ലൈഗര്‍ ഫണ്ടിംഗിന് പിന്നില്‍ ആര്..? വിജയ് ദേവരക്കൊണ്ടയേയും ചോദ്യം ചെയ്ത് ഇഡി
ഹൈദരാബാദ്: നടന്‍ വിജയ് ദേവരക്കൊണ്ടയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ( ഇ ഡി ) ചോദ്യം ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നടി ചാര്‍മി കൗര്‍, സംവിധായകന്‍ പുരി ജഗന്നാഥ് എന്നിവരെ നേരത്തെ ഇ ഡി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ ആണ് വിജയ് ദേവരക്കൊണ്ടയെയും ഇ ഡി ചോദ്യം ചെയ്തിരിക്കുന്നത്.
വിജയ് ദേവരക്കൊണ്ടയുടെ ഏറ്റവും പുതിയ ചിത്രമായ ലൈഗറിന്റെ ധന സഹായവുമായി ബന്ധപ്പെട്ടാണ് നടപടി എന്നാണ് റിപ്പോര്‍ട്ട്. ലൈഗറിന്റെ സംശയാസ്പദമായ ധനസഹായത്തിന്റെ അടിസ്ഥാനത്തില്‍ ഫെമ ( ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് ) വകുപ്പ് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ആണ് നടന്‍ വിജയ് ദേവരക്കൊണ്ടയെ ഇ ഡിക്ക് മുന്‍പാകെ വിളിപ്പിച്ചത് എന്നാണ് പറയുന്നത്.

ചിത്രത്തിന്റെ ഫണ്ടിംഗിനെ കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. സംവിധായകന്‍ പുരി ജഗന്നാഥിനെയും ബിസിനസ് പങ്കാളിയായ ചാര്‍മി കൗറിനെയും ഇ ഡി അടുത്തിടെ 12 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ചാര്‍മി കൗര്‍ ആണ് ലൈഗറിന്റെ നിര്‍മാതാവ്.

നേരത്തെ, തെലങ്കാന കോണ്‍ഗ്രസ് നേതാവ് ബക്ക ജഡ്സണ്‍ ചിത്രത്തിന്റെ ഫണ്ടിംഗ് സംശയാസ്പദമായ മാര്‍ഗങ്ങളിലൂടെയാണെന്ന് കാണിച്ച് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ ആണ് ഇ ഡി നടപടി സ്വീകരിച്ചത്. 125 കോടി ബജറ്റിലാണ് ലൈഗര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ബോക്സിംഗ് പ്രമേയമാക്കി ആക്ഷനും പ്രണയവും കലര്‍ന്ന സിനിമയില്‍ അനന്യ പാണ്ഡെയും മൈക്ക് ടൈസണും അഭിനയിക്കുന്നുണ്ട്.

ഈ ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ സിനിമാക്കാരെ കൂടാതെ രാഷ്ട്രീയക്കാരും പണം ഇറക്കിയിട്ടുണ്ട് എന്നാണ് പരാതി. കള്ളപ്പണം വെളുപ്പിക്കാനാണ് സിനിമയുടെ നിര്‍മാണം ഏറ്റെടുത്തത് എന്നാണ് പരാതി. ചിത്രത്തിനായി ചാര്‍മി കൗറും പുരി ജഗന്നാഥും കൂടി 120 കോടി മുതല്‍ മുടക്കിയെന്നാണ് വിവരം.

അതേസമയം ചിത്രം ബോക്സ് ഓഫീസില്‍ വന്‍ പരാജയമായിരുന്നു. നേരത്തെ സിനിമയുടെ നിര്‍മ്മാണത്തിന് ഫെമ നിയമം ലംഘിച്ച് വിദേശ രാജ്യങ്ങളില്‍ നിന്ന് കോടിക്കണക്കിന് രൂപ ലഭിച്ചതായി സൂചന ഉണ്ട് എന്ന് ഇ ഡി അറിയിച്ചിരുന്നു. രണ്ട് നിര്‍മ്മാതാക്കളുടെ അക്കൗണ്ടിലേക്ക് നിരവധി കമ്പനികള്‍ പണം കൈമാറി എന്നാണ് ഇ ഡി സംശയിക്കുന്നത്.












Click it and Unblock the Notifications