ലിബിയ തനിക്ക് പറ്റിയ തെറ്റ്: ബറാക് ഒബാമ
വാഷിങ്ടണ്‍: ലിബിയന്‍ ഭരണാധികാരി മുഅമ്മര്‍ ഗദ്ദാഫിയെ മറിച്ചിട്ടത് എട്ടു വര്‍ഷത്തെ ഭരണത്തിനിടയിലെ തന്റെ ഏറ്റവും വലിയ പിഴയെന്ന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ. സ്വകാര്യ ചാനലായ ഫോക്‌സ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് ലിബിയയില്‍ ഗദ്ദാഫിയെ മറിച്ചിടലില്‍ കവിഞ്ഞ് അജണ്ടകളില്ലായിരുന്നുവെന്ന് ഒബാമ കുറ്റസമ്മതം നടത്തി.
2011ല്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടന്ന സൈനീക ഇടപെടലിനൊടുവില്‍ ഗദ്ദാഫ് വീണതോടെ രാജ്യം കടുത്ത ആഭ്യന്തര യുദ്ധത്തിലേക്ക് വീണിരുന്നു. ലിബിയയിലെ സിവിലിയന്‍ ജനതയെ രക്ഷപ്പെടുത്താന്‍ ആവശ്യമായതെന്തും സ്വീകരിക്കാന്‍ 2011 മാര്‍ച്ചില്‍ ചേര്‍ന്ന യുഎന്‍ രക്ഷാസമിതി പ്രമേയം പാസാക്കിയിരുന്നു.

ഇതിന്റെ ചുവടുപിടിച്ചാണ് ട്രിപളിയില്‍ യുഎസും സഖ്യകക്ഷികളും ബോംബിങ് ശക്തമാക്കിയതും ഒക്ടോബറില്‍ ഗദ്ദാഫിയെ കൊലപ്പെടുത്തിയതും. ലിബിയന്‍ ദൗത്യത്തില്‍ അന്നത്തെ യുഎസ് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റന്‍ നേരിട്ട് നടത്തിയ ഇടപെടലുകള്‍ അടുത്തിടെ വെളിച്ചത്തു വന്നിരുന്നു.
ലോകത്തിന്റെ കാന്‍സറായി ഐസിസ് തീവ്രവാദം മാറുന്നതിന് ഇടയാക്കിയത് ഒരു പരിധിവരെ കാരണക്കാര്‍ അമേരിക്കയാണ്. ശക്തരായ ഭരണാധികാരികളെ മറിച്ചിട്ട് അരക്ഷിതാവസ്ഥ സൃഷ്ടിച്ചതിനാലാണ് ഐസിസ് തീവ്രവാദം അതിവേഗം മുളച്ചുപൊന്തിയത്. എട്ട് വര്‍ഷത്തിനു ശേഷമാണ് ഇത്തരം ഒരു കുറ്റസമ്മതം നടത്തുന്നത്.












Click it and Unblock the Notifications