കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെജ്‌രിവാളിനെ വെട്ടി ഗവര്‍ണര്‍... ദില്ലിയില്‍ എല്ലാവര്‍ക്കും ചികിത്സ, വൃത്തികെട്ട രാഷ്ട്രീയമെന്ന് എഎപി!!

Google Oneindia Malayalam News

ദില്ലി: കോവിഡിനിടെ ദില്ലിയില്‍ ലെഫ്റ്റനന്റ് ഗവര്‍ണറും അരവിന്ദ് കെജ്‌രിവാളും തമ്മിലുള്ള പോര് മുറുകി. ദില്ലിക്കാര്‍ക്ക് മാത്രം കോവിഡ് പരിശോധനയെന്ന കെജ്‌രിവാളിന്റെ തീരുമാനത്തെ ഗവര്‍ണര്‍ തള്ളിയിരിക്കുകയാണ്. എല്ലാവര്‍ക്കും ദില്ലിയില്‍ ചികിത്സ നല്‍കുമെന്ന് ഗവര്‍ണര്‍ ഉത്തരവിറക്കി. നേരത്തെ പ്രകടമായ രോഗലക്ഷണം ഉള്ള മാത്രമേ കോവിഡ് ടെസ്റ്റുകള്‍ക്ക് നടത്തുകയുള്ളൂവെന്നും, ദില്ലിക്കാര്‍ക്ക് മാത്രമാണ് ഇവിടെ ചികിത്സ നല്‍കുകയെന്നും കെജ്‌രിവാള്‍ പ്രഖ്യാപിച്ചിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതാണ് ഗവര്‍ണര്‍ വെട്ടിയത്. ചികിത്സ എല്ലാവര്‍ക്കും ലഭ്യമാക്കണമെന്ന് ലെഫ് ഗവര്‍ണര്‍ അനില്‍ ബൈജാള്‍ പറഞ്ഞു.

1

ആംആദ്മി പാര്‍ട്ടി വിഷയത്തില്‍ രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തി. ബിജെപിയുടെ വൃത്തികെട്ട രാഷ്ട്രീയമാണ് ഗവര്‍ണര്‍ നടപ്പാക്കുന്നതെന്നും, അദ്ദേഹം സമ്മര്‍ദത്തിലാണെന്നും എഎപി കുറ്റപ്പെടുത്തി. ദില്ലിയിലെ സ്വകാര്യ ആശുപത്രികള്‍, നഴ്‌സിംഗ് ഹോമുകള്‍, ക്ലിനിക്കുകള്‍ എന്നിവ എല്ലാ കോവിഡ് രോഗികള്‍ക്കും നല്‍കണമെന്ന് ഗവര്‍ണര്‍ പറഞ്ഞു. അത് ദില്ലിക്കാരനോ മറ്റേതെങ്കിലും സംസ്ഥാനത്ത് നിന്നുള്ളയാളോ എന്ന പരിഗണനയില്ലാതെ നല്‍കണം. കോവിഡ് നിരീക്ഷണവും ചികിത്സവും യാതൊരു വിവേചനവും ഇല്ലാതെ തന്നെ നടപ്പാക്കണമെന്നും ഗവര്‍ണര്‍ ഉത്തരവില്‍ വ്യക്തമാക്കി. ദില്ലിയില്‍ കോവിഡ് കേസുകളുടെ വര്‍ധന മുന്നില്‍ കണ്ടായിരുന്നു കെജ്‌രിവാള്‍ ഇത്തരമൊരു തീരുമാനം നേരത്തെ എടുത്തത്.

ദില്ലി ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ബൈജാല്‍ സുപ്രീം കോടതിയുടെ വിധിയും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പല വിധികളില്‍ ആരോഗ്യ സംരക്ഷണത്തിനും ചികിത്സയ്ക്കും ഓരോ പൗരനും അവകാശമുണ്ടെന്നും, ജീവിക്കാനുള്ള അവകാശം പോലെയാണ് ഇതെന്നും കോടതി പറഞ്ഞിട്ടുണ്ടെന്നും ഗവര്‍ണര്‍ ബൈജാല്‍ പറഞ്ഞു. ഐസിഎംആറിന്റെ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് പ്രകടമായ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് മാത്രം പരിശോധന ലഭ്യമാക്കാനുള്ള തീരുമാനം ദില്ലി സര്‍ക്കാര്‍ എടുത്തതെന്ന് ബൈജാള്‍ പറഞ്ഞു. ഐസിഎംആര്‍ നിര്‍ദേശിച്ച ഒമ്പത് വിഭാഗത്തിലുള്ളവരെയും കൃത്യമായി പരിശോധിക്കണമെന്ന് ഗവര്‍ണര്‍ പറഞ്ഞു.

അതേസമയം ഗവര്‍ണരുടെ ഉത്തരവ് ദില്ലി നിവാസികള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് കെജ്‌രിവാള്‍ പറഞ്ഞു. രാജ്യത്തിന്റെ എല്ലാ ഭാഗത്ത് നിന്നും വരുന്നവര്‍ക്ക് ചികിത്സയൊരുക്കുക വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ കെജ്‌രിവാള്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുകയാണ്. തൊണ്ടവേദനയും പനിയും വന്നതിനെ തുടര്‍ന്നാണിത്. നാളെ അദ്ദേഹം കോവിഡ് ടെസ്റ്റ് നടത്തും. ഗവര്‍ണറുടെ ഉത്തരവിന് പിന്നാലെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ബിജെപിക്കെതിരെ രംഗത്തെത്തി. ജനങ്ങളുടെ ക്ഷേമത്തെ കുറിച്ച് ബിജെപി ചിന്തിക്കണം. ഈ തീരുമാനം അവര്‍ പിന്‍വലിക്കണം. ബുദ്ധിപരമായ തീരുമാനമാണ് ഇപ്പോള്‍ ആവശ്യം. അല്ലാതെ രാഷ്ട്രീയമായ തീരുമാനങ്ങളല്ലെന്നും സിസോദിയ പറഞ്ഞു.

English summary
lg anil bijal overruled arvind kejriwal's order on reserving hospitals for delhiites
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X