ഇടിമിന്നല്‍, കനത്ത മഴ, മൈസൂരില്‍ 7 മരണം
മൈസൂര്‍: ഇടിമിന്നലേറ്റ് മൈസൂരില്‍ ഒരു കുടുംബത്തിലെ അഞ്ചു പേരടക്കം ഏഴു പേര്‍ മരിച്ചു. പെരിയപട്ടണ താലൂക്കിലെ നന്ദിനാദപുരിയിലാണ് സംഭവം. കന്നുകാലികളെ മേച്ചു കൊണ്ടിരുന്നവര്‍ക്കാണ് ഇടിമിന്നലേറ്റത്. സുജയ്,സുദീപ്, സുവര്‍ണമ്മ, ഉമേഷ്, തിമ്മെഗൗഡ, പുട്ടണ്ണയ്യ എന്നിവരാണ് ഇടിമിന്നലേറ്റ് മരിച്ചത്. ആറു പേര്‍ സംഭവ സ്ഥലത്തു വെച്ചും ഒരാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു ശേഷവും മരിക്കുകയായിരുന്നു.

മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകരയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റവരെ മൈസൂരിലെ കെആര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നാഗേഷ്, മഹേഷ്, വിശ്വ എന്നിവര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. ഇവര്‍ ചികിത്സയിലാണ്. മൈസൂരില്‍ കനത്ത മഴ തുടരുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
രണ്ടു ദിവസമായി മൈസൂരില്‍ കനത്ത മഴ തുടരുകയാണ്. മഴക്ക് അല്‍പം ശമനമുണ്ടായിതിനെ തുടര്‍ന്ന് കാലികളെ മേയ്ക്കാനെത്തിയവര്‍ക്കാണ് ഇടിമിന്നലേറ്റത്. മഴ വീണ്ടും പെയ്യാനാരംഭിച്ചപ്പോള്‍ ഇവര്‍ സമീപത്തുള്ള ക്ഷേത്രത്തില്‍ അഭയം തേടുകയായിരുന്നു. ഇവിടെ വെച്ചാണ് ഇടിമിന്നലേറ്റത്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ മഴക്കെടുതി തുടരുകയാണ്.












Click it and Unblock the Notifications