കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒഡിഷയില്‍ ഇടിമിന്നലേറ്റ് 35 മരണം

  • By Desk
Google Oneindia Malayalam News

ഭുവനേശ്വര്‍: ശനിയാഴ്ച ഒഡിഷയുടെ വിവിധ ഭാഗങ്ങളിലുണ്ടായ ശക്തമായ ഇടിമിന്നലില്‍ 35 പേര്‍ മരിച്ചു. 36 പേര്‍ക്കു പൊള്ളലേറ്റു. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. മയൂര്‍ഭഞ്ജ്, നയാഗഡ്, ജാജ്പൂര്‍, സംബല്‍പൂര്‍, ഖുര്‍ദ, ബാലസോര്‍, ഭദ്രക്, കിയോഞ്ചര്‍ തുടങ്ങിയ ജില്ലകളിലാണ് അപകടമുണ്ടായത്. അതേസമയം, മരണസംഖ്യ 40 കടന്നെന്നും റിപ്പോര്‍ട്ടുണ്ട്.

Lightning Odisha
ശക്തമായ മഴയ്‌ക്കൊപ്പമായിരുന്നു ഇടിമിന്നല്‍. മരിച്ചവരില്‍ ഭൂരിഭാഗവും പാടത്തും തുറന്ന പ്രദേശങ്ങളിലും ജോലിചെയ്തിരുന്നവരാണ്. മിന്നലില്‍ നിരവധി മരങ്ങള്‍ കത്തിപ്പോവുകയും വീടുകള്‍ക്കു കേടുപാടുകളുണ്ടാകുകയും ചെയ്തു. അപ്രതീക്ഷിതമായ മിന്നലില്‍ നിന്നും രക്ഷനേടാന്‍ തുറന്നസ്ഥലത്ത് ജോലി ചെയ്തവര്‍ക്ക് സാധിക്കാത്തത് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു.

മഴക്കൊപ്പമെത്തിയ ഇടിമിന്നലില്‍ ധാരാളം കന്നുകാലികളൂം ചത്തു. സംസ്ഥാനത്ത് തെക്കന്‍ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. ഒഡീഷയുടെ പലഭാഗങ്ങളിലും കനത്ത മഴ തുടരുകയാണ്. രക്ഷാപ്രവര്‍ത്തകര്‍ക്ക് എല്ലായിടത്തും എത്തിച്ചേരാന്‍ ആകാത്തത് ജനങ്ങളുടെ ദുരിതം ഇരട്ടിയാക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന്റെ സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്.

English summary
At least 35 people died and 30 more seriously injured in lightning in several places across Odisha today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X