കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബജറ്റോടെ നിങ്ങൾ എന്നെ ഇഷ്ടപ്പെടും; മോദി

Google Oneindia Malayalam News

ദാവോസ്: ദാവോസിൽ ലോക സാമ്പത്തിക ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ വിവിധ കമ്പനികളുടെ സിഇഒമാരുമായും വ്യവസായികളുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് മോദി ഇക്കാര്യം പറഞ്ഞത്. വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ മൂവായിരത്തോളം പ്രതിനിധിൾ പങ്കെടുത്ത യോഗത്തിൽ ഇന്ത്യ എന്നാൽ വാണിജ്യ സാധ്യതകളാണെന്നും മോദി ഇന്നലെ വ്യക്തമാക്കിയിരുന്നു.
സിഇഒമാരോട് 52 മിനിറ്റാണ് മോദി സംസാരിച്ചത്.

modi

മോദി നടത്തിയത് ഗംഭീര പ്രസംഗമാണെന്ന് പലരും പുകഴ്ത്തുന്നുണ്ടെങ്കിലും അത് ഇത്തിരി അധികമായില്ലേ എന്ന് സംശയം പ്രകടിപ്പിക്കുന്നവരും കുറവല്ല.
യോഗം തുടങ്ങും വരേയും മോദി ഏത് ഭാഷയിലാകും അഭിസംബോധന ചെയ്യുകയെന്ന ആകാംഷയും പലർക്കും ഉണ്ടായിരുന്നു.എന്നാൽ പ്രസംഗം ഹിന്ദിയിൽ തുടങ്ങിയതോടെ പലരും ഹെഡ്‌സെറ്റിനെ ആശ്രയിക്കുന്ന കാഴ്ചയാണ് പിന്നെ ഉണ്ടായത്.

സിഇഒമാരേ അഭിസംബോധന ചെയ്ത മോദി ഇന്ത്യൻ സിഇഒമാരേയും വ്യവസായികളേയും കാണാതെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ കാണാനാണ് പിന്നീട് നീങ്ങിയത്. ഇതോടെ ഏകദേശം 30 മിനിറ്റ് അവർക്ക് കാത്ത് നിൽക്കേണ്ടതായി വന്നു. എന്നാൽ തിരിച്ചു വന്ന ഉടനെ തന്നോട് അനിഷ്ടം വേണ്ടെന്നും ബജറ്റിന് ശേഷം നിങ്ങൾക്ക് എന്നോട് ഇഷ്ടം കൂടുമോയെന്ന് നോക്കട്ടേയെന്നുമായിരുന്നു മോദി പറഞ്ഞത്‌. കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലമാകുന്ന ബജറ്റാകും വരാനിരിക്കുന്നത് എന്ന സൂചനയാണോ മോദി ഇതിലൂടെ ഉദ്ദേശിച്ചത് എന്നാണ് ഇപ്പോള്‍ ഉയരുന്ന സംശയം.

English summary
Prime Minister Narendra Modi held a much-anticipated roundtable with CEOs of top global companies before his keynote address at the plenary session of the World Economic Forum.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X