ഒരു ലോട്ടറിയുടെ പൈസയില്ല: 45 രൂപ മാറ്റിവെക്കാനുണ്ടോ? 25 ലക്ഷം വരുമാനം നേടാം: കൂടെ എല്‍ഐസി ഇന്‍ഷൂറന്‍സും
സാധാരണക്കാരായ ജനങ്ങൾക്ക് സുരക്ഷിതവും ലാഭകരവുമായ നിക്ഷേപ അവസരങ്ങൾ നൽകുന്നതിൽ രാജ്യത്ത് തന്നെ മുൻപന്തിയില്‍ നില്‍ക്കുന്ന സ്ഥാപനമാണ് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (LIC). ജനപ്രിയമായ നിരവധി പോളിസികളാണ് എല്‍ ഐ സി ജനങ്ങള്‍ക്കായി അവതരിപ്പിക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു പോളിസിയാണ് ജീവൻ ആനന്ദ് പോളിസി.
ദീർഘകാല നിക്ഷേപവും ലൈഫ് ഇൻഷുറൻസ് കവറേജും ചേർന്നുകൊണ്ടുള്ള ഈ പദ്ധതിയില്‍ ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം തന്നെ ഭാഗമായിട്ടുള്ളത്. 15 മുതൽ 35 വർഷം വരെ ദൈർഘ്യമുള്ള പോളിസിയിലൂടെ കുറഞ്ഞ പ്രീമിയം നിക്ഷേപത്തിലൂടെ ഉയർന്ന വരുമാനം നിക്ഷേപകർക്ക് സ്വന്തമാക്കാന്‍ സാധിക്കുമെന്നാണ് എല്‍ ഐ സിയുടെ തന്നെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2025-ലെ കണക്കനുസരിച്ച്, ഈ പോളിസിയിൽ ദിവസേന 45 രൂപ അതായത് മാസം 1358 രൂപയും വർഷം 16300 രൂപയും നിക്ഷേപിച്ചാൽ, 35 വർഷത്തിനുശേഷം 25 ലക്ഷം രൂപ നിങ്ങള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കുമെന്ന് എല്‍ ഐ സി തന്നെ പറയുന്നു.

ഒരു വർഷം 16300 രൂപയാണ് നിങ്ങള്‍ നിക്ഷേപിക്കുന്നതെങ്കില്‍ 35 വർഷത്തെ പോളിസി കാലാവധിയിൽ 570500 രൂപയുടെ പ്രീമിയം നിക്ഷേപമാകും. കാലാവധി സമയത്ത്, 5 ലക്ഷം രൂപയുടെ അടിസ്ഥാന സം അഷ്വേർഡിനൊപ്പം റിവിഷനറി ബോണസ്, (ഏകദേശം 8.60 ലക്ഷം രൂപയായിരിക്കും) ഫൈനൽ അഡീഷണൽ ബോണസ് (ഏകദേശം 11.50 ലക്ഷം) എന്നിവ ലഭിക്കും. ഇവയെല്ലാം ചേർന്ന് മൊത്തം 25 ലക്ഷം രൂപയോളം വരും. ഈ ബോണസുകൾ എല്‍ ഐ സിയുടെ ലാഭവിഹിതവും പോളിസിയുടെ ദൈർഘ്യവും അനുസരിച്ച് വ്യത്യാസപ്പെടാമെന്നതും ശ്രദ്ധിക്കേണ്ടതാണ്. 15 വർഷത്തിൽ കൂടുതൽ കാലാവധിയുള്ള പോളിസികൾക്കാണ് ഉയർന്ന ബോണസ് ലഭിക്കുക.
റിവിഷനറി, ഫൈനൽ ബോണസുകൾ ഉയർന്ന വരുമാനം ഉറപ്പാക്കുന്നതിനോടൊപ്പം തന്നെ പോളിസി ഉടമയുടെ മരണമുണ്ടായാൽ, നോമിനിക്ക് മൊത്തം നിക്ഷേപത്തിന്റെ 125 ശതമാനത്തിന്റെ കൂടെ ബോണസുകൾ ലഭിക്കും. പോളിസി കാലാവധിക് ശേഷവും ജീവൻ ഇൻഷുറൻസ് തുടരും. ആകസ്മിക മരണം, വൈകല്യം, ഗുരുതര രോഗ കവറേജ് എന്നിവയും ഈ പദ്ധതിയുടെ ഭാഗമാകുന്നവർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളാണ്.
ആദായനികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം പ്രീമിയത്തിന് 1.5 ലക്ഷം രൂപ വരെ നികുതി ഇളവ് ലഭിക്കും. പക്വതാ തുക സെക്ഷൻ 10(10D) പ്രകാരം നികുതി രഹിതമാണ്. പ്രീമിയം മാസം, ത്രൈമാസം, അർദ്ധവാർഷികം, വാർഷികം എന്നിങ്ങനെ അടയ്ക്കാം.
18 മുതൽ 50 വയസ്സ് വരെയുള്ളവർക്ക് ഈ പോളിസി തിരഞ്ഞെടുക്കാം, കുറഞ്ഞ സം അഷ്വേർഡ് 1 ലക്ഷം രൂപ മുതലാണ്, മാക്സിമം പരിധി ഇല്ല. ചെറിയ തുകകൾ നിക്ഷേപിച്ച് ദീർഘകാല സമ്പത്ത് സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നവർക്കും കുടുംബത്തിന് സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ ശ്രമിക്കുന്നവർക്കും ഈ പോളിസി അനുയോജ്യമാണ്. ' എല്‍ ഐ സി ജീവൻ ആനന്ദ് റിസ്ക്-ഫ്രീ നിക്ഷേപവും ഇൻഷുറൻസും സമന്വയിപ്പിക്കുന്നു, ഇത് മധ്യവർഗ കുടുംബങ്ങൾക്ക് ഏറ്റവും അനുയോജ്യമാണ്' എന്നാണ് ഈ പദ്ധതിയെക്കുറിച്ച് സാമ്പത്തിക വിദഗ്ധനായ രാഹുൽ ശർമ അഭിപ്രായപ്പെട്ടത്.
25 ലക്ഷം രൂപ എന്ന ലക്ഷ്യത്തിലേക്ക് എത്തണമെങ്കില്‍ 35 വർഷത്തെ ചിട്ടയായ നിക്ഷേപം ആവശ്യമാണ് എന്നാണ് ഇവിടെ നിക്ഷേപകർ പ്രധാനമായും ആലോചിക്കേണ്ട കാര്യം. അതായത് ദീർഘകാല സാമ്പത്തിക അച്ചടക്കം അനിവാര്യമാണ്. ബോണസ് നിരക്കുകൾ എല്‍ ഐ യുടെ സാമ്പത്തിക വളർച്ചയെ അടിസ്ഥാനമാക്കിയാണ് നിർണ്ണയിക്കുന്നത്. ചിലപ്പോള്‍ 25 ലക്ഷം രൂപ കൃത്യമായി ലഭിക്കണമെന്നില്ല. മ്യൂച്വൽ ഫണ്ടുകൾ പോലുള്ള മറ്റ് നിക്ഷേപങ്ങൾ കൂടുതൽ ഉയർന്ന വരുമാനം നൽകിയേക്കാമെങ്കിലും അവയ്ക്ക് റിസ്ക് കൂടുതലാണ്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications