കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ നിന്ന് ധനമന്ത്രി പദത്തിലെത്തിയ ചാണക്യന്‍..... അരുണ്‍ ജെയ്റ്റ്ലി

Google Oneindia Malayalam News

Recommended Video

cmsvideo
അറിയാം അരുണ്‍ ജെയ്റ്റ്‌ലിയുടെ ജീവിതം | Oneindia Malayalam

ദില്ലി: ദിവസങ്ങളുടെ വ്യത്യാസത്തില്‍ മറ്റൊരു കരുത്തനായ നേതാവിനെ കൂടി നഷ്ടമായിരിക്കുകയാണ് ബിജെപിക്ക്. ബിജെപിയുടെ ജനകീയ മുഖമായിരുന്നു സുഷമാ സ്വരാജെങ്കില്‍ പാര്‍ലമെന്റിനകത്തും പുറത്തും പാര്‍ട്ടിയുടെ ശബ്ദമായിരുന്നു അരുണ്‍ ജെയ്റ്റ്ലി. 1952 ഡിസംബര്‍ 28നാണ് അദ്ദേഹത്തിന്റെ ജനനം. ദില്ലിയിലെ സെന്റ് സേവ്യേഴ്സ് സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ശ്രീറാം കോളേജ് ഓഫ് കൊമേഴ്സില്‍ നിന്നും ബികോം ബിരുദം സ്വന്തമാക്കിയ അദ്ദേഹം പിന്നീട് പ്രശസ്തമായ ദില്ലി യൂണിവേഴ്സിറ്റിയില്‍ നിന്നും നിയമ ബിരുദവും നേടി.

മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി അന്തരിച്ചു: അന്ത്യം ദില്ലി എയിംസില്‍!! മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി അന്തരിച്ചു: അന്ത്യം ദില്ലി എയിംസില്‍!!

പഠന കാലത്ത് തന്നെ എബിവിപിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. 1974ല്‍ ദില്ലി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ദിരാ ഗാന്ധി സര്‍ക്കാര്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കാലത്ത് 19 മാസമാണ് അരുണ്‍ ജെയ്റ്റ്ലിയെ കരുതല്‍ തടങ്കലില്‍ വെച്ചത്. 1973ല്‍ രാജ് നരേയ്ന്റെയും ജയപ്രകാശ് നാരായണിന്റെയും നേതൃത്വത്തില്‍ നടന്ന അഴിമതി വിരുദ്ധ പോരാട്ടങ്ങളില്‍ മുന്‍നിരയിലുണ്ടായിരുന്നു ജെയ്റ്റ്ലിയും. ജയില്‍ വാസത്തിന് ശേഷം അരുണ്‍ ജെയ്റ്റ്ലി ജനസംഘത്തില്‍ ചേരുകയായിരുന്നു.

 പഠന കാലത്തെ വളര്‍ച്ച

പഠന കാലത്തെ വളര്‍ച്ച

അരുണ്‍ ജെയ്റ്റ്ലി ദില്ലിയിലെ സെന്റ് സേവ്യേഴ്സ് സ്‌കൂളില്‍ നിന്നാണ് അദ്ദേഹത്തിന്റെ വിദ്യാഭ്യാസം ആരംഭിക്കുന്നത്. പിന്നീട് ശ്രീറാം കോളേജ് ഓഫ് കോളേജില്‍ നിന്ന് കൊമേഴ്സില്‍ ബിരുദം നേടുന്നത്. ദില്ലി യൂണിവേഴ്സിറ്റിയിലെ നിയമപഠനമാണ് അദ്ദേഹത്തിന് രാഷ്ട്രീയ ജീവിതം തുറന്ന് കൊടുത്തത്. 1970കളില്‍ തന്നെ എബിവിപിയുടെ സജീവപ്രവര്‍ത്തകനായിരുന്നു. 1974ദില്ലി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെ ജെയ്റ്റ്ലിയുടെ വളര്‍ച്ച ആരംഭിക്കുകയായിരുന്നു.

 അഴിമതി വിരുദ്ധ പോരാട്ടം

അഴിമതി വിരുദ്ധ പോരാട്ടം


ഇന്ദിരാ ഗാന്ധിയുടെ കാലത്ത് പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുടെ സമയത്ത് ജെയ്റ്റ്ലി 19 മാസത്തോളം കരുതല്‍ തടങ്കലിലായിരുന്നു. രാജ് നാരായണും ജയപ്രകാശ് നാരായണനുമൊക്കെ തുടങ്ങിയ അഴിമതി വിരുദ്ധ മുന്നേറ്റത്തിന്റെ ഭാഗമായിരുന്നു ജെയ്റ്റ്ലി. രാഷ്ട്രീയത്തില്‍ സംശുദ്ധത പുലര്‍ത്താനും ഇത് അദ്ദേഹത്തെ സഹായിച്ചിരുന്നു. ജയില്‍ വാസത്തിന് ശേഷമാണ് അദ്ദേഹം ജനസംഘത്തില്‍ ചേരുന്നതും രാഷ്ട്രീയ മുന്നേറ്റം ആരംഭിക്കുന്നത്.

കുതിപ്പ് ഇങ്ങനെ

കുതിപ്പ് ഇങ്ങനെ


1977ല്‍ ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പരാജയപ്പെടുമ്പോള്‍ ലോകതാന്ത്രിക് യുവമോര്‍ച്ചയുടെ കണ്‍വീനറായിരന്നു അദ്ദേഹം പെട്ടെന്ന് തന്നെ അദ്ദേഹം ദില്ലി എബിവിപിയുടെ പ്രസിഡന്റായും അഖിലേന്ത്യാ സെക്രട്ടറിയായും നിയമിക്കപ്പെട്ടു. മൂന്ന് വര്‍ഷത്തിനുള്ളില്‍ ബിജെപിയുടെ ദില്ലി ഘടകത്തിന്റെ യൂത്ത് വിംഗ് സെക്രട്ടറിയായി അദ്ദേഹം മാറുകയും ചെയ്തു. വളരെ കുറഞ്ഞ കാലത്തിനുള്ളിലായിരുന്നു ഈ നേട്ടം.

 അക്കൗണ്ടന്റാവാനുള്ള ശ്രമം

അക്കൗണ്ടന്റാവാനുള്ള ശ്രമം

നിയമമേഖലയില്‍ വളര്‍ച്ച നേടുന്നതിന് മുമ്പ് ജെയ്റ്റ്‌ലി ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റാവാനായിരുന്നു ശ്രമിച്ചത്. എന്നാല്‍ കടുത്ത മത്സരം പരീക്ഷയില്‍ നിലനിന്നിരുന്നതിനാല്‍ അദ്ദേഹം പിന്‍മാറുകയായിരുന്നു. പിന്നീടാണ് അദ്ദേഹം നിയമമേഖലയിലേക്ക് മാറിയത്. 1987 മുതല്‍ സുപ്രീം കോടതിയിലും വിവിധ ഹൈക്കോടതിയിലും അദ്ദേഹം പ്രാക്ടീസ് ചെയ്യുന്നുണ്ടായിരുന്നു. 1990ല്‍ അദ്ദേഹത്തെ ദില്ലി ഹൈക്കോടതി മുതിര്‍ന്ന അഭിഭാഷകനായി നിയമിക്കുകയും ചെയ്തു. ഈ സമയത്ത് തന്നെ അദ്ദേഹം പേരെടുത്ത രാഷ്ട്രീയ നേതാവായി ഉയര്‍ന്നിരുന്നു. അഭിഭാഷക മേഖലയിലെ മികവ് അദ്ദേഹത്തിന് രാഷ്ട്രീയത്തില്‍ ആഴത്തിലുള്ള അവബോധം ഉണ്ടാക്കുകയും ചെയ്തു.

ബിജെപിയിലെ വളര്‍ച്ച

ബിജെപിയിലെ വളര്‍ച്ച

1991 മുതല്‍ ബിജെപിയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗമാണ് ജെയ്റ്റ്ലി. 1999ലെ തിരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടിയുടെ വക്താവായിരുന്നു അദ്ദേഹം. ബിജെപി ഈ തിരഞ്ഞെടുപ്പ് വിജയിച്ചോടെ ഇന്‍ഫര്‍മേഷന്‍ ബ്രോഡ്കാസ്റ്റിംഗ് മന്ത്രിയായി അദ്ദേഹത്തെ നിയമിക്കുകയും ചെയ്തു. വിറ്റഴിക്കല്‍ വകുപ്പിന്റെ ചുമതലയുള്ള സഹമന്ത്രിയായം പിന്നീട് അദ്ദേഹം നിയമിക്കപ്പെട്ടു. 2004ല്‍ പാര്‍ട്ടിക്ക് അധികാരം നഷ്ടമായപ്പോള്‍ ജനറല്‍ സെക്രട്ടറിയായി അദ്ദേഹത്തെ നിയമിച്ചു. പിന്നീട് രാജ്യസഭയിലെ പ്രതിപക്ഷ നേതാവായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

 മോദിയുടെ വിശ്വസ്തന്‍

മോദിയുടെ വിശ്വസ്തന്‍

2014ല്‍ നരേന്ദ്ര മോദി തരംഗം രാജ്യത്താകെ അലയടിച്ചപ്പോള്‍ ബിജെപി വമ്പന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തി. മോദിയുടെ വിശ്വസ്തനായിരുന്നു ഈ സമയത്ത് ജെയ്റ്റ്ലി. മന്ത്രിസഭയിലെ രണ്ടാമന്‍ എന്ന പരിവേഷവും അദ്ദേഹത്തിന് ലഭിച്ചു. അമൃത്സറില്‍ പരാജയപ്പെട്ടെങ്കിലും, ധനമന്ത്രിയായി നിറഞ്ഞാടാനും ജെയ്റ്റ്ലിക്ക് സാധിച്ചു. ഒപ്പം പ്രതിരോധ മന്ത്രാലയത്തിന്റെ ചുമതലയും അദ്ദേഹത്തിന് ലഭിച്ചു. പാര്‍ലമെന്റിന് പുറത്ത് മോദിക്ക് വീരപരിവേഷം നല്‍കുന്നതിലും, പാര്‍ട്ടിയുടെ നിര്‍ണായക കാര്യങ്ങള്‍ മാധ്യമങ്ങളിലേക്ക് എത്തിക്കുന്ന

 വിവാദങ്ങളുടെ കാലം

വിവാദങ്ങളുടെ കാലം


ആദ്യ മോദി സര്‍ക്കാരില്‍ വിവാദങ്ങളും ജെയ്റ്റ്‌ലിയെ തേടിയെത്തിയിരുന്നു. ആദ്യത്തെ പ്രധാന സംഭവം നോട്ടുനിരോധനമായിരുന്നു. ധനമന്ത്രിയോട് ചോദിക്കുക പോലും ചെയ്യാതെയാണ് ഇത് നടപ്പാക്കിയതെന്നും, റിസര്‍വ് ബാങ്കിലെ ചുരുക്കം ചില ഉദ്യോഗസ്ഥര്‍ പോലും അവസാന നിമിഷമാണ് ഇക്കാര്യം അറിഞ്ഞതെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പിന്നീട് പ്രമുഖ ബിസിനസുകാര്‍ വായ്പയെടുത്ത മുങ്ങിയ സംഭവത്തില്‍ ധനമന്ത്രിയെന്ന നിലയില്‍ ജെയ്റ്റ്‌ലിയുടെ പര്യാപ്തത ചോദ്യം ചെയ്യപ്പെട്ടിരുന്നു. വീണ്ടുമൊരു തിരഞ്ഞെടുപ്പിനെ അദ്ദേഹം നേരിടുമെന്ന് കരുതിയിരിക്കെയാണ് അനാരോഗ്യത്തെ തുടര്‍ന്ന് അദ്ദേഹം പിന്‍മാറിയത്.

English summary
Life line of Arun Jaitley as a political leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X