചോ എന്ന് ചോദ്യം ദില്ലിയിലെ പീതാംപുര മാളില്‍ വച്ച് കൂടിക്കാഴ്ച നടത്താമെന്നുമാണ് സൂചിപ്പിക്കുന്നത്. പൊലീസിനോ മറ്റ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കോ സംശയം തോന്നാതിരിക്കാന്‍ മോഷ്ടിച്ച രേഖകള്‍ നേരിട്ട് കൈമാറുന്നതില്‍ നിന്ന് ഇവര്‍ വിട്ടുനിന്നിരുന്നു. പകരം മുന്‍കൂട്ടി നിശ്ചയിച്ചത് പ്രകാരം വയ്ക്കുക്കയും മറ്റൊരാള്‍ക്ക് എടുക്കാവുന്ന സംവിധാനവും ഇവര്‍ പിന്‍തുടര്‍ന്നിരുന്നു. പൊലീസിന്റെ ശ്രദ്ധ പതിയാതിരിക്കാനായി തിരക്കുള്ള മെട്രോ സ്റ്റഷന്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളും ഇവര്‍ രേഖകള്‍ കൈമാറുന്നതിനായി ഉപയോഗിച്ചിരുന്നു.

 spy-26-

ദില്ലിയില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ പാക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ മഹ്മൂദ് അക്തറിന്റെ വെളിപ്പെടുത്തലിന് പുറമേ അറസ്റ്റിലായ മൂന്ന് ഇന്ത്യക്കാരില്‍ നിന്നുമാണ് പൊലീസ് ഇത്തരത്തിലുള്ള കോഡുകളും വിവരങ്ങള്‍ കൈമാറാന്‍ ഉപയോഗിച്ചിരുന്ന തന്ത്രങ്ങളും മനസ്സിലാക്കിയത്. ചോദ്യം ചെയ്ത ശേഷം മഹ്മൂദ് അക്തറിനോട് രാജ്യം വിട്ടു പോകാന്‍ ആവശ്യപ്പെട്ടെങ്കിലും ബുധനാഴ്ച അറസ്റ്റിലായ രാജസ്ഥാന്‍ സ്വദേശികളായ മൗലാന റമസാന്‍, സുഭാഷ് ജംഗീര്‍ എന്നിവരെ പത്ത് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടയച്ചിട്ടുണ്ട്. പൊലീസില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ഷോയബും അന്നേ ദിവസം വൈകിട്ട് അറസ്റ്റിലായിരുന്നു.

English summary
Let us have pizza-Pakistan spies used unusual codes to communicate.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X