കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയപ്പെട്ട പ്രധാനമന്ത്രി... ജയ് ശ്രീറാം യുദ്ധകാഹളമായി; അടിച്ചുകൊല്ലല്‍ അവസാനിപ്പിക്കൂ...

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് നടക്കുന്ന അക്രമങ്ങളിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധയും നടപടിയും ആവശ്യപ്പെട്ട് പ്രമുഖര്‍ കത്തയച്ചു. സിനിമാ നിര്‍മാതാവ് അപര്‍ണ സെന്‍, ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ തുടങ്ങി 49 പ്രമുഖരാണ് കത്തയച്ചിരിക്കുന്നത്. ആള്‍ക്കൂട്ട കൊലപാതകങ്ങളും മുസ്ലിംകള്‍ക്കും ദളിതര്‍ക്കുമെതിരെ നടക്കുന്ന ആക്രമണങ്ങളും അവസാനിപ്പിക്കാന്‍ നടപടിയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ജയ് ശ്രീറാം എന്ന വിളി യുദ്ധകാഹളമായി മാറിയിരിക്കുന്നു. ഇത് അവസാനിപ്പിക്കണം. ഇത്തരം ആക്രമണങ്ങള്‍ ജാമ്യമില്ലാ കുറ്റമായി മാറണം. രാജ്യത്തിന്റെ ഭാവിയില്‍ ആശങ്കയുണ്ട്. സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് രാജ്യവിരുദ്ധമായി ചിത്രീകരിക്കുന്നതിനോട് യോജിക്കാനാകില്ലെന്നും കത്തില്‍ ആവശ്യപ്പെടുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....

പ്രിയപ്പെട്ട പ്രധാനമന്ത്രി

പ്രിയപ്പെട്ട പ്രധാനമന്ത്രി

പ്രിയപ്പെട്ട പ്രധാനമന്ത്രി.... മുസ്ലിംകളെയും ദളിതരെയും മറ്റു ന്യൂപക്ഷങ്ങളെയും അടിച്ചുകൊല്ലുന്ന ആക്രമണ രീതി അവസാനിപ്പിക്കാന്‍ നടപടിയെടുക്കണം. 2016 ല്‍ മാത്രം ദളിതര്‍ക്കെതിരെ 840 ആക്രമണങ്ങളുണ്ടായി എന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോ പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുന്ന എണ്ണം കുറയുകയും ചെയ്തു.

 ജാമ്യമില്ലാ കുറ്റമായി മാറണം

ജാമ്യമില്ലാ കുറ്റമായി മാറണം

പാര്‍ലമെന്റില്‍ താങ്കള്‍ ഇത്തരം ആക്രമണങ്ങളെ വിമര്‍ശിച്ചുവെന്നത് ശരിയാണ്. അതു മതിയാകില്ല. ജാമ്യമില്ലാ കുറ്റമായി ഇത്തരം ആക്രമണങ്ങള്‍ മാറണം. അതിന് വേണ്ട നടപടി താങ്കള്‍ സ്വീകരിക്കണം. ജയ് ശ്രീറാം മുദ്രാവാക്യം ആക്രമണ സമയത്ത് വിളിക്കുന്നതായി മാറിയതില്‍ ഖേദമുണ്ട്. ഈ മുദ്രാവാക്യം ക്രമസമാധാന പ്രശ്‌നങ്ങളിലേക്ക നയിക്കുന്നു. ഇതിന്റെ പേരിലാണ് പല ആള്‍ക്കൂട്ട കൊലപാതകങ്ങളും നടക്കുന്നത്.

രാമന്റെ പേര് പവിത്രമായി കരുതുന്നു

രാമന്റെ പേര് പവിത്രമായി കരുതുന്നു

മതത്തിന്റെ പേരില്‍ അക്രമം നടക്കുന്നുവെന്നത് ആശങ്കയുണ്ടാക്കുന്നതാണ്. ഇത് മധ്യകാലഘട്ടമല്ല. രാജ്യത്തെ ബഹുഭൂരിഭാഗവും രാമന്റെ പേര് പവിത്രമായി കരുതുന്നവരാണ്. രാമന്റെ പേര് മോശം കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് രാജ്യത്തിന്റെ ഭരണകര്‍ത്താവ് എന്ന നിലയില്‍ താങ്കള്‍ തടയണം.

 സര്‍ക്കാരിനെ വിമര്‍ശിച്ചാര്‍ രാജ്യവിരുദ്ധമാക്കരുത്

സര്‍ക്കാരിനെ വിമര്‍ശിച്ചാര്‍ രാജ്യവിരുദ്ധമാക്കരുത്

രാജ്യം ഭരിക്കുന്ന പാര്‍ട്ടിയെ വിമര്‍ശിക്കുന്നത് രാജ്യത്തിനെതിരായ വിമര്‍ശനമായി കാണാന്‍ സാധിക്കില്ല. രാജ്യം ഭരിക്കുന്ന പാര്‍ട്ടി മറ്റു പാര്‍ട്ടികള്‍ പോലെ തന്നെ ഒരു പാര്‍ട്ടിയാണ്. സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് രാജ്യവിരുദ്ധമായി ചിത്രീകരിക്കരുത്. ശക്തമായ രാജ്യം നിലനില്‍ക്കണമെങ്കില്‍ പ്രതിഷേധവും വിമത ശബ്ദങ്ങളും ആവശ്യമാണ്.

മണി രത്‌നമുള്‍പ്പെടെയുള്ളവര്‍...

മണി രത്‌നമുള്‍പ്പെടെയുള്ളവര്‍...

തങ്ങളുടെ നിര്‍ദേശങ്ങളുടെ ആത്മാര്‍ഥത അതിന്റെ അര്‍ഥത്തില്‍ താങ്കള്‍ എടുക്കുമെന്ന് കരുതുന്നു. രാജ്യത്തിന്റെ ഭാവിയില്‍ ആശങ്കയുണ്ടെന്നും കത്തില്‍ പറയുന്നു. സിനിമാ നിര്‍മാതാക്കളായ അനുരാഗ് കശ്യപ്, മണി രത്‌നം, സാമൂഹിക പ്രവര്‍ത്തക അനുരാധ കപൂര്‍, അതിഥി ബസു, ഗ്രന്ഥകാരന്‍ അമിത് ചൗധരി എന്നിവരുള്‍പ്പെടെയുള്ളവരാണ് കത്തില്‍ ഒപ്പുവച്ചിരിക്കുന്നത്.

കര്‍ണാടകത്തില്‍ സ്വതന്ത്രന് പണി കൊടുക്കാന്‍ കോണ്‍ഗ്രസ്; അയോഗ്യനാക്കും, രേഖകള്‍ കൈമാറികര്‍ണാടകത്തില്‍ സ്വതന്ത്രന് പണി കൊടുക്കാന്‍ കോണ്‍ഗ്രസ്; അയോഗ്യനാക്കും, രേഖകള്‍ കൈമാറി

English summary
Letter to Modi From 49 Eminent Personalities; Stop Lynching...
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X