Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്‍ഐസി ഐപിഒ: ഓഹരി വില്‍പനയ്ക്ക് മികച്ച പ്രതികരണം ആദ്യ മൂന്ന് മണിക്കൂറിനുള്ളില്‍ 34% വരിക്കാര്‍

ന്യൂദല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എല്‍ ഐ സി) പ്രാരംഭ ഓഹരി വില്‍പനയ്ക്ക് മികച്ച പ്രതികരണം. ലേലത്തിന്റെ ആദ്യ ദിവസം മൂന്ന് മണിക്കൂറിനുള്ളില്‍ 34 ശതമാനം വരിക്കാരായി. ഇന്ന് 12.57 വരെയുള്ള കണക്കാണിത്. എല്‍ ഐ സിയുടെ 3.5 ശതമാനം ഓഹരികളാണ് വിപണിയില്‍ വെച്ചിരിക്കുന്നത്. ജീവനക്കാരും പോളിസി ഉടമകളും ഒപ്പം റീട്ടെയില്‍ നിക്ഷേപകരും സബ്സ്‌ക്രിപ്ഷന്‍ നടത്തുന്നുണ്ട് എന്നാണ് വിവരം.

എംപ്ലോയി റിസര്‍വ്ഡ്, പോളിസി ഹോള്‍ഡര്‍ റിസര്‍വ്ഡ് ഭാഗങ്ങള്‍ യഥാക്രമം 0.59 തവണയും 1.19 തവണയും സബ്സ്‌ക്രൈബ് ചെയ്തതായി എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു. എല്‍ ഐ സിയുടെ ഐ പി ഒ 5.53 കോടി ഇക്വിറ്റി ഷെയറുകളുടെ ബിഡ്ഡുകളെ ആകര്‍ഷിച്ചു.

lic

പോളിസി ഉടമകള്‍ അവര്‍ക്കായി റിസര്‍വ് ചെയ്ത ഷെയറുകളുടെ 95 ശതമാനവും ജീവനക്കാര്‍ അവര്‍ക്കായി റിസര്‍വ് ചെയ്തിരിക്കുന്ന ഓഹരികളുടെ 46 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ അവര്‍ക്കായി റിസര്‍വ് ചെയ്ത ഓഹരികളുടെ 30 ശതമാനവും സബ്സ്‌ക്രൈബ് ചെയ്തിരിക്കുതയാണ്. കോര്‍പ്പറേറ്റുകളും വ്യക്തികളും മറ്റുള്ളവരും അടങ്ങുന്ന നോണ്‍-ഇന്‍സ്റ്റിറ്റിയൂഷണല്‍ വിഭാഗത്തിന് ഇതുവരെ 5 ശതമാനം സബ്സ്‌ക്രിപ്ഷന്‍ മാത്രമേ ആയിട്ടുള്ളൂ

എല്‍ഐസിയുടെ ഓഹരി വില്‍പ്പനയിലൂടെ 21,000 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 221,374,920 ഇക്വിറ്റി ഷെയറുകളുടെ വില്‍പ്പനയാണ് നിലവില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഓഹരികളില്‍ 1,581,249 യൂണിറ്റുകള്‍ വരെ ജീവനക്കാര്‍ക്കും 22,137,492 വരെ പോളിസി ഉടമകള്‍ക്കുമായി റിസര്‍വ് ചെയ്തിരുന്നു. എല്‍ ഐ സിയുടെ മെഗാ ഐപിഒയ്ക്ക് മുന്നോടിയായി ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് തിങ്കളാഴ്ച 5,627 കോടി രൂപ സമാഹരിക്കുകയും ചെയ്തിരുന്നു.

നിക്ഷേപകര്‍ക്കായി ഇപ്പോള്‍ തുറന്നിരിക്കുന്ന എല്‍ഐസി പ്രാരംഭ പബ്ലിക് ഓഫറിംഗ് മെയ് 9 നാണ് അവസാനിക്കുന്നത്. എല്‍ ഐ സിയുടെ ഓരോ ഇക്വിറ്റി ഓഹരിക്കും 902-949 രൂപയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. പോളിസി ഉടമകള്‍ക്ക് 60 രൂപയും റീട്ടെയില്‍ നിക്ഷേപകര്‍ക്കും ജീവനക്കാര്‍ക്കും 45 രൂപ കിഴിവും വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഓഫര്‍ ഫോര്‍ സെയില്‍ വഴിയാണ് 22.13 കോടി ഇക്വിറ്റി ഷെയറുകളുടെ ഓഹരി വില്‍പ്പന നടക്കുന്നത്. 2021 നവംബറില്‍ പേടിഎം നടത്തിയ 18,300 കോടി രൂപയുടെ ഐ പി ഒയെ മറികടക്കും എല്‍ ഐ സി ഐ പി ഒ മറികടക്കുമെന്നാണ് കണക്കുകൂട്ടുന്നത്.

സൂപ്പര്‍ലുക്കില്‍ പാര്‍വതി; വൈറല്‍ ചിത്രങ്ങള്‍ കാണാം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+