കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അദ്വാനിക്ക് മാത്രമല്ല, ജോഷിക്കും സീറ്റില്ല; വെട്ടിനിരത്തി മോദി-ഷാ സഖ്യം, പ്രചാരണത്തിനും വിളിക്കില്ല!

Google Oneindia Malayalam News

Recommended Video

cmsvideo
അദ്വാനിക്ക് മാത്രമല്ല, ജോഷിക്കും സീറ്റില്ല | Oneindia Malayalam

ദില്ലി: ബിജെപി സ്ഥാപക നേതാക്കളില്‍ ഒരാളായ മുരളീ മനോഹര്‍ ജോഷിക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റില്ല. ഇത്തവണ മല്‍സരിക്കേണ്ടെന്ന് ജോഷിയോട് ബിജെപി നേതൃത്വം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ജോഷിക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം. അദ്ദേഹം കാണ്‍പൂര്‍ മണ്ഡലത്തിലെ വോട്ടര്‍മാരെ ഇക്കാര്യം അറിയിക്കുകയും ചെയ്തു.

എല്‍കെ അദ്വാനിക്ക് സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് ജോഷിക്കും ബിജെപി സീറ്റ് നിഷേധിച്ചത്. ബിജെപിയെ ഇന്നത്തെ അവസ്ഥയിലേക്ക് വളര്‍ത്തിയെടുക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച രണ്ടു നേതാക്കളാണ് അദ്വാനിയും ജോഷിയും. രണ്ടുപേരെയും മാറ്റി നിര്‍ത്തുന്നതിലൂടെ മോദി-അമിത് ഷാ സഖ്യത്തിന്റെ പൂര്‍ണ പിടിയിലാകുകയാണ് ബിജെപി...

ജോഷി ഇത്തവണ മല്‍സരിക്കില്ല

ജോഷി ഇത്തവണ മല്‍സരിക്കില്ല

ജോഷി ഇത്തവണ മല്‍സരിക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്. സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയതില്‍ ജോഷിയുടെ പേരില്ല. ഇക്കാര്യത്തിലുള്ള അതൃപ്തി ജോഷി പരസ്യമായി പ്രകടിപ്പിച്ചു. ഉത്തര്‍ പ്രദേശിലെ കാണ്‍പൂര്‍ മണ്ഡലത്തെയാണ് ജോഷി പ്രതിനിധീകരിച്ചിരുന്നത്.

തന്നോട് മല്‍സരിക്കേണ്ടെന്ന് ആവശ്യപ്പെട്ടു

തന്നോട് മല്‍സരിക്കേണ്ടെന്ന് ആവശ്യപ്പെട്ടു

ബിജെപി ജനറല്‍ സെക്രട്ടറി രാംലാല്‍ തന്നോട് മല്‍സരിക്കേണ്ടെന്ന് ആവശ്യപ്പെട്ടുവെന്ന് ജോഷി അറിയിച്ചു. ഇക്കാര്യം അദ്ദേഹം കാണ്‍പൂരിലെ വോട്ടര്‍മാരെ അറിയിച്ച് കുറിപ്പ് ഇറക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ് ഈ കുറിപ്പ്.

മോദിക്ക് വേണ്ടി മാറികൊടുത്ത ജോഷി

മോദിക്ക് വേണ്ടി മാറികൊടുത്ത ജോഷി

2009ല്‍ വാരണാസി മണ്ഡലത്തെയാണ് ജോഷി പ്രതിനിധീകരിച്ചിരുന്നത്. 2014ല്‍ മോദിക്ക് വേണ്ടി ഈ മണ്ഡലം ഒഴിഞ്ഞുകൊടുത്തു. പിന്നീടാണ് കാണ്‍പൂരിലേക്ക് മാറിയത്. ഇത്തവണ കാണ്‍പൂരില്‍ പുതിയ സ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചു.

അദ്വാനിയെ പോലെ തന്നെയും

അദ്വാനിയെ പോലെ തന്നെയും

കാണ്‍പൂരില്‍ 57 ശതമാനം വോട്ട് നേടിയാണ് ജോഷി ജയിച്ചത്. അദ്വാനിയെ പോലെ തന്നെയും മാറ്റി നിര്‍ത്തുകയാണെന്ന് ജോഷി മാധ്യമങ്ങളോട് പ്രതികരിച്ചു. സ്ഥാനാര്‍ഥികളില്‍ മാത്രമല്ല പ്രചാരകരിലും അദ്വാനിയും ജോഷിയുമില്ല എന്നതും ചര്‍ച്ചയായിട്ടുണ്ട്.

 മോദിയും അമിത് ഷായും യോഗിയും

മോദിയും അമിത് ഷായും യോഗിയും

ഉത്തര്‍ പ്രദേശിലെ 40 സ്റ്റാര്‍ പ്രചാരകരുടെ പേര് ബിജെപി പുറത്തുവിട്ടിട്ടുണ്ട്. ഇതില്‍ അദ്വാനിയുമില്ല ജോഷിയുമില്ല. മോദിയും അമിത് ഷായും യോഗി ആദിത്യനാഥുമാണ് പ്രധാന പ്രചാരകര്‍. ഗുജറാത്ത് തലസ്ഥാനമായ ഗാന്ധി നഗറിലായിരുന്നു അദ്വാനി മല്‍സരിച്ചിരുന്നത്. ഇത്തവണ അവിടെ അമിത് ഷാ ജനവിധി തേടും.

സോണിയ ഇന്ത്യയുടെ മരുമകളായ കഥ!! ആദ്യകാഴ്ചയില്‍ വിരിഞ്ഞ പ്രണയം, ഇറ്റലിയില്‍ നിന്ന് ഇന്ത്യയിലേക്ക്സോണിയ ഇന്ത്യയുടെ മരുമകളായ കഥ!! ആദ്യകാഴ്ചയില്‍ വിരിഞ്ഞ പ്രണയം, ഇറ്റലിയില്‍ നിന്ന് ഇന്ത്യയിലേക്ക്

English summary
After Advani, Murli Manohar Joshi Asked Not to Contest 2019 Elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X