Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്യാര്‍ത്ഥികളെ ചുംബിക്കാന്‍ പഠിപ്പിച്ച സ്‌കൂള്‍ ലൈബ്രേറിയന്‍ അറസ്റ്റില്‍

ഭോപ്പാല്‍: വിദ്യാര്‍ത്ഥികളെ ചുംബിക്കാന്‍ പഠിപ്പിച്ച സ്‌കൂള്‍ ലൈബ്രേറിയനെ പോലീസ് അറസ്റ്റ് ചെയ്തു. ഭോപ്പാലിലാണ് ചുംബന പഠനം നടന്നത്. ഭോപ്പാല്‍ ജബല്‍പുരിയിലെ ക്രൈസ്റ്റ് ചര്‍ച്ച് ഡയോസിയന്‍ ഹൈസ്‌ക്കൂളിലെ ലൈബ്രേറിയനാണ് കുട്ടികളെ ചുംബിക്കാന്‍ പഠിപ്പിച്ചത്.

അഞ്ചാം ക്ലാസിലെ കൊച്ചു വിദ്യാര്‍ത്ഥികളെയാണ് ഇങ്ങനെയൊരു അസബദ്ധം ചെയ്യാന്‍ പഠിപ്പിച്ചത്. അധ്യാപകരില്ലാത്ത സമയം ക്ലാസ് മുറിയില്‍ പ്രവേശിച്ച് ലൈബ്രേറിയനായ ഹാരി തിയോഫിലിസ് കുട്ടികള്‍ക്ക് ചുംബന ക്ലാസ് നല്‍കുകയായിരുന്നു. ലൈബ്രേറിയന്‍ പഠിപ്പിച്ച ചുംബന പാഠങ്ങള്‍ കുട്ടികള്‍ വീട്ടിലെത്തി രക്ഷിതാക്കളോട് പറയുകയുണ്ടായി.

arrest

ഇതൊടെയാണ് രംഗം വഷളായത്. ലൈംഗിക വിദ്യാഭ്യാസം പഠിപ്പിച്ച ലൈബ്രേറിയനെതിരെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

രക്ഷിതാക്കള്‍ സ്‌കൂളിലെത്തി ബഹളം വെക്കുകയും ചെയ്തു. ലൈബ്രേറിയനെ പുറത്താക്കണമെന്നാവശ്യം ഉന്നയിച്ചപ്പോള്‍ സ്‌കൂള്‍ അധികൃതര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. തുടര്‍ന്നാണ് രക്ഷിതാക്കള്‍ പോലീസില്‍ പരാതിപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+