കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റബ്ബിന് അഫ്ഗാനിലേക്കോ പാക്കിസ്ഥാനിലേക്കോ പോകാമെന്ന് യുവമോര്‍ച്ച

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: താനൊരിക്കലും നിലവിളക്ക് കത്തിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ് ആവര്‍ത്തിച്ച് വ്യക്തമാക്കിയതോടെ മന്ത്രിക്കെതിരെ യുവമോര്‍ച്ച രംഗത്തെത്തി. മന്ത്രി ഭാരതീയ സംസ്‌കാരത്തെ വെല്ലുവിളിക്കുകയാണെന്നും മതഭരണം നിലനില്‍ക്കുന്ന അഫ്ഗാനിലേക്കോ പാക്കിസ്ഥാനിലേക്കോ പോകാന്‍ റബ്ബിന് ടിക്കറ്റ് നല്‍കാമെന്നും യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി. സുധീര്‍ പറഞ്ഞു.

നിലവിളക്ക് കൊളുത്തുന്നത് ഏതെങ്കിലും മതത്തിന്റെ ആചാരമല്ല. അത് ഭാരതീയ പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമാണ്. മതേതര രാജ്യത്തെ ഒരു മന്ത്രി താന്‍ നിലവിളക്ക് കൊളുത്തില്ലെന്ന് ആവര്‍ത്തിച്ചു പ്രസ്താവിക്കുന്നത് ഭാരതസംസ്‌കാരത്തെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്. മുസ്ലീം ലീഗ് പാര്‍ട്ടിയാണോ അതോ തീവ്രവാദ സംഘടനയാണോയെന്ന് വ്യക്തമാക്കണമെന്നും സുധീര്‍ പറഞ്ഞു.

abdurabb

പൊതുചടങ്ങില്‍ നിലവിളക്കു കൊളുത്തുന്നത് സംബന്ധിച്ച് മുസ്ലീം ലീഗില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കെയാണ് മന്ത്രി അബ്ദുറബ്ബ് തന്റെ നിലപാട് വ്യക്തമാക്കിയത്. മുന്‍ഗാമികള്‍ ചെയ്ത കാര്യങ്ങള്‍ താന്‍ പിന്തുടരുക മാത്രമാണ് ചെയ്തത്. നിലവിളക്ക് കത്തിക്കില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്നും അബ്ദുറബ്ബ് പറഞ്ഞിരുന്നു.

ഒരു പരിപാടിയില്‍ വെച്ച് അബ്ദുറബ്ബ് നിലവിളക്ക് കത്തിക്കാതിരുന്നപ്പോള്‍ നടന്‍ മമ്മൂട്ടി പരസ്യമായി വിമര്‍ശിച്ചതാണ് നിലവിളക്ക് വിവാദം ചര്‍ച്ചയായത്. മുസ്ലീംലീഗിലെ ചില നേതാക്കള്‍ നിലവിളക്ക് കത്തിക്കുന്നതുകൊണ്ട് കുഴപ്പമില്ലെന്ന് പറയുമ്പോള്‍ ചില നേതാക്കള്‍ അതിനെതിരായും നിലപാടെടുത്തു. വിഷയത്തില്‍ പൊതു ധാരണയിലെത്താന്‍ മുസ്ലീംലീഗിന് ഇതുവരെ സാധിച്ചിട്ടില്ല.

English summary
light lamp controversy; Yuva Morcha against Abdu Rabb
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X