കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മക്കള്‍ വേണമെന്ന് തടവുകാരന്‍; ഭാര്യയോടൊപ്പം പോയി താമസിക്കൂവെന്ന് ഹൈക്കോടതി!! വിചിത്രമായ വിധി

ജയിലില്‍ കഴിയുന്ന ഭാര്യയ്ക്കും ഭര്‍ത്താവിനും പരസ്പരം കാണാനും ലൈംഗിക ബന്ധത്തിലേര്‍പ്പെടാനും മറ്റു ചില രാജ്യങ്ങളില്‍ നിയമം അനുവദിക്കുന്നുണ്ടെന്ന് കോടതി പറഞ്ഞു.

  • By Ashif
Google Oneindia Malayalam News

ചെന്നൈ: ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തടവുകാരന് മക്കള്‍ വേണമെന്ന് മോഹം. ഇക്കാര്യം കോടതിയെ അറിയിച്ചു. കോടതി സര്‍ക്കാരിന്റെ അഭിപ്രായം തേടി. ഇത്തരം ആവശ്യങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ശക്തമായി വാദിച്ചു. പക്ഷേ, കോടതി തീരുമാനിച്ചത് തടവുകാരനെ കുറച്ചുദിവസം വിട്ടയക്കാനാണ്. മാനുഷിക വശത്തിന് മുന്‍ഗണന നല്‍കിയപ്പോള്‍ ചട്ടങ്ങളും നിയമാവലികളും മാറിനില്‍ക്കുകയായിരുന്നു മദ്രാസ് ഹൈക്കോടതിയില്‍. ഇന്ത്യന്‍ കോടതികളുടെ ചരിത്രത്തില്‍ ഇത്തരം വിധികളും തീരുമാനങ്ങളും അപൂര്‍വമാണ്. തിരുന്നല്‍വേലി ജില്ലയിലെ പാളയംകോട്ടെ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന സിദ്ദീഖ് അലിക്കാണ് കുടുംബവുമായി ചേരാന്‍ കോടതി അനുമതി നല്‍കിയത്...

തുടക്കം ഇങ്ങനെ

തുടക്കം ഇങ്ങനെ

സിദ്ദീഖ് അലിക്കും ഭാര്യയ്ക്കും മക്കളുണ്ടാകണമെന്ന് അതിയായ മോഹമുണ്ടായതോടെയാണ് വിഷയം കോടതിയിലെത്തിയത്. ഭാര്യ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തു. കോടതി സര്‍ക്കാരിന്റെ അഭിപ്രായം തേടി.

മറ്റു തടവുകാരും

മറ്റു തടവുകാരും

ഇത്തരം ആവശ്യങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഇളവ് നല്‍കിയാല്‍ മറ്റു തടവുകാരും സമാനമായ ആവശ്യവുമായി എത്തുമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു. തടവുകാര്‍ക്ക് ലീവ് അനുവദിക്കാന്‍ ജയില്‍ ചട്ടങ്ങളില്ലെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു.

18 വര്‍ഷം

18 വര്‍ഷം

കഴിഞ്ഞ പതിനെട്ട് വര്‍ഷമായി ജയിലില്‍ കഴിയുകയാണ് സിദ്ദീഖ് അലി. ഇദ്ദേഹത്തിന്റെ 32കാരിയായ ഭാര്യയാണ് വിഷയം കോടതിയുടെ മുമ്പാകെ ഉണര്‍ത്തിയത്. കുട്ടികളുണ്ടാകണമെന്ന തങ്ങളുടെ മോഹത്തിന് തടസം സൃഷ്ടിക്കരുതെന്നും ഭാര്യ ബോധിപ്പിച്ചു.

അന്വേഷണം

അന്വേഷണം

ജസ്റ്റിസ് എസ് വിമല ദേവി, ടി കൃഷ്ണ വല്ലി എന്നിവരടങ്ങിയ ബെഞ്ചിലാണ് ഹര്‍ജി സമര്‍പ്പിച്ചത്. തടവുകാരനും കുട്ടികള്‍ വേണമെന്ന് ആഗ്രഹമുണ്ടെന്ന് കോടതി അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. തുടര്‍ന്നാണ് ഡിവിഷന്‍ ബെഞ്ച് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തത്.

വേണ്ടി വന്നാല്‍

വേണ്ടി വന്നാല്‍

സന്താനുല്‍പ്പാദനം ഭാര്യയുടെയും ഭര്‍ത്താവിന്റെയും മാത്രം ഇഷ്ടമാണെന്നും അതിന് തടസം നില്‍ക്കേണ്ടെന്നുമാണ് ഒടുവില്‍ കോടതി അഭിപ്രായപ്പെട്ടത്. രണ്ടാഴ്ച സിദ്ദീഖ് അലിക്ക് ഭാര്യക്കൊപ്പം പോയി താമസിക്കാം. വേണ്ടി വന്നാല്‍ വീണ്ടും രണ്ടാഴ്ച കൂടി സമയം അനുവദിക്കാമെന്നും കോടതി വ്യക്തമാക്കി.

നിരീക്ഷണം

നിരീക്ഷണം

തടവുകാരായ ഭാര്യയ്ക്കും ഭര്‍ത്താവിനും പരസ്പരം കാണാനും ബന്ധപ്പെടാനും ജയിലില്‍ തന്നെ അവസരം ഒരുക്കുന്നത് ഉചിതമാകുമെന്ന് കോടതി നിരീക്ഷിച്ചു. ഇക്കാര്യം പരിശോധിക്കാന്‍ ഒരു സമിതിയെ നിയോഗിക്കണമെന്നും തമിഴ്‌നാട് സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.

മറ്റു രാജ്യങ്ങളില്‍

മറ്റു രാജ്യങ്ങളില്‍

ജയിലില്‍ കഴിയുന്ന ഭാര്യയ്ക്കും ഭര്‍ത്താവിനും പരസ്പരം കാണാനും ലൈംഗിക ബന്ധത്തിലേര്‍പ്പെടാനും മറ്റു ചില രാജ്യങ്ങളില്‍ നിയമം അനുവദിക്കുന്നുണ്ടെന്ന് കോടതി പറഞ്ഞു. അത്തരം സാഹചര്യം ഇവിടെയും ഒരുക്കാന്‍ പറ്റുമോ എന്ന് പഠിക്കണം. ഉചിതമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

കേന്ദ്രസര്‍ക്കാര്‍ പ്രമേയം

കേന്ദ്രസര്‍ക്കാര്‍ പ്രമേയം

തടവുകാര്‍ക്ക് ഇത്തരം അവകാശങ്ങള്‍ വകവെച്ചു കൊടുക്കണമെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കേന്ദ്രസര്‍ക്കാര്‍ പ്രമേയം പാസാക്കിയിട്ടുണ്ട്്. ഇക്കാര്യം കോടതി ഓര്‍മിപ്പിച്ചു. തടവുകാരുടെ ആഗ്രഹങ്ങള്‍ക്ക് തടസം നില്‍ക്കാന്‍ കഴിയില്ല. പ്രത്യേകിച്ച് ഏറെ കാലം ജയില്‍ കഴിഞ്ഞ തടവുകാരുടെ കാര്യത്തില്‍.

മാറ്റമുണ്ടാക്കും

മാറ്റമുണ്ടാക്കും

കുടുംബവുമായി ബന്ധം ശക്തമാകാന്‍ ഇത്തരം സൗകര്യങ്ങള്‍ ഒരുക്കുന്നതിലൂടെ തടവുകാര്‍ക്ക് സാധിക്കും. അത് അവരില്‍ കാര്യമായ പരിവര്‍ത്തനമുണ്ടാക്കും. ഏറെകാലം ജയിലില്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ എളുപ്പത്തില്‍ തടവുകാരില്‍ മാറ്റമുണ്ടാക്കുന്ന നടപടികളാണിതെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.

എല്ലാം തള്ളി

എല്ലാം തള്ളി

ചുരുക്കം ചില രാജ്യങ്ങളില്‍ ഇത്തരം ആനുകൂല്യങ്ങള്‍ തടവുകാര്‍ക്ക് ലബിക്കുന്നുണ്ട്. ജയിലില്‍ തടവുകാര്‍ നിറയുമ്പോള്‍ സര്‍ക്കാര്‍ പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കണമെന്നും കോടതി പറഞ്ഞു. സര്‍ക്കാര്‍ അഭിഭാഷകന്റെ എല്ലാ വാദങ്ങളും തള്ളിയാണ് ഡിവിഷന്‍ ബെഞ്ച് അന്തിമ തീരുമാനം എടുത്തത്.

സര്‍വ സുരക്ഷയും

സര്‍വ സുരക്ഷയും

തടവുകാരന് രണ്ടാഴ്ച എല്ലാ സുരക്ഷയും ഒരുക്കണമെന്ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വേണമെങ്കില്‍ രണ്ടാഴ്ച അധികം അവധിയും കോടതി അനുവദിച്ചു. ഈ വേളയിലും ഒരു പോലീസുകാരന്‍ തടവുകാരനൊപ്പം വേണമെന്നും കോടതി വ്യക്തമാക്കി. കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് സിദ്ദീഖ് അലിയുടെ കുടുംബം പറഞ്ഞു.

English summary
Life Convict Gets Leave To Try For Baby. It's His Right, Says Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X