കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ നിയമസഭ മരവിപ്പിച്ച് രാഷ്ട്രപതി ഭരണം

  • By Aswathi
Google Oneindia Malayalam News

ദില്ലി: അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി സര്‍ക്കാര്‍ രാജിവച്ച പശ്ചാത്തലത്തില്‍ ദില്ലിയില്‍ നിയമസഭ മരവിപ്പിച്ച് രാഷ്ട്രപതി ഭരണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച് ലഫ്. ഗവര്‍ണര്‍ നജീബ് ജങ് നല്‍കിയ റിപ്പോര്‍ട്ട് കഴിഞ്ഞദിവസം രാത്രി ചേര്‍ന്ന കേന്ദ്രമന്ത്രിസഭയുടെ അടിയന്തരയോഗത്തില്‍ അംഗീകരിക്കുകയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം ദില്ലിയില്‍ നിയമസഭയിലേക്കും തിരഞ്ഞെടുപ്പ് നടക്കുമെന്ന് അഭ്യൂഹങ്ങള്‍ക്ക് ഇതോടെ വിരാമമായി.

നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്തണമെന്ന കെജ്രിനവാള്‍ മന്ത്രിസഭയുടെ ശുപാര്‍ശ തള്ളിയാണ് സഭമരവിപ്പിച്ച് രാഷ്ട്രപതിഭരണം നടത്താന്‍ ലഫ്. ഗവര്‍ണര്‍ ശുപാര്‍ശ നല്‍കിയത്. ന്യൂനപക്ഷ മന്ത്രിസഭയുടെ ശുപാര്‍ശ അംഗീകരിക്കേണ്ടതില്ലെന്ന നിയമന്ത്രിസഭയുടെ ഉപദേശമനുസരിച്ചാണിത്. കെജ്രിവാളിന്റെ ശുപാര്‍ശ അംഗീകരിച്ചാല്‍ ഭാവിയില്‍ ഏതെങ്കിലും പാര്‍ട്ടിക്കോ മുന്നണിക്കോ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവസരം ലഭിക്കും.

najeeb-jung-kejriwal

കെജ്രിനവാളിന്റെ രാജിയെ തുടര്‍ന്നുണ്ടായ ഭരണ പ്രതിസന്ധിയും രാഷ്ട്രീയ സ്ഥിതിഗതികളും വിശദീകരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടും സര്‍ക്കാറിന്റെ രാജിക്കത്തും രാവിലെ ഗവര്‍ണര്‍ കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നു. ദില്ലിയില്‍ സര്‍ക്കാരുണ്ടാക്കാന്‍ താത്പര്യമില്ലെന്ന് ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി വ്യക്തമാക്കിയിരുന്നു.

ജനലോക്പാല്‍ ബില്ല് പാസാക്കാത്തതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ചയാണ് കെജ്രിവാള്‍ സര്‍ക്കാര്‍ രാജിവച്ചത്. ബില്ല് അവതരിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രാജിവയ്ക്കുമെന്ന് എഎപി നേരത്തെ അറിയിച്ചിരുന്നു. പിന്തുണ നല്‍കിയ കോണ്‍ഗ്രസും പ്രതിപക്ഷമായ ബിജെപിയും ഒരേസ്വരത്തില്‍ ബില്ലിനെ എതിര്‍ത്തതോടെ കെജ്രിവാള്‍ സര്‍ക്കാര്‍ രാജിവയ്ക്കുകയും ചെയിതു.

അതേസമയം, സംസ്ഥാനത്തിന്റെ ഭാരം ഒഴിഞ്ഞതോടെ എഎപി ലോക്‌സഭാ തിരഞ്ഞെടുപ്പിനായി ഒരുങ്ങുകയാണ്. കെജ്രിവാള്‍ തന്നെ പാര്‍ട്ടിയെ നയിക്കുമെന്ന് മുതിര്‍ന്ന നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു. ഫെബ്രുവരി 23ന് ഹരിയാനയിലെ റോഥകില്‍ നടക്കുന്ന സമ്മേളനത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണപരിപാടിക്ക് തുടക്കം കുറിക്കുമെന്നും അദ്ദേഹം അറിയിച്ചു.

English summary
Delhi Lt Governor Najeeb Jung on Saturday recommended President's rule in the national capital after Chief Minister Arvind Kejriwal gave his resignation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X