കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്രമോദിയുടെ പുസ്തകം ജൂണില്‍ പുറത്തിറങ്ങും;'അമ്മയ്ക്കുള്ള കത്തുകള്‍';എഴുത്തിലേക്കെത്തിയത്‌

  • By News Desk
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 'അമ്മയ്ക്കുള്ള കത്തുകള്‍' എന്ന പുസ്തകം പ്രസിദ്ധീകരണത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. പുസ്തകം ജൂണില്‍ പുറത്തിറങ്ങിയേക്കും. ഹാര്‍പ്പര്‍ കോളിന്‍സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

കുട്ടികാലത്ത് തന്നെ എല്ലാ ദിവസവും രാത്രി ജഗത് ജനനിയായ അമ്മക്ക് കത്തെഴുതുന്ന ശീലം നരേന്ദ്രമോദിക്കുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

modi

എന്നാല്‍ കുറച്ച് ദിവസങ്ങള്‍ കഴിയുമ്പോള്‍ ഇവ കത്തിച്ച് കളയുകയും ചെയ്യും. അത്തരത്തില്‍ എഴുതിയ കത്തുകളില്‍ ഒന്ന് കത്തിക്കാതെ അവശേഷിച്ചിരുന്നു. ഈ ഡയറിയിലെഴുതിയ കത്തുകളാണ് ഇപ്പോള്‍ പുസ്തക രൂപത്തിലാക്കുന്നത്. 1986 ലാണ് ഈ ഡയറി എഴുതിയിരിക്കുന്നത്.

സങ്കടങ്ങളും ക്ഷണികമായ സന്തോഷങ്ങളും നീണ്ടു നില്‍ക്കുന്ന ഒാര്‍മകളുമൊക്കെയാണ് അദ്ദേഹത്തിന്റെ ഡയറിയിലെ വിഷയങ്ങളെന്ന്
വരാനിരിക്കുന്ന 'അമ്മയ്ക്ക് കത്തുകള്‍' എന്ന പുസ്തകത്തിന്റെ പ്രസാധകനായ ഹാര്‍പ്പര്‍ കോളിന്‍സ് പറയുന്നു.

പത്മശ്രി പുരസ്‌കാര ജേതാവും നാല്‍പത് വര്‍ഷത്തോളം ചലച്ചിത്ര നിരുപകനും നിരവധി പുസ്തകങ്ങളുടെ രചയിതാവുമായ ഭാവന സോമയ്യയാണ് പുസ്തകം വിവര്‍ത്തനം ചെയ്യുന്നത്.

എന്നാല്‍ ഇത് ഒരിക്കലും സാഹിത്യ രചനക്കുള്ള ശ്രമമല്ലെന്നും ഈ പുസ്തകത്തിലെ സവിശേഷതകള്‍ എന്റെ നിരീക്ഷണങ്ങളുടേയും പ്രോസസ് ചെയ്യാത്ത ചിന്തകളുടേയും പ്രതിഫലനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞതായി ഹാര്‍പ്പര്‍ കോളിന്‍സ് പറയുന്നു.

'ഞാനൊരു എഴുത്തുകാരനല്ല. നമ്മളില്‍ പലരും അങ്ങനെയല്ല. എന്നാല്‍ എല്ലാവരും അതിന് വേണ്ടി ശ്രമിക്കുന്നവരാണ്. ചില കാര്യങ്ങള്‍ പുറത്ത് പറയണമെന്ന ത്വര അതിശക്തമാവുമ്പോള്‍ പേനയും പേപ്പറും എടുക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല. എഴുതുകയല്ല. മറിച്ച് ഹൃദയത്തിനും തലച്ചോറിനും ഇടയില്‍ എന്താണോ നടക്കുന്നത് അത് ആത്മ പരിശോധന നടത്തുകയും അനാവരണം ചെയ്യുകയുമാണ്. ' പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

English summary
Letters To Mother: PM Modi's New Book Will Publish In June
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X