ദില്ലിയില്‍ നിയമസഭ മരവിപ്പിച്ച് രാഷ്ട്രപതി ഭരണം
ദില്ലി: അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി സര്‍ക്കാര്‍ രാജിവച്ച പശ്ചാത്തലത്തില്‍ ദില്ലിയില്‍ നിയമസഭ മരവിപ്പിച്ച് രാഷ്ട്രപതി ഭരണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച് ലഫ്. ഗവര്‍ണര്‍ നജീബ് ജങ് നല്കിയ റിപ്പോര്‍ട്ട് കഴിഞ്ഞദിവസം രാത്രി ചേര്‍ന്ന കേന്ദ്രമന്ത്രിസഭയുടെ അടിയന്തരയോഗത്തില്‍ അംഗീകരിക്കുകയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം ദില്ലിയില്‍ നിയമസഭയിലേക്കും തിരഞ്ഞെടുപ്പ് നടക്കുമെന്ന് അഭ്യൂഹങ്ങള്‍ക്ക് ഇതോടെ വിരാമമായി.
നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്തണമെന്ന കെജ്രിനവാള് മന്ത്രിസഭയുടെ ശുപാര്‍ശ തള്ളിയാണ് സഭമരവിപ്പിച്ച് രാഷ്ട്രപതിഭരണം നടത്താന്‍ ലഫ്. ഗവര്‍ണര്‍ ശുപാര്‍ശ നല്‍കിയത്. ന്യൂനപക്ഷ മന്ത്രിസഭയുടെ ശുപാര്‍ശ അംഗീകരിക്കേണ്ടതില്ലെന്ന നിയമന്ത്രിസഭയുടെ ഉപദേശമനുസരിച്ചാണിത്. കെജ്രിവാളിന്റെ ശുപാര്‍ശ അംഗീകരിച്ചാല്‍ ഭാവിയില്‍ ഏതെങ്കിലും പാര്‍ട്ടിക്കോ മുന്നണിക്കോ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവസരം ലഭിക്കും.

കെജ്രിനവാളിന്റെ രാജിയെ തുടര്‍ന്നുണ്ടായ ഭരണ പ്രതിസന്ധിയും രാഷ്ട്രീയ സ്ഥിതിഗതികളും വിശദീകരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടും സര്‍ക്കാറിന്റെ രാജിക്കത്തും രാവിലെ ഗവര്‍ണര്‍ കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നു. ദില്ലിയില്‍ സര്‍ക്കാരുണ്ടാക്കാന്‍ താത്പര്യമില്ലെന്ന് ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി വ്യക്തമാക്കിയിരുന്നു.
ജനലോക്പാല്‍ ബില്ല് പാസാക്കാത്തതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ചയാണ് കെജ്രിവാള് സര്‍ക്കാര്‍ രാജിവച്ചത്. ബില്ല് അവതരിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രാജിവയ്ക്കുമെന്ന് എഎപി നേരത്തെ അറിയിച്ചിരുന്നു. പിന്തുണ നല്കിയ കോണ്‍ഗ്രസും പ്രതിപക്ഷമായ ബിജെപിയും ഒരേസ്വരത്തില്‍ ബില്ലിനെ എതിര്‍ത്തതോടെ കെജ്രിവാള് സര്‍ക്കാര്‍ രാജിവയ്ക്കുകയും ചെയിതു.
അതേസമയം, സംസ്ഥാനത്തിന്റെ ഭാരം ഒഴിഞ്ഞതോടെ എഎപി ലോക്സഭാ തിരഞ്ഞെടുപ്പിനായി ഒരുങ്ങുകയാണ്. കെജ്രിവാള് തന്നെ പാര്‍ട്ടിയെ നയിക്കുമെന്ന് മുതിര്‍ന്ന നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു. ഫെബ്രുവരി 23ന് ഹരിയാനയിലെ റോഥകില്‍ നടക്കുന്ന സമ്മേളനത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണപരിപാടിക്ക് തുടക്കം കുറിക്കുമെന്നും അദ്ദേഹം അറിയിച്ചു.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications