കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അങ്ങനെ തകർക്കാൻ കഴിയില്ല!!! നേർക്കു നേർ ഇരിക്കാൻ തയാറാണോ!!! മോദിയെ വെല്ലുവിളിച്ച് ചാനൽ അവതാരകൻ!!!

എൻഡിടിവി പെട്ടെന്നു ഉണ്ടായതല്ല, അങ്ങനെ പെട്ടെന്നു തകർക്കാൻ കളിയില്ല

  • By Ankitha
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തത്സമയ ചർച്ചക്ക് ക്ഷണിച്ച് എൻഡിടിവി ചാനൽ അവതാരകൻ രവീഷ് കുമാർ.എൻഡിടിവി ചാനൽ മേധാവിയായ പ്രണേയ്റോയിയുടേയും ഭാര്യയുടേയും വീടുകളിൽ സിബിഐ റെയ്ഡ് നടത്തിയ പശ്ചാത്തലത്തിലാണ് മോദിയെ വെല്ലുവിളിച്ചു ചർച്ചക്ക് വിളിച്ചത്.കേന്ദ്രസർക്കാർ മാധ്യമങ്ങളെ ഭീക്ഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.ഇത് സർക്കാരിന്റെ ഭാഗത്തു നിന്നുള്ള നല്ല പ്രവണതയല്ലെന്ന് രവീഷ് പറയുന്നു.

raveesh kumar

നിങ്ങളുടെ മടിത്തട്ടിൽ കളിക്കുന്ന ആയിരം മാധ്യമ സ്ഥാപനങ്ങൾ ഉണ്ടാകും. എന്നാൽ അതിനെതിരായ ഒരു സ്ഥാപനമുണ്ട്.എൻഡിടിവി പെട്ടെന്നുണ്ടായതല്ല.ഞങ്ങളുടെ അന്ത്യം കാണണമെങ്കിൽ നമുക്ക് നേർക്കു നേർ ഇരിക്കാമെന്നു രവീഷ് മോദിയെ വെല്ലുവിളിക്കുന്നുണ്ട്.

സിബിഐ റെയ്ഡ്

സിബിഐ റെയ്ഡ്

എൻഡിടിവി ചാനൽ മേധാവിയും മുതിർന്ന മാധ്യമപ്രവർത്തകനുമായ പ്രണോയ് റോയിയുടേയും ഭര്യയുടേയും ദില്ലിയിലെ വസതിയിലുൾപ്പെടെ നാലിടങ്ങളിൽ സിബിഐ റെയ്ഡ് നടത്തിയിരുന്നു.

പ്രതിഷേധമറിയിച്ച് എൻഡിടിവി

പ്രതിഷേധമറിയിച്ച് എൻഡിടിവി

അഭിപ്രായ സ്വതന്ത്രത്തിനു മേലുള്ള കടന്നു കയറ്റമാണ് സിബിഐയുടെ റെയ്ഡ്. മനഃപൂർവം ഉപദ്രവിക്കാനുള്ള നീക്കൾക്കെതിരെ പേരാടുമെന്നും ഇത്തരം രാഷ്ട്രീയ തീക്കൾക്കെതിരെ മുട്ടുമടക്കില്ലെന്നും എൻടിഡിവി അറിയിച്ചിട്ടുണ്ട്.

സിബിഐ റെയ്ഡ്

സിബിഐ റെയ്ഡ്

ഐസ്ഐസിഐ ബാങ്കിൽ നിന്നും ലോൺ എടുത്ത വകയിൽ 23 കോടിരൂപ നഷ്ടം വരുത്തിയെന്ന പരാതിയിലാണ് എഡിടിവിയിൽ സിബിഐ റെയ്ഡ് നടന്നത്

മുകളിൽ നിന്നുള്ള സമ്മർദം

മുകളിൽ നിന്നുള്ള സമ്മർദം

ഏഴ് വർഷത്തിനു പ്രണോയിയും ഭാര്യയ രാധികയും തിരിച്ചടിച്ച ഒരു ലോണിന്റെ പേരിലാണ് റെയ്ഡ് നടന്നത്. എന്നാൽ ഇതു ഉദ്യോഗസ്ഥർക്ക് മേലുള്ള ഉന്നതങ്ങളിലെ സമ്മർദ്ദമാണ് എൻഡിടിവിയിൽ നടന്ന റെയ്ഡെന്നും പുറത്തു വരുന്ന സ്ഥിരീകരിക്കത്ത വിവരം

മുൻ ജീവനക്കീരന്റെ പരാതി

മുൻ ജീവനക്കീരന്റെ പരാതി

എൻഡിടിവിയിൽ നിന്നു പുറത്തു പോയ സജഞയ് ദത്ത് എന്ന കൺസൽട്ടൻറ് നൽകിയ പരാതിയെ തുടർന്നാണ് ചനലിൽ സിബിഐ റെയ്ഡ് നടന്നത്. സ്ഥാപനത്തിനെതിരെ വ്യാജ ആരോപണങ്ങൾ ണന്നയിച്ച് വിവിധ കോടതികളിൽ കേസ് നൽകിയ വ്യക്തിയാണിത്. എന്നാൽ ഇതു വരെയായും ഒരു കോടതിയും എൻഡിടിവിക്കെതിരെയായ ഒരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ല.എന്നാൽ സമാനമായ കേസിലാണ് സിബിയുടെ പെട്ടെന്നുണ്ടായ ഇടപെടൽ.

റെയ്ഡ് ഒരു സ്വാകാര്യ ബാങ്കിനു വേണ്ടി

റെയ്ഡ് ഒരു സ്വാകാര്യ ബാങ്കിനു വേണ്ടി


ഒരു സ്വാകര്യ ബാങ്കിന്റെ പണമിടപാടു സ്ഥാപനത്തിനു വേണ്ടിയായുരുന്നു എൻഡിടിവിയിൽ ഇന്നതെ നടന്ന സിബിഐ റെയ്ഡ്. എന്നാൽ ഇത്തരം സ്ഥാപനങ്ങളിൽ നിന്നും കോടിക്കണക്കിനു രൂപ വായ്പ്പ എടുത്തിട്ട് തിരിച്ചടക്കാത്ത ഒട്ടനവധി സ്ഥാപനങ്ങൾ ഉണ്ടായിട്ടും ഇന്നുവരെ സിബിഐ റെയ്ഡ് നടത്തിയിട്ടില്ല.എന്നാൽ അടച്ചു തീർത്ത ലോണിനു വേണ്ടിയാണ് സിബിഐയുടെ റെയ്ഡ്.

ചില നേതാക്കൻമാരുടെ അതൃപ്തി

ചില നേതാക്കൻമാരുടെ അതൃപ്തി

എൻഡിടിവിയുടെ സ്വതന്ത്ര മാധ്യമ പ്രവർത്തനം ചില നേതക്കൻമാർക്ക് കല്ലുകടി ഉണ്ടാക്കിയിരുന്നു. അതിന്റെ അന്തരഫലമാണ് റെയിഡ്. മാധ്യമങ്ങളെ നിശബ്ദരാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ റെയ്ഡ്

സ്വതന്ത്രത്തിനായുള്ള പോരാട്ടം

സ്വതന്ത്രത്തിനായുള്ള പോരാട്ടം

രാഷ്ട്രീയക്കാർ തങ്ങളെ എങ്ങനെ വേട്ടയാടിയാലും മാധ്യമപ്രവർത്തകരുടെ സ്വാതന്ത്രവും അവകാശവും സംരക്ഷിക്കാനുള്ള പേരാട്ടം തുടർന്നു കൊണ്ടിരിക്കുമെന്നാണ് എൻഡിടിവി പറയുന്നത്

English summary
The Central Bureau of Investigation (CBI) on Monday carried out raids at the residences of Prannoy Roy, Co-founder and Executive Co-Chairperson of New Delhi Television Ltd (NDTV). Reportedly, the agency has registered a case against Roy, his wife Radhika and RRPR Holdings for allegedly causing losses of Rs 48 crore to ICICI Bank. The searches were carried out at four places in the national capital and Dehradun.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X