ഒഡിഷയില്‍ ഇടിമിന്നലേറ്റ് 35 മരണം
ഭുവനേശ്വര്‍: ശനിയാഴ്ച ഒഡിഷയുടെ വിവിധ ഭാഗങ്ങളിലുണ്ടായ ശക്തമായ ഇടിമിന്നലില്‍ 35 പേര്‍ മരിച്ചു. 36 പേര്‍ക്കു പൊള്ളലേറ്റു. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. മയൂര്‍ഭഞ്ജ്, നയാഗഡ്, ജാജ്പൂര്‍, സംബല്‍പൂര്‍, ഖുര്‍ദ, ബാലസോര്‍, ഭദ്രക്, കിയോഞ്ചര്‍ തുടങ്ങിയ ജില്ലകളിലാണ് അപകടമുണ്ടായത്. അതേസമയം, മരണസംഖ്യ 40 കടന്നെന്നും റിപ്പോര്‍ട്ടുണ്ട്.

മഴക്കൊപ്പമെത്തിയ ഇടിമിന്നലില്‍ ധാരാളം കന്നുകാലികളൂം ചത്തു. സംസ്ഥാനത്ത് തെക്കന്‍ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. ഒഡീഷയുടെ പലഭാഗങ്ങളിലും കനത്ത മഴ തുടരുകയാണ്. രക്ഷാപ്രവര്‍ത്തകര്‍ക്ക് എല്ലായിടത്തും എത്തിച്ചേരാന്‍ ആകാത്തത് ജനങ്ങളുടെ ദുരിതം ഇരട്ടിയാക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന്റെ സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്.












Click it and Unblock the Notifications